ശബ്ദത്തെക്കുറിച്ചുള്ള പഠനമാണ് അക്കൗസ്റ്റിക്സ് ( Acoustics ) മനുഷ്യരിൽ, ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് ലാറിങ്ക്സ്. കേൾക്കുന്ന ശബ്ദം , പത്തിലൊന്നു സെക്കൻഡ് സമയം ചെവിയിൽ തങ്ങി നിൽക്കുന്നു. ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്. ശൂന്യതയിലൂടെ ശബ്ദം സഞ്ചരിക്കുന്നില്ല. ചന്ദ്രനിൽ ശബ്ദം കേൾക്കാനാവാത്തത് അവിടെ അന്തരീക്ഷവായു ഇല്ലാത്തതിനാലാണ്. സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം സെക്കൻഡിൽ 40 മീറ്ററാണ്. ജലത്തിലൂടെ സെക്കൻഡിൽ 1435 മീറ്റർ വേഗത്തിൽ ശബ്ദം സഞ്ചരിക്കുന്നു. ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്ന യൂണിറ്റാണ് ഡെസിബെൽ. ശബ്ദതരംഗങ്ങ ളുടെ ആവൃത്തി രേഖപ്പെടുത്താൻ ഹെർട്സ് ഉപയോഗിക്കുന്നു. 8,000 ഹെർട്സ് ട്യൂണിലുള്ള പൂജ്യം ഡെസിബെൽ ശബ്ദമാണ് മനുഷ്യന്റെ കാതുകൾക്ക് കേൾക്കാവുന്ന ഏറ്റവും ലോലമായ ശബ്ദം. 20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെയാണ് മനുഷ്യന്റെ ശ്രവണപരിധി. ശബ്ദം ശ്രവിച്ച് പത്തിലൊന്നു സെക്കൻഡിനുശേഷം അതേ ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിച്ച് വീണ്ടും കേൾക്കുന്നതാണ് പ്രതിധ്വനി ( Echo ) .
ശബ്ദപ്രതിഫലനത്തിന്റെ മകുടോദാഹരണമായാണ് ലണ്ടനിലെ സെന്റ് പോൾ കത്തീഡ്രലിലുള്ള മർമരമണ്ഡപം ( Whispering Gallery ) അറിയപ്പെടുന്നത്. ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് അനുരണനം ( Reverberation ).
മാക് നമ്പർ
വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താനാണ് 'മാക് നമ്പർ' (Mach Number) ഉപയോഗിക്കുന്നത്.ശബ്ദത്തിന്റെ വായുവിലൂടെയുള്ള വേഗമാണ് (സെക്കൻഡിൽ 340 മീറ്റർ) ഒരു മാക് നമ്പർ.
ടിംബർ
ഒരേ ഉച്ചതയിലും സ്ഥായിയിലുമുള്ള ശബ്ദങ്ങൾ, രണ്ട് വ്യത്യസ്ത സംഗീതോപകരണങ്ങളിൽനിന്ന് പുറപ്പെടുമ്പോൾ അവയെ തിരിച്ചറിയാൻ സഹായിക്കുന്ന ശബ്ദത്തിന്റെ സവിശേഷതയാണ് 'ടിംബർ'.ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിനുപയോഗിക്കുന്ന ഉപകരണമാണ് ഓസിലോസ്കോപ്പ്. സമുദ്രത്തിന്റെ ആഴം, മത്സ്യക്കൂട്ടങ്ങളുടെ സ്ഥാനം എന്നിവ അറിയാനാണ് സോണാർ ഉപയോഗിക്കുന്നത്. ആന്തരികാവയവങ്ങളുടെ നിരീക്ഷണത്തിനും ചിത്രമെടുക്കാനുമുള്ള സംവിധാനമാണ് അൾട്രാ സൗണ്ട് സ്കാനിങ്. ശബപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് സോണോമീറ്റർ. ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഹൈഡ്രോഫോൺ ഉപയോഗിക്കുന്നു.
അൾട്രാ സോണിക്
ഇരുപതിനായിരം ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗങ്ങൾ അൾട്രാസോണിക് എന്നറിയപ്പെടുന്നു. ഇരുപത് ഹെർട്സിൽ കുറവുള്ളതാണ് ഇൻഫ്രാസോണിക് ശബ്ദം. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കാനാണ് 'സൂപ്പർസോണിക് 'എന്ന പദമുപയോഗിക്കുന്നത്. ശബ്ദത്തിന്റെ പകുതിവേഗമാണ് സബ്സോണിക്. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗമാണ് ഹൈപ്പർസോണിക്.
