◆ ഒരു വസ്തുവിന്റെ ആകൃതിക്കോ വലുപ്പത്തിനോ വ്യാപ്തത്തിനോ നിശ്ചലാവസ്ഥയ്ക്കാ ചലനാവസ്ഥയ്ക്കോ മാറ്റം വരുത്തുകയോ അതിനുള്ള പ്രവണത ഉളവാക്കുകയോ ചെയ്യുന്നതെന്താണാ അതാണ് ബലം.
● പ്രവൃത്തി (W) = ബലം (F) x സ്ഥാനാന്തം (S)
● SI യൂണിറ്റ് - ന്യൂട്ടൺ
● CGS യൂണിറ്റ് - ഡൈൻ
● 1 ന്യൂട്ടൺ - 10⁵ ഡൈൻ
◆ ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്
പവർ
● പവർ (P) = W/t
◆ പ്രവൃത്തിയുടെ യൂണിറ്റ്
ജൂൾ (J)
◆ പവറിന്റെ യുണിറ്റ്
വാട്ട് അഥവാ ജൂൾ/ സെക്കന്റ്
◆ ചലനവുമായി ബന്ധപ്പെട്ട ബലം
യാന്ത്രികബലം (Mechanical Force)
◆ പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം
ന്യൂക്ലിയർ ബലം
◆ പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം
ഭൂഗുരുത്വാകർഷണ ബലം
◆ വ്യത്യസ്തയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്
അഡ്ഹിഷൻ ബലം
eg :- ജലത്തുള്ളികളെ ജനൽ ഗ്ലാസ്സിൽ ഒട്ടിച്ചു നിർത്തുന്ന ബലം
◆ ഒരേയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് കൊഹിഷൻ ബലം
eg :- ഒരു ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ചേർത്തു നിർത്തുന്ന ബലം
◆ ഒരു വസ്തുവിൻമേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണബലമണ് ആ വസ്തുവിന്റെ ഭാരം
● ഭാരം = Mass(m) x gravity(g)
◆ ഗുരുത്വാകർഷണ ബലത്തിന്റെ യൂണിറ്റ്
Kgwt (Kg/s²)
■ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം അനുഭവപ്പെടുന്നത് ധ്രുവപ്രദേശങ്ങളിലാണ്.
■ ഭൂമധ്യരേഖാ പ്രദേശത്ത് ഗുരുത്വാകർഷണ ബലം ധ്രുവപ്രദേശങ്ങളിലേതിനേക്കാൾ കുറവായിരിക്കും.
■ ഗുരുത്വാകർഷണബലം കൂടുമ്പോൾ വസ്തുക്കൾക്ക് ഭാരക്കൂടുതൽ അനുഭവപ്പെടും.
■ ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും.
■ ഐസക് ന്യൂട്ടൺ ആണ് ഗുരുത്വാകർഷണബലം കണ്ടുപിടിച്ചത്.
■ ചന്ദ്രനിലെ ഗുരുത്വാകർഷണം ഭൂമിയിലുള്ളതിന്റെ ആറിലൊന്നാണ്.
■ ഭൂമിയിൽ അറുപത് കിലോ ഭാരമുള്ള വസ്തുവിന് ചന്ദ്രനിൽ 10 കിലോ ഭാരമാണ് ഉണ്ടാവുക.
■ ഏറ്റവും ശക്തമായ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം വ്യാഴമാണ്.
■ വൈദ്യുത കാന്തിക ബലമാണ് ഇലക്ട്രോണുകളെ വേർപെട്ടു പോകാതെ ആറ്റത്തിൽ പിടിച്ചുനിർത്തുന്നത്.
■ ശക്ത അണുകേന്ദ്ര ബലമാണ് പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും ന്യൂക്ലിയസ്സിൽ ഒന്നിച്ചുനിർത്തുന്നത്.
■ ഒരു വസ്തുവിനെ ചലിപ്പിക്കണമെങ്കിൽ അതിൽ ബാഹ്യബലം പ്രയോഗിച്ചാലേ കഴിയൂ.
