Bookmark

ചലനം(motion)


ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
(A) ഐസക് ന്യൂട്ടൺ 
(B) ആൽബർട്ട് ഐൻസ്റ്റീൻ 
(C) ജെ സി ബോസ് 
(D) ആർക്കമെഡീസ്

Answer : (A) ഐസക് ന്യൂട്ടൺ 

◆ ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്

ചലനം 

◆ നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം

സ്റ്റാറ്റിക്സ്

◆ ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനം 

നേർരേഖാ ചലനം 

◆ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം

ഭ്രമണം 

◆ കറങ്ങുന്ന പമ്പരത്തിന്റെ ചലനം

ഭ്രമണം 

◆ ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ ഭ്രമണവേഗത

1670 km/hr 

◆ കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം

ഭ്രമണം 

◆ കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം

പരിക്രമണം 

◆ കറങ്ങികൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം 

പരിക്രമണ ചലനം

◆ സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം

പരിക്രമണ ചലനം  

◆ ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഇലക്ട്രോണിനുള്ള ചലനം

പരിക്രമണ ചലനവും ഭ്രമണചലനവും

◆ ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം

വർത്തുള ചലനം 

◆ ദൂരേയ്ക്ക് ഏറിയുന്ന കല്ലിന്റെ പതനം ഏത് തരം ചലനമാണ്

 വക്രരേഖാ ചലനം 

◆ തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേയ്ക്കുമുള്ള ചലനമാണ്

ദോലനം

ചലന നിയമങ്ങൾ (Laws of Motion)

■ ഒന്നാം ചലനനിയമം 

അസന്തുലിതമായ ബാഹ്യബലത്തിനു വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നു. 

■ രണ്ടാം ചലനനിയമം

ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസ ത്തിന്റെ നിരക്ക് അതിനനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്ക വ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലും ആയിരിക്കും. 

■ മൂന്നാം ചലനനിയമം

ഏതൊരു പ്രവർത്തനത്തിനും സമവും വിപരീത വുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.
Post a Comment

Post a Comment