★ കേൾവിയാൽ അറിയാനാകുന്ന കമ്പനം എങ്ങനെ അറിയപ്പെടുന്നു?
ശബ്ദം
★ ശൂന്യതയിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരവേഗമെത്ര?
ശൂന്യതയിൽ ശബ്ദം സഞ്ചരിക്കില്ല (മാധ്യമം ആവശ്യമാണ്)
★ ചന്ദ്രനിലുള്ള ഒരാൾക്ക് ശബ്ദം കേൾക്കാനാവാത്തത് എന്തു കൊണ്ടാണ്?
വായുമണ്ഡലം ഇല്ലാത്തതിനാൽ
★ ശബ്ദത്തെക്കുറിച്ചുള്ള പഠനശാഖ എങ്ങനെ അറിയപ്പെടുന്നു?
എക്കൂസ്റ്റിക്ക്സ്
★ നേരിട്ടുള്ള ശബ്ദത്തിന്റെ പത്തിലൊന്നു സെക്കന്റിനു ശേഷമുള്ള പ്രതിഫലനം എങ്ങനെ അറിയപ്പെടുന്നു?
പ്രതിധ്വനി
★ വിവിധ വസ്തുക്കളിൽ നിന്നുള്ള പ്രതിധ്വനി ഒരേസമയം കേൾക്കുന്നത് ഏത് പ്രതിഭാസത്തിന് കാരണമാവുന്നു?
മാറ്റൊലി
★ ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനം എങ്ങനെ അറിയപ്പെടുന്നു?
അനുരണനം
★ സവിശേഷമായ ശബ്ദപ്രതിഫലനം ഉള്ള നിർമിതികളേവ?
മർമരമണ്ഡപങ്ങൾ
★ ഇന്ത്യയിലെ പ്രസിദ്ധമായ മർമരമണ്ഡപം എവിടെയാണുള്ളത്
ഗോൾഗുമ്പസ് (കർണാടകം)
★ ലോകത്തിലെ ഏറ്റവും പേരുകേട്ട മർമരമണ്ഡപമേത്?
ലണ്ടനിലെ സെന്റ് പോൾ കത്തീഡ്രലിൽ
★ മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമേതാണ്?
ലാറിങ്ക്സ്
★ നമ്മൾ കേൾക്കുന്ന ശബ്ദം എത്ര സമയം ചെവിയിൽ തങ്ങി നിൽക്കുന്നു?
പത്തിലൊന്നു സെക്കന്റ് സമയം
★ സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്റെ
വേഗം എത്രയാണ്?
സെക്കന്റിൽ 340 മീറ്റർ
★ ജലത്തിലൂടെയുള്ള ശബ്ദവേഗം എത്രയാണ്?
സെക്കന്റിൽ 1435 മീറ്റർ
★ ശബ്ദതീവ്രത അഥവാ ഉച്ചത രേഖപ്പെടുത്തുന്ന യൂണിറ്റേത്?
ഡെസിബെൽ
★ ഏത് ശാസ്ത്രജ്ഞന്റെ സ്മരണാർഥമാണ് ഡെസിബെൽ യൂണിറ്റിന് ആ പേര് നൽകിയത്?
അലക്സാണ്ടർ ഗ്രഹാം ബെൽ
★ ശബ്ദതരംഗങ്ങളുടെ ആവൃത്തി രേഖപ്പെടുത്താനുള്ള യൂണിറ്റേത്?
ഹെർട്സ്
★ മനുഷ്യനു കേൾക്കാനാവുക എത്ര ഹെർട്സുകൾക്കിട യിൽ ആവൃത്തിയുള്ള ശബ്ദമാണ്?
20 - 20000 ഹെർട്സ്
★ ഇരുപതിനായിരം ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദം എങ്ങനെ അറിയപ്പെടുന്നു?
അൾട്രാസോണിക്ക്
★ ഇരുപത് ഹെർട്സിൽ കുറവുള്ള ശബ്ദം ഏതാണ്?
