പദാര്‍ത്ഥം (ദ്രവ്യം)
★ സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേരാണ് ദ്രവ്യം
★ പദാര്‍ഥത്തിന് പ്രധാനമായും എഴ് അവസ്ഥകള്‍ ഉണ്ട് – ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്, ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്, ക്വാര്‍ക്ക് ഗുവോണ്‍ പ്ലാസ്മ
ഖരം
◆ ഒരു നിശ്ചിത ആകൃതിയും നിശ്ചിത വ്യാപ്തവും ഉള്ളത്
◆ തന്മാത്രകള്‍ വളരെ അടുത്ത്
സ്ഥിതിചെയ്യുന്നു
◆ തന്മാത്രകളുടെ ആകര്‍ഷണബലം
വളരെ കൂടുതലാണ്
ദ്രാവകം
◆ നിശ്ചിത വ്യാപ്തം ഉണ്ട്
◆ നിശ്ചിത ആകൃതി ഇല്ലാത്തത്
വാതകം
◆ ആകൃതിയോ വ്യാപ്തമോ ഇല്ലാത്തത്◆ തന്മാത്രകള്‍ വളരെ അകലത്തില്‍ സ്ഥിതിചെയ്യുന്നു
◆ തന്മാത്രകളുടെ ആകര്‍ഷണബലം കുറവാണ്
പ്ലാസ്മ
◆ സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ◆ തന്മാത്രകള്‍ ഏറ്റവും കൂടുതല്‍ ക്രമരഹിതമായി കാണുന്ന അവസ്ഥ
◆ വളരെ ഉയര്‍ന്ന ഊഷ്മാവിലാണ് പദാര്‍ത്ഥം പ്ലാസ്മ അവസ്ഥയില്‍ എത്തുന്നത്
◆ ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് – പിണ്ഡം
ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്
◆ ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ
◆ ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടന്‍ഷ്യനില്‍ നിലനിര്‍ത്തിക്കൊണ്ട് കെല്‍വിന് വളരെ അടുത്ത താപനിലയില്‍ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ
◆ ദ്രാവകങ്ങള്‍ ഈ അവസ്ഥയില്‍ സൂപ്പര്‍ ഫ്ല്യൂയിഡിറ്റി കാണിക്കും
◆ ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് കണ്ടെത്തിയത് – സത്യേന്ദ്രനാഥ് ബോസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
◆ സൂപ്പര്‍ ഫ്ല്യൂയിഡിറ്റി കാണിക്കും◆ താഴ്ന്ന താപനിലയിലുള്ള ദ്രവ്യത്തിന്റെ അവസ്ഥ
ക്വാര്‍ക്ക് ഗുവോണ്‍ പ്ലാസ്മ
◆ നിര്‍മ്മാണ ഘടകം ക്വാര്‍ക്കുകളാണ്
◆ വളരെ ഉയര്‍ന്ന താപനിലയില്‍ നിലനില്‍ക്കുന്നു
◆ ദ്രവ്യത്തിന്റെ ക്വാര്‍ക്ക് മോഡല്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ - മുറെ ജെല്‍മാന്‍, ജോര്‍ജ് സ്വിഗ്
Post a Comment