Bookmark

ആസിഡുകളും ബേസുകളും


 ആസിഡുകളും ബേസുകളും

പദാർഥങ്ങളെ ആസിഡുകൾ,
ബേസുകൾ എന്നിങ്ങനെ തരംതിരിക്കാം. പുളിരുചിയുള്ള പദാർഥങ്ങൾ ആസിഡുകൾ അടങ്ങിയതാണെന്നും കാരരുചിയുള്ളവ ബേസുകളടങ്ങിയതാണെന്നും പറയാം. 

ആസിഡുകൾ

പുളിയുള്ളത് എന്നർഥം വരുന്ന അസിഡസ് (Acidus) എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആസിഡ് എന്ന പദം ഉണ്ടായത്. പുളിരുചിയുള്ള പദാർഥങ്ങളിലെ പുളിക്ക് കാരണമായ ഘടകത്തെക്കുറിച്ച് വളരെക്കാലം മുൻപുതന്നെ ആളുകൾ അന്വേഷിച്ചുതുടങ്ങിയിരുന്നു. എ.ഡി. 750-
ൽ, പുളിപ്പിച്ച വിനാഗിരിയെ ആവർത്തിച്ച് സ്വേദനം നടത്തിയാൽ അതിലെ പുളിക്ക് കാരണമായ വസ്തുവിനെ കണ്ടെത്താം
എന്ന് ഗെബ്ബർ എന്ന ശാസ്ത്രജ്ഞൻ പറഞ്ഞിരുന്നു. അസറ്റിക് ആസിഡിനെയാണ് അദ്ദേഹം ആദ്യം കണ്ടെത്തിയത്. ആദ്യകാലത്തെ ആസിഡുകൾ മിക്കതും സസ്യജന്യങ്ങളായിരുന്നു. 1770-ൽ
ആദ്യമായി ടാർടാറിക് ആസിഡ് വേർതിരിച്ച് ക്രിസ്റ്റലാക്കി. ഷീലെ എന്ന ശാസ്ത്രജ്ഞൻ മൂത്രത്തിൽനിന്നും യൂറിക് ആസിഡ് വേർതിരിച്ചു. 1780-ൽ പുളിച്ച പാലിൽ നിന്ന് ലാക്ടിക് ആസിഡും 1784-ൽ നാരങ്ങാനീരിൽനിന്ന് സിട്രിക് ആസിഡും വേർതിരിച്ചു. 

ആസിഡുകളുടെ
പൊതുഗുണങ്ങൾ

◆ ആസിഡുകൾക്ക് പുളിരുചിയാണുള്ളത്. അവ നീല ലിറ്റ്മസിനെ ചുവപ്പാക്കും.

◆ ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രജൻ വാതകം പുറത്തുവരും.

◆ എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന പൊതുഘടകമാണ് ഹൈഡ്രജൻ.

◆ ആസിഡുകൾ കാർബണേറ്റുകളുമായി
(മുട്ടത്തോട്, കക്ക, മാർബിൾ മുതലായവ) പ്രവർത്തിക്കുമ്പോൾ കാർബൺ
ഡയോക്സൈഡ് പുറത്തുവരും.

◆ റബ്ബർ പാൽ കട്ടിയാവാൻ ഉപയോഗിക്കുന്നത് ഫോർമിക് ആസിഡാണ്. 

◆ പഴങ്ങളുടെയും പച്ചക്കറികളുടെയും  പുളിരുചിക്ക് കാരണമാവുന്നത് അവ
യിലടങ്ങിയിരിക്കുന്ന ആസിഡുകളാണ്.

പുളി - ടാർടാറിക് ആസിഡ്
മോര് - ലാക്ടിക് ആസിഡ്
തക്കാളി - ഓക്സാലിക് ആസിഡ്
ആപ്പിൾ - മാലിക് ആസിഡ്
മുന്തിരി - ടാർടാറിക് ആസിഡ്
നാരങ്ങ - സിട്രിക് ആസിഡ്
വിനാഗിരി - അസറ്റിക് ആസിഡ്

മറ്റ് ആസിഡുകൾ

സസ്യങ്ങളിൽനിന്നല്ലാതെ
ഖനിജവസ്തുക്കളിൽനിന്നും ആസിഡുണ്ടാക്കാറുണ്ട്. ഹൈഡ്രോ ക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ്,
സൾഫ്യൂരിക് ആസിഡ്, എന്നിവ ഇവയിൽ ചിലതാണ്. 