■ സദിശ അളവായ ബലത്തിന്റെ ഏകകം ന്യൂട്ടൺ ആണ്.
■ ഒരു വസ്തുവിന്റെ സമ്പർക്കം കാരണം മറ്റൊരു വസ്തുവിൽ അനുഭവപ്പെടുന്ന ബലത്തെ സമ്പർക്കബലം എന്നു വിളിക്കുന്നു.
■ ഒരു വസ്തുവിന്റെ സമ്പർക്കം ഇല്ലാതെ മറ്റൊരു വസ്തുവിൽ അനുഭവപ്പെടുന്ന ബലമാണ് സമ്പർക്ക രഹിത ബലം.
■ ഒന്നാം ചലന നിയമപ്രകാരം അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കപ്പെടുന്നതുവരെ യാതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലുള്ള സമചലനത്തിലോ തുടരുന്ന താണ്.
■ ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയ്ക്കോ നേർരേഖയിലുള്ള സമചലനത്തിനോ സ്വയം മാറ്റം വരുത്താനുള്ള കഴിവില്ലായ്മയാണ് ജഡത്വം.
■ ഓടിക്കൊണ്ടിരിക്കുന്ന ബസ് പെട്ടെന്ന് നിർത്തുമ്പോൾ യാത്രക്കാർ മുന്നോട്ട് വീഴാൻ തുടങ്ങുന്നത് ചലന ജഡത്വം മൂലമാണ്.
■ ദ്രാവകങ്ങളുടെ പ്രതലത്തിൽ അനുഭവപ്പെടുന്ന ബലമാണ് പ്രതല ബലം
■ ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ഇരുവശങ്ങളിലേക്കും താഴേക്കും ആകർഷിക്കപ്പെടുന്നതാണ് ഇതിന് കാരണം.
■ ജലത്തെക്കാൾ സാന്ദ്രതയുണ്ടെങ്കിലും ചെറുപ്രാണികൾക്ക് ജലത്തിൽ മുങ്ങിപ്പോകാതെ ഉപരിതലത്തിൽ സ്ഥിതിചെയ്യാൻ സഹായിക്കുന്നത് പ്രതലബലമാണ്.
■ ഒരു പേപ്പർ ക്ലിപ്പിനെ മുങ്ങിപ്പോകാതെ ജലോപരിതലത്തിൽ വയ്ക്കാൻ കഴിയുന്നതിനു പിന്നിലെ തത്ത്വവും പ്രതലബലമാണ്.
■ സോപ്പ്, ഡിറ്റർജന്റ് എന്നിവ ലയിക്കുമ്പോഴും താപനില ഉയരുമ്പോഴും പ്രതലബലം കുറയും.
■ പ്രതലബലം കാരണമാണ് ജലത്തുള്ളി ഗോളാകൃതിയിൽ കാണപ്പെടുന്നത്.
■ ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയുടെ സ്പർശന തലങ്ങൾക്കിടയിൽ സമാന്തരമായി ഉളവാകുന്ന ബലമാണ് ഘർഷണബലം.
■ ഒരു ദ്രവത്തിന്റെ ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ദ്രവം പ്രയോഗിക്കുന്ന പ്രതിരോധമാണ് ശ്യാനത (വിസ്കോസിറ്റി)
■ വിസ്കോസിറ്റി അളക്കുന്ന ഉപകരണമാണ് വിസ്കോമീറ്റർ.
■ താപനില ഉയരുന്നതിനനുസരിച്ച് വിസ്കോസിറ്റി കുറയും.
■ ഭൂഗുരുത്വത്തിനെതിരായി സൂക്ഷ്മ സുഷിരങ്ങളിലൂടെ മുകളിലേക്ക് ഉയരാൻ ദ്രാവകങ്ങൾക്കുള്ള ശേഷിയാണ് കേശികത്വം (ക്യാപിലാരിറ്റി)
Post a Comment