◆ ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണിക
ആറ്റം
◆ ആറ്റം കണ്ടുപിടിച്ചത്
ജോൺ ഡാൾട്ടൺ
◆ ഏറ്റവും ലഘുവായ ആറ്റം
ഹൈഡ്രജൻ
◆ ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം
ഹൈഡ്രജൻ ആറ്റം
◆ ആറ്റം എന്ന ഗ്രീക്ക് പദത്തിനാധാരമായ വാക്ക്
ആറ്റമോസ്
◆ 'ആറ്റമോസ്' എന്ന പദത്തിനർത്ഥം
വിഭജിക്കാൻ കഴിയാത്തത്
◆ ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
ഓസ്റ്റ് വാൾഡ്
◆ ആറ്റത്തിന്റെ ചാർജ്ജ്
ചാർജ്ജില്ല
◆ ആറ്റത്തിന് ചാർജ്ജ് ലഭിക്കുന്നത് ഏത് അവസ്ഥയിലാണ്.
പ്ലാസ്മ
◆ ആധുനിക അറ്റോമിക ചിന്തയുടെ പിതാവ്
ഡെമോക്രീറ്റസ്
◆ ഒരു ആറ്റത്തിന്റെ മൗലിക കണങ്ങൾ
പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ
◆ 1886-ൽ ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ പദാർത്ഥങ്ങളിൽ പോസിറ്റീവ് ചാർജുള്ള കണങ്ങളുടെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ
ഗോൾഡ്സ്റ്റെയ്ൻ
◆ പ്രോട്ടോൺ കണ്ടെത്തിയത്
ഏണസ്റ്റ് റൂഥർഫോർഡ്
◆ 1897 -ൽ ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ നെഗറ്റീവ് ചാർജുള്ള കണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജെ.ജെ. തോംസൺ
◆ ഇലക്ട്രോൺ കണ്ടെത്തിയത്
ജെ.ജെ.തോംസൺ
◆ ന്യൂട്രോൺ കണ്ടെത്തിയത്
ജെയിംസ് ചാഡ് വിക്
◆ ആറ്റത്തിലെ അതിസൂക്ഷ്മ കണികകളുടെ എണ്ണത്തെക്കുറിക്കുന്ന യൂണിറ്റ്
മോൾ
◆ ആറ്റത്തിന്റെ ഭാരമളക്കുന്ന യൂണിറ്റ്
AMU (അറ്റോമിക മാസ് യൂണിറ്റ്)
● 1 AMU = 1.6737 x 10-²⁷kg
◆ ആറ്റത്തിന്റെ ഘടനയെ കുറിച്ചുള്ള സാങ്കല്പിക രൂപം അവതരിപ്പിച്ചത്
ജെ.ജെ. തോംസൺ
◆ ജെ.ജെ.തോംസന്റെ ആറ്റം മോഡൽ അറിയപ്പെട്ടത്
പ്ലം പുഡിംഗ് മോഡൽ, റൈസിൻ പുഡിംഗ് മോഡൽ, വാട്ടർമെലൻ മോഡൽ
◆ സൗരയൂഥ മാതൃകയിലുള്ള ആറ്റം മോഡൽ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ
ഏണസ്റ്റ് റൂഥർഫോർഡ്
● റൂഥർഫോർഡിന്റെ ആറ്റം മോഡൽ ആൽഫാ പാർട്ടിക്കിൾ സ്കാറ്ററിംഗ് പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
◆ റൂഥർഫോർഡിന്റെ ആറ്റം മാതൃകയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ട് ആറ്റത്തിന്റെ ബോർ മോഡൽ തയ്യാറാക്കിയത്
നീൽസ് ബോർ
◆ ആറ്റത്തിന്റെ 'പരമാണു സിദ്ധാന്തം' അവതരിപ്പിച്ച ഭാരതീയൻ
കണാദമുനി
◆ ആറ്റത്തിനെ 'അണു' എന്ന് വിശേഷിപ്പിച്ചത്
കണാദമുനി
◆ പദാർത്ഥങ്ങൾ ചെറുകണങ്ങളാൽ നിർമ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയൻ
കണാദമുനി
Post a Comment