★ ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ്
ഊഷ്മാവ്
◆ ഒരു വസ്തുവിന്റെ താപനില തന്മാത്രകളുടെ ശരാശരി ഊർജത്തെ ആശ്രയിച്ചിരിക്കുന്നു.
◆ ശരാശരി ഊർജം കൂടുമ്പോൾ വസ്തുവിന്റെ താപനില കൂടുന്നു.
★ ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്നത്
ഊഷ്മാവ്
★ ഊഷ്മാവിന്റെ യൂണിറ്റ്
കെൽവിൻ, ഡിഗ്രി സെൽഷ്യസ് (°C),
ഫാരൻഹീറ്റ് (°F)
★ ഊഷ്മാവിന്റെ SI യൂണിറ്റ്
കെൽവിൻ (K)
★ നെഗറ്റീവ് ടെമ്പറേച്ചർ കാണിക്കാത്ത സ്കെയിൽ
കെൽവിൻ സ്കെയിൽ
★ സെൽഷ്യസ് സ്കെയിലും ഫാരൻ ഹീറ്റ് സ്കെയിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്
-40°
★ ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണ്ണമായും നിലക്കുന്ന ഊഷ്മാവ്
കേവലപൂജ്യം
★ കേവല പൂജ്യം (Absolute Zero) എന്നറിയപ്പെടുന്ന ഊഷ്മാവ്
- 273.15 °C
★ ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
തെർമോമീറ്റർ
★ തെർമോമീറ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ഗലീലിയോ ഗലീലി
★ മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ഫാരൻഹീറ്റ്
★ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം
മെർക്കുറി
★ അത്യധികം താഴ്ന്ന ഊഷ്മാവിനെ ക്കുറിച്ചുള്ള പഠനം
ക്രെയോജനിക്സ്
★ ഫാരൻഹീറ്റിനെ സെൽഷ്യസ് ആക്കുന്നതിന്
C = (F-32) × 5/9
● സെൽഷ്യസിനെ ഫാരൻഹീറ്റ് ആക്കുന്നതിന്
F = (9/5) C + 32
● സെൽഷ്യസിനെ കെൽവിൻ ആക്കുന്നതിന്
K = C + 273
● കെൽവിനെ സെൽഷ്യസ് ആക്കുന്നതിന്
C = K - 273
★ ഒരു യൂണിറ്റ് മാസ് പദാർത്ഥം അവസ്ഥാപരിവർത്തനം നടക്കുമ്പോൾ സ്വീകരിക്കുന്ന താപപരിണാമം
ലീനതാപം
★ ഒരു കിലോഗ്രാം ഖരവസ്തു അതിന്റെ ദ്രവണാങ്കത്തിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണ്ണമായും ദ്രാവകമായി മാറാൻ ആവശ്യമായ താപത്തിന്റെ അളവ്
ദ്രവീകരണ ലീനതാപം
★ തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാൾ
നീരാവികൊണ്ടുള്ള പൊള്ളൽ മാരകമാകുന്നതിന് കാരണം
നീരാവിയുടെ ദ്രവീകരണ ലീനതാപം
★ ദ്രാവകോപരിതലത്തിലെ തൻമാത്രകൾ താപം സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറുന്നത്
ബാഷ്പീകരണം
■ ബാഷ്പീകരണത്തിന് ഉദാഹരണങ്ങൾ
● മൺകൂജയിലെ ജലം തണുത്തിരിക്കുന്നത്
● റഫ്രിജറേറ്ററിന്റെ പ്രവർത്തനം
★ ഒരു കിലോഗ്രാം ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണ്ണമായും വാതകമായി മാറാൻ ആവശ്യമായ താപത്തിന്റെ അളവ്
ബാഷ്പീകരണ ലീനതാപം
★ സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ഖരവസ്തു ദ്രാവകമായി മാറുന്ന നിശ്ചിത താപനില
ദ്രവണാങ്കം (Melting Point)
● ഐസിന്റെ ദ്രവണാങ്കം
പൂജ്യം ഡിഗ്രി സെൽഷ്യസ്
● മെർക്കുറിയുടെ ദ്രവണാങ്കം
39 ഡിഗ്രി സെൽഷ്യസ്
● ആൽക്കഹോളിന്റെ ദ്രവണാങ്കം
115 ഡിഗ്രി സെൽഷ്യസ്
★ ഒരു ദ്രാവകം ഖനീഭവിക്കുന്ന സ്ഥിരമായ ഊഷ്മാവ്
ഖരാങ്കം (Freezing Point)
★ ജലം ഐസാകുന്ന താപനില
0°C [ 32°F / 273 K]
★ സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന താപനില
തിളനില (Boiling point)
★ ജലത്തിന്റെ സാധാരണ തിളനില
100°C [ 212° F / 373 k ]
★ പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന താപനില
120°C [ 250° F ]
★ മനുഷ്യശരീരത്തിന്റെ ഊഷ്മാവ്
36.9°C [ 98.4° F / 310 K ]
◆ മർദ്ദം കൂടുമ്പോൾ ദ്രാവകത്തിന്റെ തിളനില കൂടുന്നു.
◆ മർദ്ദം കൂടുമ്പോൾ ദ്രാവകത്തിന്റെ ദ്രവണാങ്കം കുറയുന്നു.
■ സമുദ്രജലത്തിലെ ശരാശരി ഊഷ്മാവ്?
A) 5 ഡിഗ്രി സെൽഷ്യസ്
B) 15 ഡിഗ്രി സെൽഷ്യസ്
C) 17 ഡിഗ്രി സെൽഷ്യസ്
D) 19 ഡിഗ്രി സെൽഷ്യസ്
Answer: C) 17 ഡിഗ്രി സെൽഷ്യസ്
■ ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള ഊഷ്മാവ്?
A) 100°C
B) 10°C
C) 4°C
D) 212°F
Answer: C) 4°C
■ നെല്ല് കൃഷി ചെയ്യാൻ വേണ്ട അനുയോജ്യമായ ഊഷ്മാവ് എത്രയാണ്?
A) 10° - 16°C
B) 20° - 27°C
C) 14° - 18°C
D) 32° - 46°C
Answer: B) 20° - 27°C
■ കേവല പൂജ്യം എന്ന് പറയപ്പെടുന്ന ഊഷ്മാവ്?
A) -273°C
B) 0°C
C) -4°C
D) -173°C
Answer: A) -273°C
■ പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന താപനില?
A) 105°C
B) 108°C
C) 110°C
D) 120°C
Answer: D) 120°C
Post a Comment