ദർപ്പണം (mirror)



★ ക്രമപ്രതിപതനം നടക്കുന്ന പ്രതലങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു?

ദർപ്പണങ്ങൾ

★ പ്രതിപതനതലം ഉള്ളിലേക്ക് വളഞ്ഞ ദർപ്പണങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?

കോൺകേവ് ദർപ്പണം 

★ പ്രതിപതനതലം പുറത്തേക്ക് വളഞ്ഞ ദർപ്പണം ഏതുപേരിൽ അറിയപ്പെടുന്നു?

കോൺവെക്സസ് ദർപ്പണം 

★ ദർപ്പണത്തിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടം വലം തിരി ഞ്ഞുവരുന്ന പ്രതിഭാസത്തിന്റെ പേരെന്ത്? 

പാർശ്വിക വിപര്യയം

★ പെരിസ്കോപ്പിൽ ഉപയോഗിക്കുന്ന ദർപ്പണം?

സമതലദർപ്പണം 

★ പെരിസ്കോപ്പിൽ ദർപ്പണങ്ങൾ ക്രമീകരിച്ചിരിക്കുന്ന കോണളവ് എത്ര?

45°

★ പ്രതിബിംബം വസ്തുവിനെക്കാൾ വലുതായിരിക്കുന്ന ദർപ്പണം ഏത്? 

കോൺകേവ് ദർപ്പണം

★ ഒരു സമതലദർപ്പണത്തിലുണ്ടാകുന്ന പ്രതിബിംബത്തിന്റെ വലുപ്പം എത്ര? 

വസ്തുവിന്റെ വലുപ്പത്തിന് തുല്യം 

★ രണ്ട് സമതലദർപ്പണത്തിനിടയിലെ കോണളവ് കൂടുന്തോറും പ്രതിബിംബങ്ങളുടെ എണ്ണത്തിന് എന്ത് മാറ്റം ഉണ്ടാവും? 

പ്രതിബിംബങ്ങളുടെ എണ്ണം കുറയും 

★ വസ്തുവിനെക്കാൾ ചെറുതും തലകീഴായതും യഥാർത്ഥവുമായ പ്രതിബിംബം രൂപപ്പെടുത്തുന്ന ദർപ്പണം ഏത്?

കോൺകേവ് ദർപ്പണം

★ ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏത്? 

കോൺകേവ് മിറർ

★ സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം?

കോൺകേവ് ദർപ്പണം

★ ടോർച്ചിലെ റിഫ്ളെക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം? 

കോൺകേവ് ദർപ്പണം

★ വാഹനങ്ങളിലെ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം? 

കോൺവെക്സ് ദർപ്പണം

★ തെരുവുവിളക്കിന്റെ റിഫ്ളെക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?  

കോൺവെക്സ് ദർപ്പണം

★ കോൺവെക്സ് ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബം?

മിഥ്യയും വസ്തുവിനെക്കാൾ ചെറുതും

Post a Comment