Bookmark

ഇന്ത്യൻ‍ ഭരണഘടന(Constitution of India)


 

1. ഇന്ത്യൻ‍ ഭരണഘടന നിലവിൽ വന്നത്‌ എന്ന്‌? 

 1950 ജനവരി 26

2. ഭരണഘടന അംഗീകരിക്കുമ്പോൾ ഇന്ത്യയുടെ പ്രസിഡന്‍റ്‌ ആര്‌?

 ഡോ.രാജേന്ദ്ര പ്രസാദ്‌

3. പ്രായപൂർത്തി വോട്ടവകാശം നിയമമായത് ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ്?

1989ലെ 61-ാം ഭരണഘടനാ ഭേദഗതിയിലൂടെ 

4. ഇന്ത്യയുടെ മതേതരസ്വഭാവം വ്യക്തമായി പ്രഖ്യാപിക്കുന്ന സുപ്രധാന ഭരണഘടനാഭാഗം ഏത്‌? 

ആമുഖം 

5. അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കുവാൻ പുറപ്പെടുവിക്കുന്ന റിട്ട്?

ഹേബിയസ് കോർപ്പസ് 

6. ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് ബാലവേല നിരോധിച്ചത്?

24-ാം വകുപ്പ് 

7. വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കുവാൻ അനുശാസിക്കുന്ന റിട്ട്?

മാൻഡാമസ് 

8. അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽ നിന്നും തടയാനോ പദവി ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ട്?

ക്വോ വാറന്റോ

9. അധികാരാതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ
കീഴ്ക്കോടതിയിൽനിന്നും കേസ് മേൽകോടതിയിലേക്ക് മാറ്റാൻ പ്രഖ്യാപിക്കുന്ന റിട്ട്?

സെർഷ്യോറ്റി

10. കീഴ്ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതി നിയമങ്ങൾക്ക് വിരു ദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ട്?

പ്രൊഹിബിഷൻ 

11. റിട്ട് പുറപ്പെടുവിക്കാൻ അധികാരം ആർക്കൊക്കെ?

സുപ്രീംകോടതിക്കും,ഹൈക്കോടതിക്കും 

12. ഭരണഘടന നിർമ്മാണകാലത്ത് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ ചെയർമാൻ ആര്? 

 ഡോ. രാജേന്ദ്രപ്രസാദ്

13. ഭരണഘടനയിലെ അടിയന്തരാവസ്ഥ സംബന്ധിച്ച ഭാഗങ്ങൾ ഏത് രാജ്യത്തുനിന്നും കടമെടുത്തതാണ്‌? 

ജർമനി

14. ഇന്ത്യൻ‍ ഭരണഘടനയിലെ റിട്ട്‌ അധികാരം എന്ന തത്ത്വത്തിന് കടപ്പാടുള്ള പ്രൊറോഗേറ്റിവ്‌ റിട്ട്‌സ് ‌(Prerogative writs) ഏത്‌ രാജ്യത്തിലെ നിയമവ്യവസ്ഥയിലേതാണ്‌?
 
  ബ്രിട്ടൺ

15. മൗലിക കടമകൾ എത്രാമത്തെ ആർട്ടിക്കിളിലാണ്‌ പ്രതിപപാദിച്ചിരിക്കുന്നത്‌? 

ആർട്ടിക്കിൾ 51A

16. ലോക്സഭയിൽ‍ ആദ്യത്തെ അവിശ്വാസപ്രമേയം അവതരിപ്പിച്ചതാര്‌?

ആചാര്യ കൃപലാനി

17. ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രി?

 സർദാർ വല്ലഭ്ഭായി പട്ടേൽ

18. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ?

 ഇസ്രായേൽ, ബ്രിട്ടൻ

19. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം? 

 ഗ്രീസ്‌

20. ഏറ്റവും പഴയ ജനാധിപത്യ രാജ്യം ഏത്?

 ഗ്രീസ്‌

21. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം? 

ഇന്ത്യ

22. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?

ഇന്ത്യ

23. ഇന്ത്യയിൽ‍ തിരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്ത ആദ്യത്തെ പ്രസിഡന്‍റ്‌? 

കെ.ആർ‍. നാരായണൻ

24. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏത്‌ രാജ്യത്തിന്റേതാണ്? 

യു.എസ്‌.എ.

25. നിർ‍ദേശതത്ത്വങ്ങൾ എന്ന ആശയം ഏത്‌ രാജ്യത്തുനിന്ന്‌ കടമെടുത്തതാണ്? 