സൾഫ്യൂരിക് ആസിഡ് (H2SO4)

◆ രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡാണ്.

◆ ആലം, ഫെറസ് സൾഫേറ്റ് (Green-Vitriol) എന്നിവ ചൂടാക്കി സൾഫ്യൂരിക് ആസിഡ് നിർമിക്കാൻ പണ്ടുകാലം മുതലേ പലർക്കും അറിയാമായിരുന്നു.

◆ സൾഫ്യൂരിക് ആസിഡിനെ ഓയിൽ ഓഫ് വിട്രിയോൾ (Oil of Vitriol) എന്നും വിളിച്ചിരുന്നു.

◆ വ്യാവസായികമായി വളരെയധികം പ്രാധാന്യം ഉള്ള ആസിഡാണ് സൾഫ്യൂരിക് ആസിഡ്. രാസവള നിർമാണം, ടി.എൻ.ടി, ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ്, ഡി.ഡി.ടി. തുടങ്ങിയവ നിർമിക്കാൻ ഈ ആസിഡ് ആവശ്യമാണ്.

◆ സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡാണ് സൾഫ്യൂരിക് ആസിഡ്

◆ സമ്പർക്ക പ്രക്രിയ (Contact process) വഴിയാണ് സൾഫ്യൂരിക് ആസിഡ് നിർമിക്കുന്നത്.

◆ ഗാഢ സൾഫ്യൂരിക് ആസിഡ് പഞ്ചസാരയുമായി പ്രവർത്തിച്ചാൽ കരി (കാർബൺ) ആണ് അവശേഷിക്കുക. ഗാഢ സൾഫ്യൂരിക് ആസിഡ് നല്ലൊരു നിർജലീകാരകമായതിനാൽ അത് ജലത്തെയും ഒപ്പം ഹൈഡ്രജനെയും ഹൈഡ്രോക്സിൽ (OH) അയോണുകളെയും
പുറത്താക്കും.

ഹൈഡ്രോക്ലോറിക് ആസിഡ് (HCl)

മ്യൂറിയാറ്റിക് ആസിഡ് എന്നുകൂടി ഈ
ആസിഡിന് വിളിപ്പേരുണ്ട്. ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡാണ്. ക്ലോറിൻ വാതകം നിർമിക്കാൻ ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിക്കുന്നു.

നൈട്രിക് ആസിഡ് (HNO3 )

◆ പ്രോട്ടീൻ (മാംസ്യം) സാന്നിധ്യം അറിയാൻ നൈട്രിക് ആസിഡ് ഉപയോഗിക്കാം. പ്രോട്ടീനും നൈട്രിക്കാസിഡും ചേരുമ്പോൾ മഞ്ഞനിറം ഉണ്ടാവും.

◆ ഓസ് വാൾഡ് പ്രക്രിയ വഴിയാണ്
നൈട്രിക് ആസിഡ് ഉണ്ടാക്കുന്നത്.

അക്വാറീജിയ

ഗാഢ നൈട്രിക് ആസിഡും ഗാഢ
ഹൈഡ്രോക്ലോറിക് ആസിഡും 1:3 എന്ന
അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് അക്വാറീജിയ. ഇതിന് സ്വർണം, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളെ ലയിപ്പിക്കാൻ കഴിയും. 

ലോഹങ്ങളും ആസിഡുകളും

ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ അവ നാശനത്തിന്
വിധേയമാവും. അതിനാൽ ലോഹപാത്രങ്ങളിൽ ആസിഡുകൾ എടുക്കരുത്. മോരും തൈരും അച്ചാറുമൊക്കെ ആസിഡ് അടങ്ങിയ പദാർഥങ്ങളാണ്. ലോഹപാത്രങ്ങളിൽ ഇവ സൂക്ഷിച്ചാൽ ഭക്ഷ്യവസ്തുക്കളും
പാത്രവും കേടാവും.

ബേസുകൾ

കാരരുചിയും വഴുവഴുപ്പുമുള്ളവയാണ് ബേസുകൾ. ജലത്തിൽ ലയിക്കുന്ന
ബേസുകളെ ആൽക്കലികൾ എന്ന് വിളിക്കുന്നു. ചാരം എന്നർഥം വരുന്ന അറബി വാക്കിൽനിന്നാണ് ആൽക്കലി എന്ന വാക്കുണ്ടായത്.

◆ ബേസുകൾ ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നവയാണ്.