ഇൻഫ്രാസോണിക്ക്
★ ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദമേത്?
സൂപ്പർസോണിക്ക്
★ ശബ്ദത്തിന്റെ പകുതിവേഗം എങ്ങനെ അറിയപ്പെടുന്നു?
സബ്സോണിക്ക്
★ ഹൈപ്പർസോണിക്ക് എന്നത് ശബ്ദത്തിന്റെ എത്രയിരട്ടി വേഗമാണ്?
അഞ്ചിരട്ടി
★ ശബ്ദത്തിന്റെ വായുവിലൂടെയുള്ള വേഗം എങ്ങനെ അറിയപ്പെടുന്നു?
ഒരു മാക്ക് നമ്പർ
★ വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം സൂചിപ്പിക്കാനുള്ള യൂണിറ്റേത്?
മാക്ക് നമ്പർ
★ വ്യത്യസ്ത ഉപകരണങ്ങളിൽ നിന്നുള്ള ശബ്ദങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ശബ്ദസ വിശേഷതയെന്താണ്?
ടിംബർ
★ സോണാർ പ്രവർത്തിക്കുന്നത് എന്തിന്റെ സഹായത്തോടെയാണ്?
ശബ്ദം
★ സമുദ്രത്തിന്റെ ആഴമളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
സോണാർ
★ കടലിലെ മത്സ്യക്കൂട്ടങ്ങളുടെ സ്ഥാനമറിയാൻ സഹായിക്കുന്ന ഉപകരണമേത്?
സോണാർ
★ ആന്തരികാവയവങ്ങളുടെ നിരീക്ഷണത്തിനും ചിത്രമെടുക്കാനുമുള്ള സംവിധാനമേതാണ്?
അൾട്രാസൗണ്ട് സ്കാനിങ്
★ ശബ്ദത്തിന്റെ ഗ്രാഫിക്ക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണമേത്?
ഓസിലോസ്ക്കോപ്പ്
★ ശബ്ദപരീക്ഷണങ്ങൾക്കുള്ള ഉപകരണമേതാണ്?
സോണോമീറ്റർ
★ ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമേത്?
ഹൈഡ്രോഫോൺ
★ കഷ്ടിച്ചു കേൾക്കാനാവുന്ന ശബ്ദം എത്ര ഡെസിബെല്ലുകൾക്ക് മധ്യേയാണ്?
പൂജ്യം - പത്ത് ഡെസിബെല്ലുകൾക്ക്
★ എത്ര ഡെസിബെല്ലിനു മുകളിലുള്ള ശബ്ദമാണ് കേൾവിക്കു തകരാറുണ്ടാക്കുന്നത്?
120 ഡെസിബെൽ
★ മനുഷ്യരിൽ കേൾവിക്കു സഹായിക്കുന്ന ചെവിക്കുള്ളിലെ ഭാഗമേത്?
കോക്ലിയ
★ തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കാനും ഇരയുടെ സാന്നിധ്യമറിയാനും ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്ന ജീവികളേവ?
വവ്വാലും ഡോൾഫിനും
★ ഏറ്റവും ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുന്ന ജീവിയേത്?
തിമിംഗിലം
★ ആശയവിനിമയത്തിനായി തിമിംഗിലങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദം എങ്ങനെ അറിയപ്പെടുന്നു?
തിമിംഗില സംഗീതം
ശബ്ദങ്ങളും തീവ്രതയും
● കഷ്ടിച്ചു കേൾക്കാവുന്ന ശബ്ദം - 0 - 10 ഡെസിബെൽ
● സാധാരണ സംഭാഷണം - 40 - 60 ഡെസിബെൽ
● ടെലിഫോൺ ബെൽ - 70 ഡെസിബെൽ
● മോട്ടോർ സൈക്കിൾ - 70 - 80 ഡെസിബെൽ
● സിംഹ ഗർജനം - 90 ഡെസിബെൽ
● ഇടിനാദം - 100 - 110 ഡെസിബെൽ
● വിമാനം - 120 ഡെസിബെൽ
● ജെറ്റ് വിമാനം - 120 - 140 ഡെസിബെൽ
● 120 ഡെസിബെലിനു മുകളിൽ കേൾവിക്ക് തകരാറുണ്ടാക്കുന്നു.
Post a Comment