 അയർലൻഡ്‌

26. ഭരണഘടനയുടെ ആമുഖത്തിൽ 'സോഷ്യയലിസ്‌റ്റ്' എന്ന വാക്ക്‌ കൂട്ടിച്ചേർ‍ത്ത 42-ാം ഭരണഘടനാ ഭേദഗതി ഉണ്ടായത് ഏത് വർഷത്തിലാണ്‍? 

1976

27. ഇന്ത്യൻ‍ ഭരണഘടനയിൽ എത്ര പട്ടികകൾ ഉണ്ട്? 

 12

28. ഭരണഘടനാപരമായി ഇന്ത്യൻ യൂണിയന്റെ തലവൻ?

രാഷ്ട്രപതി 

29. ഇന്ത്യൻ പ്രതിരോധ സേനകളുടെ പരമാധികാരി? 

രാഷ്ട്രപതി

30. രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം? 

12 അംഗങ്ങളെ 

31. രാഷ്ട്രപതിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം?

35 വയസ്സ് 

32. ആർട്ടിക്കിൾ 54 എന്തിനെ പ്രതിപാദിക്കുന്നു?

രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് 

33. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആര്? 

പാർലമെന്റിലെയും സംസ്ഥാന നിയമസഭകളി ലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങുന്ന ഇലക്ടറൽ കോളേജ്  

34. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നത് ആര്?

തെരഞ്ഞെടുപ്പ് കമ്മീഷൻ 

35. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, അറ്റോർണി ജനറൽ, സി എജി, സുപ്രീംകോടതിയിലെയും ഹൈക്കോടതിയി ലെയും ജഡ്ജിമാർ, സംസ്ഥാന ഗവർണ്ണർമാർ, യുപി എസി ചെയർമാൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീ ഷണർ, അംബാസഡർമാർ, ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നത് ആര്?

രാഷ്ട്രപതി

36. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീം കോടതി,ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ പുറത്താക്കാനുള്ള ജനാധിപത്യമാർഗം?

ഇംപീച്ച്മെന്റ്

37. ആർട്ടിക്കിൾ 61 എന്തിനെ പ്രതിപാദിക്കുന്നു?

ഇംപീച്ച്മെന്റ് പ്രക്രിയ

38. രാജ്യസഭയുടെ അദ്ധ്യക്ഷൻ?

ഉപരാഷ്ട്രപതി 

39. ഉപരാഷ്ട്രപതി ആയിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?

ശ്രീ. കൃഷ്ണകാന്ത് 

40. ഉപരാഷ്ട്രപതി ആകുന്നതിനുള്ള കുറഞ്ഞ പ്രായപരിധി?

35 വയസ്സ് 

41. ഇന്ത്യൻ പാർലമെന്റിലെ ആദ്യ വനിതാ സ്പീക്കർ?

മീരാകുമാർ 

42. രാജ്യസഭയുടെ ഉപാദ്ധ്യക്ഷയായ ആദ്യവനിത?

 വയലറ്റ്‌ ആൽവ

43. ആദ്യ ലോക്സഭാ സ്പീക്കർ?

ജി വി മാവ് ലങ്കർ

44. ആർട്ടിക്കിൾ 148 എന്തിനെ പ്രതിപാദിക്കുന്നു?

 കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ 

45. ആർട്ടിക്കിൾ 76 എന്തിനെ പ്രതിപാദിക്കുന്നു?

അറ്റോർണി ജനറൽ 

46. ആർട്ടിക്കിൾ 124 - 147 എന്തിനെ പ്രതിപാദിക്കുന്നു? 

സുപ്രീംകോടതിയുടെ അധികാരം, ഘടന, ഉത്തരവാദിത്തങ്ങൾ 

47. രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ?

ബി എൻ കൗൾ 

48. ലോക്സഭയുടെ ആദ്യ സെക്രട്ടറി ജനറൽ?

ടി കെ വിശ്വനാഥൻ

49. രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ?

എസ് വി കൃഷ്ണമൂർത്തി റാവു 

50. ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ (Lower Home)
ഏതാണ്?

ലോക്സഭ

51. നിയമപരമായ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്
ഉപദേശം നൽകുന്നതാര്?

അഡ്വക്കേറ്റ് ജനറൽ 

52. കേന്ദ്ര സർക്കാറിന്‌ നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ‍? 

അറ്റോർണി ജനറൽ

53. നിയമ നിർമ്മാണാധികാരങ്ങളുടെ മൂന്നുതരം ലിസ്റ്റുകൾ ഏതെല്ലാം?