◆ ആൽക്കലികൾ ലോഹങ്ങളുമായി പ്രവർത്തിച്ചാൽ ലോഹം നശിക്കും.

പ്രധാന ബേസുകൾ

അലക്കുകാരം - സോഡിയം കാർബ
ണേറ്റ്

അപ്പക്കാരം - സോഡിയം
ബൈകാർബണേറ്റ്

കാസ്റ്റിക് സോഡ -സോഡിയം ഹൈഡ്രോക്സൈഡ്

കാസ്റ്റിക് പൊട്ടാഷ് - പൊട്ടാസ്യം
ഹൈഡ്രോക്സൈഡ്

● അമോണിയം ഹൈഡ്രോക്സൈഡ് ഒരു ആൽക്കലിയാണ്. മൃഗങ്ങളുടെ കൊമ്പുകൾ ശേഖരിച്ച് സ്വേദനവിധേയമാ
ക്കിയാണ് ആദ്യകാലത്ത് അമോണിയം
ഹൈഡ്രോക്സൈഡ് ഉണ്ടാക്കിയിരുന്നത്. അതിനാൽ ഇതിനെ സ്പിരിറ്റ് ഓഫ് ഹാർട്സ് ഹോൺ (spirit of hart's horn) എന്ന് വിളിക്കുന്നു.

സൂചകങ്ങൾ (Indicators)

ആസിഡുകളെയും ബേസുകളെയും
നിർവീര്യപദാർഥങ്ങളേയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ്
സൂചകങ്ങൾ.

ലിറ്റ്മസ് പേപ്പർ ഒരു സൂചകമാണ്. ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നവ
ആൽക്കലികളും നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നവ ആസിഡുകളുമാണ്.
നിർവീര്യ ലായനികൾ ലിറ്റ്മസിന് നിറം
മാറ്റം വരുത്തില്ല.

മീഥൈൽ ഓറഞ്ച് എന്ന സൂചകം ആസിഡിൽ ചുവപ്പുനിറവും ആൽക്കലിയിൽ മഞ്ഞനിറവും കാണിക്കും.

ഫീനോൾഫ്തലീൻ എന്ന സൂചകം ആസിഡിൽ നിറമില്ലാതെയും ആൽക്കലി
യിൽ പിങ്ക് നിറവും കാണിക്കും.

പി.എച്ച്. സ്കെയിൽ (pH Scale)

ഒരു ലായനിയുടെ ആസിഡ് സ്വഭാവവും ആൽക്കലി സ്വഭാവവും അളക്കാനുപയോഗിക്കുന്ന സ്കെയിലാണ് പിഎച്ച് സ്കെയിൽ. ഇത് ആവിഷ്ക്കരിച്ചത് സൊറാൻ സൺ എന്ന ശാസ്ത്രജ്ഞനാണ്.

ഒരു ലായനിയുടെ പിഎച്ച് എന്നത് ഹൈഡ്രജൻ അയോണുകളുടെ ഗാഢതയുടെ വ്യുൽക്രമത്തിന്റെ ലോഗരിതമാണ്.

pH സ്കെയിലിനെ 14 തുല്യഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഒരു ലായനിയുടെ പിഎച്ച് മൂല്യം 7ൽ കുറവാണെങ്കിൽ അതിന് ആസിഡ് സ്വഭാവമായിരിക്കും. പിഎച്ച് മൂല്യം 7നും 14നും ഇടയിലാണെങ്കിൽ അതിന് ആൽക്കലി സ്വഭാവമായിരിക്കും.

◆ പിഎച്ച് മൂല്യം 7 ശുദ്ധജലത്തിന്റേതാണ്.

ന്യൂട്രലൈസേഷൻ
(നിർവിരീകരണം)

ആസിഡും ബേസും
യോജിപ്പിച്ചാൽ രണ്ടിന്റെയും ഗുണമില്ലാത്ത ലവണവും ജലവും ഉണ്ടാവും. ഇതിനെയാണ് നിർവിരീകരണം എന്ന് പറയുന്നത്.

◆ മണ്ണിലെ അസിഡിറ്റി കൂടിയാൽ അതിൽ കുമ്മായം ചേർത്ത് അസിഡിറ്റി കുറയ്ക്കാം.

◆ വയറിലെ അസിഡിറ്റി കുറയ്ക്കാൻ നാം അന്റാസിഡുകൾ ഉപയോഗിക്കുന്നു.
അവ ആൽക്കലി സ്വഭാവമുള്ളവയാണ്.

Post a Comment

Post a Comment