■ ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്________?
A) താപനില
B) വ്യാപനം
C) താപം
D) മർദ്ദം
Answer: C) താപം
■ താപത്തെക്കുറിച്ചുള്ള പഠനം?
A) ഒപ്റ്റിക്സ്
B) ഡൈനാമിക്‌സ്
C) കാറ്റകോസ്റ്റിക്സ്
D) തെർമോ ഡൈനാമിക്‌സ്
Answer: D) തെർമോഡൈനാമിക്സ്
★ ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തിന്റെ അളവ്
ഒരു കലോറി
★ ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ആയി ഉയർത്തുന്നതിനാവശ്യമായ താപം
വിശിഷ്ട താപധാരിത
★ ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെന്റീഗ്രേഡ് ഉയർത്തുന്നതിന് ആവശ്യമായ താപത്തിന്റെ അളവ്
താപധാരിത (Heat capacity)
★ വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം
ജലം (4200 J/Kgk)
★ ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന ഊഷ്മാവ്
4 ഡിഗ്രി സെൽഷ്യസ്
★ ജലത്തിന് ഏറ്റവും കുറവ് വ്യാപ്തം അനുഭവപ്പെടുന്ന ഊഷ്മാവ്
4 ഡിഗ്രി സെൽഷ്യസ്
★ വിശിഷ്ടതാപധാരിത ഏറ്റവും കുറവുള്ള മൂലകം
സ്വർണ്ണം
★ ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള മൂലകം
ഹൈഡ്രജൻ
◆ താപം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതാണ് താപപ്രേക്ഷണം.
◆ താപപ്രേക്ഷണം മുന്ന് വിധത്തിലുണ്ട്.
★ തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന രീതി
ചാലനം
★ ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി
ചാലനം
★ താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജയിംസ് പ്രസ്കോട്ട് ജൂൾ
■ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
A) ഡിഗ്രി സെൽഷ്യസ്
B) കലോറി
C) ജൂൾ
D) കെൽവിൻ
Answer: C) ജൂൾ
★ ആദ്യകാലങ്ങളിൽ താപം അളക്കാനുപയോഗിച്ചിരുന്ന യൂണിറ്റ്
കലോറി
● 1 കലോറി = 4.2 ജൂൾ
★ ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1°C ഉയർത്താനാവശ്യമായ താപത്തിന്റെ അളവ്
1 കലോറി
★ ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്
ഊഷ്മാവ്
★ അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം
ക്രയോജനിക്സ്
★ ഒരു പദാർത്ഥത്തിന്റെ ഊഷ്മാവ് കൃത്യമായി അളക്കാനുപയോഗിക്കുന്ന ഉപകരണം
തെർമോമീറ്റർ
★ തെർമോമീറ്ററിൽ ദ്രവകമായി ഉപയോഗിക്കുന്നത്
മെർക്കുറി
★ ചാലനം വഴി താപം നന്നായി കടത്തി വിടുന്ന വസ്തുക്കൾ
സുചാലകങ്ങൾ (Good conductors)
★ ചാലനം വഴി താപം കടത്തിവിടാത്ത വസ്തുക്കൾ
കുചാലകങ്ങൾ (Poor Conductors)
★ തന്മാത്രകളുടെ ചലനം വഴി താപം ഒരു ഭാഗത്തു നിന്നും മറ്റൊരുഭാഗത്തേയ്ക്ക് പ്രസരിക്കുന്ന രീതി
സംവഹനം
★ ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണ രീതി
സംവഹനം
★ കടൽക്കാറ്റിനും കരക്കാറ്റിനും കാരണം
സംവഹനം
★ ഒരു മാധ്യമത്തിന്റെ സാന്നിദ്ധ്യമില്ലാതെ താപം പ്രവഹിക്കുന്ന രീതി
വികിരണം
■ സൂര്യനിൽ നിന്നുമുള്ള താപം ഭൂമിയിലെത്തുന്ന രീതി?
A) വികിരണം
B) സംവഹനം
C) ചാലനം
D) പ്രവാഹം
Answer: A) വികിരണം
★ സൂര്യകിരണങ്ങളാൽ അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ചൂടാകുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജോസഫ് ഫൊറിയർ
★ ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
പൈറോമീറ്റർ
★ താഴ്ന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ക്രയോമീറ്റർ
■ ഏത് നിറത്തിനാണ് ഏറ്റവും കൂടുതൽ താപം ആഗീരണം ചെയ്യാൻ കഴിവുള്ളത്?
A) നീല
B) വെളുപ്പ്
C) ചുവപ്പ്
D) കറുപ്പ്
Answer: D) കറുപ്പ്
■ ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?
A) നീല
B) വെള്ള
C) കറുപ്പ്
D) മഞ്ഞ
Answer: B) വെള്ള
■ 'തെർമോമീറ്റർ' എന്ത് അളക്കുന്നതിനുള്ള ഉപകരണമാണ്?
A) അന്തരീക്ഷമർദ്ദം
B) ഊഷ്മാവ്
C) ഉയരം
D) താപം
Answer: B) ഊഷ്മാവ്
■ ഊഷ്മാവ് സ്ഥിരമായി നിർത്താൻ സഹായിക്കുന്ന സംവിധാനം?
(A) ഹൈഡ്രോ സ്റ്റാറ്റ്
(B) തെർമോ സ്റ്റാറ്റ്
(C) സോളാർ സ്റ്റാറ്റ്
(D) ജിയോ സ്റ്റാറ്റ്
Answer: (B) തെർമോ സ്റ്റാറ്റ്
Post a Comment