സ്റ്റേറ്റ് ലിസ്റ്റ്, യൂണിയൻ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്

54. യൂണിയന്റെയും സംസ്ഥാനങ്ങളുടെയും അധികാരപരിധിയിൽ വരുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്റ്റ് 

55. ഇന്ത്യൻ ഭരണഘടന പ്രകാരം എതവിധം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം?

മൂന്നുതരം 

56. വൈദേശികമോ ആഭ്യന്തരമോ ആയ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രഖ്യാപിക്കുന്നത് ഏത് അടിയന്തരാവസ്ഥയാണ്?

യുദ്ധകാല അടിയന്തരാവസ്ഥ (352-ാം വകുപ്പ്) 

57. ഏത് വകുപ്പുപ്രകാരമാണ് സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്?

360-ാം വകുപ്പ് 

58. സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഏത് വകുപ്പുപ്രകാരമാണ്?

356-ാം വകുപ്പ് 

59. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പ്രാബല്യം നൽകുന്നത് ആരാണ്?

പാർലമെന്റ് 

60. കേരളത്തിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?

1959 

61. ആർട്ടിക്കിൾ 356 പ്രകാരം ആദ്യമായി പിരിച്ചുവിടപ്പെട്ട
സംസ്ഥാനം?

കേരളം (1957ലെ ഇ എം എസ് സർക്കാരിനെ) 

62. ആർട്ടിക്കിൾ 368 എന്തിനെ പ്രതിപാദിക്കുന്നു?

ഭരണഘടന ഭേദഗതികൾ 

63. ആദ്യത്തെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വന്നത്?

1951 ജൂണിൽ

64. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകൃതമായത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്? 

1956ലെ ഏഴാം ഭരണഘടനാ ഭേദഗതി പ്രകാരം 

65. മൗലികാവകാശങ്ങൾ അടക്കമുള്ള ഭരണഘടനാ ഭാഗങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകിയത് ഏത് ഭേദഗതി പ്രകാരം? 

1971ലെ 24-ാം ഭേദഗതി 

66. സിക്കിമിനെ ഇന്ത്യയുടെ 22-ാം സംസ്ഥാനമായി പ്രഖ്യാപിച്ചത് ഏത് ഭേദഗതി പ്രകാരം? 

1975ലെ 36-ാം ഭേദഗതി 

67. കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്നത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരം? 

1985ലെ 52-ാം ഭേദഗതി

68. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലറിസ്റ്റ് എന്നീ പദങ്ങൾ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരം?

1976ലെ 42-ാം ഭേദഗതി പ്രകാരം

69. 1987ലെ 56-ാം ഭരണഘടന ഭേദഗതി എന്തിനെ പ്രതിപാദിക്കുന്നു? 

ഗോവയ്ക്ക് സംസ്ഥാന പദവി നൽകുന്നത് സംബന്ധിച്ച് 

70. 1993ലെ 73-ാം ഭേദഗതി എന്തിനെ പ്രതിപാദിക്കുന്നു?

പഞ്ചായത്തീരാജിനെ സംബന്ധിച്ച് 

71. ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഡൽഹിക്ക് തലസ്ഥാന പ്രദേശം എന്ന പദവി നൽകിയത്?

1991ലെ 69-ാം ഭേദഗതി 

72. 93-ാം ഭരണഘടന ഭേദഗതി എന്തുമായി ബന്ധപ്പെടുന്നു?

ആറ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നത് സംബന്ധിച്ച് 

73. ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി എന്നീ ഭാഷകൾ എട്ടാം ഷെഡ്യൂളിൽ കൂട്ടിചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരം?

100-ാം ഭരണഘടനാ ഭേദഗതി

74. ആർട്ടിക്കിൾ 360 എന്തിനെ പ്രതിപാദിക്കുന്നു?

സാമ്പത്തിക അടിയന്തരാവസ്ഥ 

75. ആർട്ടിക്കിൾ 108 എന്തിനെ പ്രതിപാദിക്കുന്നു?

പാർലമെന്റിന്റെ സംയുക്ത സമ്മേളനം

76. സംസ്ഥാനങ്ങളിൽ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതാര്?

 ഗവർണർ

77. ആർട്ടിക്കിൾ 112 എന്തിനെ പ്രതിപാദിക്കുന്നു?

ബജറ്റ് 

78. ബജറ്റിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്‌? 

ആർട്ടിക്കിൾ 112

79. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഹൈക്കോടതി ഏത്?

കൽക്കട്ട ഹൈക്കോടതി (1862 ജൂലൈ 2) 

80. ആർട്ടിക്കിൾ 280 എന്തിനെ പ്രതിപാദിക്കുന്നു?

ഫിനാൻസ് കമ്മീഷൻ
Post a Comment

Post a Comment