ഉത്തോലകങ്ങൾ
ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി തിരിയുന്ന ദണ്ഡുകളാണ് ഉത്തോലകങ്ങൾ. ദണ്ഡിൽ നാം പ്രയോഗിക്കുന്ന ബലം യത്നം എന്നും തള്ളി മാറ്റപ്പെടുന്ന ഭാരം രോധം എന്നും ദണ്ഡ് കറങ്ങാൻ അടിസ്ഥാനമാക്കുന്ന ബിന്ദുവിനെ ധാരം എന്നും പറയുന്നു. രോധം, ധാരം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാന മാക്കി ഉത്തോലകങ്ങളെ മൂന്നു വർഗങ്ങളാക്കി തിരിക്കാം.
ഒന്നാം വർഗ ഉത്തോലകം
ധാരം യത്നത്തിനും രോധത്തിനും ഇടയിൽ വരുന്നവ.
ഉദാഹരണം:- കത്രിക, തുലാസ്, കട്ടിങ്പ്ലയർ.
രണ്ടാം വർഗ ഉത്തോലകം
ധാരത്തിനും യത്നത്തിനും മധ്യേ രോധം ഉള്ളവ.
ഉദാഹരണം:- പാക്കുവെട്ടി, പേപ്പർ കട്ടർ, വീൽബാരോ.
മുന്നാം വർഗ ഉത്തോലകം
രോധത്തിനും ധാരത്തിനും മധ്യേ യത്നം വരുന്നവ.
ഉദാഹരണം:- ചവണ, ഫോർസെപ്സ്.
Post a Comment