ഊർജ്ജം (Energy)



◆ പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം

◆ ഭൂമിയിലെ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം 

സുര്യൻ 

◆ ദേശീയ ഊർജ്ജസംരക്ഷണ ദിനം

ഡിസംബർ 14

◆ ഏറ്റവും ഊർജ്ജലാഭം ഉണ്ടാക്കുന്ന ബൾബുകൾ

LED

◆ സൂര്യനിൽ നടക്കുന്ന ഊർജോത്പാദനത്തെക്കുറിച്ച് ശാസ്ത്രിയ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ

ഹാൻസ് ബേത്ത്

◆ ഊർജ്ജത്തിന്റെ യൂണിറ്റ്

ജൂൾ (J) 

◆ ഊർജ്ജത്തിന്റെ സി.ജി.എസ് യൂണിറ്റ്

എർഗ് 

● 1 mega Watt = 10⁶ Watt

● 1 Joule = 10⁷ Erg

● 1 Jule/second = 1 Watt

● 1 horse power = 746 watt

● 1 Kilo watt =1000 watt

● 1 Watt Hour = 3600 Joule

● 1 Kilo Watt Hour = 3.6 x 10⁶ J

◆ ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്

തോമസ് യങ്

◆ ഊർജ്ജ സംരക്ഷണനിയമം (Law of Conservation of Energy) ആവിഷ്കരിച്ചതാര്

ആൽബർട്ട് ഐൻസ്റ്റീൻ

സ്ഥിതികോർജം

◆ സ്ഥാനം കൊണ്ടോ, രൂപംകൊണ്ടോ ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം 

സ്ഥിതികോർജം 

◆ ഉയരം കൂടുന്നതിനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം കൂടുന്നു. 

■ സ്ഥിതികോർജ്ജത്തിന് ഉദാഹരണങ്ങൾ

● അമർത്തിവച്ചിരിക്കുന്ന സ്പ്രിങ്ങിലെ ഊർജ്ജം, അണക്കെട്ടിലെ ജലം

സ്ഥിതികോർജ്ജം 

◆ സ്ഥിതികോർജ്ജം (Potential Energy) = mgh  (m - പിണ്ഡം, g - ഭൂഗുരുത്വാകർഷണ ത്വരണം h - ഉയരം) 

◆ ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജം

കുടുന്നു 

◆ ഒരു ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ ഊർജ്ജം

സ്ഥിതികോർജ്ജം 

◆ തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം പുജ്യം ആയിരിക്കും.

◆ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രശസ്തമായ മാസ്സ് എനർജ്ജി സമവാക്യം 

● E = mc²
 
● E - Energy, M - Mass, C- Velocity of light 

● ന്യൂക്ലിയാർ റിയാക്ഷനുകളിൽ (ന്യൂക്ലിയാർ ഫിഷനും, ഫ്യൂഷനും) ആണവോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് പിന്നിലുള്ള സമവാക്യവും E = mc² ആണ്.

ഗതികോർജ്ജം 

◆ ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭിക്കുന്ന ഊർജ്ജം

ഗതികോർജ്ജം 

◆ ഒഴുകുന്ന ജലം, വീഴുന്ന വസ്തുക്കൾ, പായുന്ന ബുള്ളറ്റ്, ചലിക്കുന്ന വാഹനം എന്നിവയിലെ ഊർജ്ജം

 ഗതികോർജം 

◆ ഗതികോർജ്ജം കാണുന്നതിനുള്ള സമവാക്യം K.E = 1/2 mv² (m - വസ്തുവിന്റെ പിണ്ഡം ,
V-വസ്തുവിന്റെ പ്രവേഗം) 

◆ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ ഗതികോർജം 4 മടങ്ങ് വർദ്ധിക്കും. 

◆ വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം കൂടുന്നു.

◆ മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയുന്നു. എന്നാൽ സ്ഥിതികോർജ്ജം കൂടുന്നു.

◆ ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്
 
 ഊർജ മോചിക പ്രവർത്തനങ്ങൾ

ഊർജ്ജ സംരക്ഷണ
നിയമം 

◆ "ഊർജ്ജം നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. എന്നാൽ ഊർജ്ജ നഷ്ടം കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റാൻ സാധ്യമാണ്". ഇതാണ് ഊർജ്ജ സംരക്ഷണ നിയമം

★ ഊർജവാഹികളായ കണങ്ങൾ ഉൾക്കൊള്ളു ന്നതും ബഹിരാകാശത്തു നിന്ന് വരുന്നതുമായ വികിരണം ഏതാണ്? 

(a) അൾട്രാവയലറ്റ് രശ്മി 

(b) ഗാമാ രശ്മി 

(c) കോസ്മിക് രശ്മി 

(d) ഇൻഫ്രാറെഡ് വികിരണം 

Aanswer: (C) കോസ്മിക് രശ്മി

★ ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം എന്ത്? 

(a) വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജ മാക്കുന്നു 

(b) യാന്ത്രികോർജത്തെ വൈദ്യുതോർജ്ജ മാക്കുന്നു 

(c) യാന്ത്രികോർജ്ജം താപോർജ്ജമാക്കുന്നു 

(d) വൈദ്യുതോർജ്ജത്തെ കാന്തികോർജ്ജമാക്കുന്നു 

Aanswer: (b) യാന്ത്രികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്നു

ഊർജ്ജവും അതിന്റെ പരിവർത്തനവും

● ലൗഡ് സ്പീക്കർ - 
വൈദ്യുതോർജ്ജം ശബ്ദോർജ്ജമാകുന്നു.

● പ്രകാശസംശ്ലേഷണം - പ്രകാശോർജ്ജം രാസോർജ്ജമാകുന്നു.  

● മൈക്രോഫോൺ - 
ശബ്ദോർജ്ജം വൈദ്യുതോർജ്ജമാകുന്നു.  

● ഇലക്ട്രിക് ബെൽ - 
വൈദ്യുതോർജ്ജം ശബ്ദോർജ്ജമാകുന്നു. 

● ഡൈനാമോ - യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമാകുന്നു

● കത്തുന്ന മെഴുകുതിരി - 
രാസോർജ്ജം പ്രകാശോർജ്ജവും താപോർജ്ജവുമാകുന്നു. 

● ഇലക്ട്രിക് മോട്ടോർ - വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമാകുന്നു. 

● ബൾബ് - വൈദ്യുതോർജ്ജം പ്രകാശോർജ്ജവും താപോർജ്ജവുമാകുന്നു.

● ഫോട്ടോവോൾട്ടായിക് സെൽ - സൗരോർജ്ജം വൈദ്യുതോർജ്ജമാകുന്നു. 

● സ്റ്റോറേജ് സെൽ - 
രാസോർജ്ജം വൈദ്യുതോർജ്ജമാകുന്നു.  

● ഗ്യാസ് സ്റ്റൗ
- രാസോർജ്ജം താപോർജ്ജവും പ്രകാശോർജ്ജവുമാകുന്നു

Post a Comment