ഹൈഡ്രജൻ


 ഹൈഡ്രജൻ

► പീരിയോഡിക് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള വാതക മൂലകമാണ് ഹൈഡ്രജൻ.

► ഹൈഡ്രജന്റെ പ്രതീകം H ആണ്.

► പ്രപഞ്ചത്തിൽ ആദ്യമുണ്ടായ മൂലകങ്ങളാണ് ഹൈഡ്രജനും ഹീലിയവും.

► ഹെൻറി കാവൻഡിഷ് ആണ് ഹൈഡ്രജൻ കണ്ടെത്തിയത്.

► കാവൻഡിഷ് ഈ വാതകത്തിനു നല്കിയ പേര് Inflamable Air എന്നായിരുന്നു.

►ഹൈഡ്രജൻ വാതകത്തിന് പേര് നൽകിയത് 1783-ൽ ലാവോസിയെ ആണ്.

► ജലം ഉത്പാദിപ്പിക്കുന്നവൻ എന്നാണ് ഗ്രീക്ക് ഭാഷയിൽ ഈ പേരിന് അർഥം.

► ഹൈഡ്രജനും ഓക്സിജനും നിറച്ച് കുഴലിലൂടെ വൈദ്യുത സ്പാർക്ക് കടത്തിവിട്ടാൽ ജലം ഉണ്ടാകുമെന്ന് കണ്ടെത്തിയത് ഹെൻറി കാവൻഡിഷ് ആണ്.

► ജലം ഒരു മൂലകമല്ല സംയുക്തമാണന്ന് തെളിയിച്ചത് കാവൻഡിഷിൻ്റെ മേൽപ്പറഞ്ഞ പരീക്ഷണമാണ്.

► ഹൈഡ്രജനിൽ ഒരു പ്രോട്ടോൺ മാത്രമേ ഉള്ളൂ. അതിനാൽ അതിന്റെ ആറ്റോമിക നമ്പർ ഒന്ന് ആണ്.

► ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത ഒരേയൊരു മൂലകമാണ് ഹൈഡ്രജൻ.

► ഹൈഡ്രജന് രണ്ട് ഐസോടോപ്പുകൾ ഉണ്ട്.

► മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് ആണ് ഡ്യൂട്ടീരിയം (ന്യൂക്ലിയസിൽ 1 പ്രോട്ടോൺ, 1 ന്യൂട്രോൺ)

► ന്യൂക്ലിയസിനകത്ത് 1 പ്രോട്ടോണും 2 ന്യൂട്രോണും ഉള്ള ഹൈഡ്രജൻ ഐസോടോപ്പാണ് ട്രിഷിയം.

► ട്രിഷിയത്തിന്റെ മാസ് നമ്പർ 3 ആണ്.

► 1931-ൽ യൂറെ (Urey) ബ്രിക്ക് വീസ്, മർഫി എന്നിവർ ചേർന്നാണ് ഡ്യൂട്ടീരിയം കണ്ടെത്തിയത്.

► റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പാണ് ട്രിഷിയം. 

► ഇവ ബീറ്റാകണം പുറത്തുവിടുന്ന സ്വഭാവക്കാരാണ്.

► ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ഹൈഡ്രജൻ വാതകം ഉണ്ടാകും.

► സസ്യ എണ്ണകളിലൂടെ നിക്കലിൻ്റെ സാന്നിധ്യത്തിൽ ഹൈഡ്രജൻ കടത്തിവിട്ടാണ് വനസ്പതി ഉണ്ടാക്കുന്നത്.

► അമോണിയ നിർമിക്കുന്നത് നൈട്രജനും ഹൈഡ്രജനും ഇരുമ്പിന്റെ സാന്നിധ്യത്തിൽ ഉയർന്ന മർദത്തിലും താപനിലയിലും പ്രവർത്തിപ്പിച്ചാണ്.

► ഹൈഡ്രജന് വായുവിനെക്കാൾ സാന്ദ്രത കുറവാണ്. അതിനാൽ ഹൈഡ്രജൻ ബലൂണുകൾ വായുവിൽ ഉയർന്നു പൊങ്ങും.

 ഹൈഡ്രജൻ എന്ന ഇന്ധനം

► മലിനീകരണമുണ്ടാക്കാത്ത ഇന്ധനം എന്നതാണ് ഹൈഡ്രജൻ്റെ പ്രത്യേകത.

► ഹൈഡ്രജൻ കത്തുമ്പോൾ ഊർജം ലഭിക്കുകയും ഉപോത്പന്നമായി ജലം ഉണ്ടാവുകയും ചെയ്യും.

► ഹൈഡ്രജൻ ഭൂമിയിൽ ശുദ്ധമായ രീതിയിൽ ലഭ്യമല്ല. ഇതിനെ വേർതിരിച്ചെടുക്കൽ ചെലവേറിയ പ്രക്രിയയുമാണ്.

► സ്റ്റീം റിഫോമിങ് (Steam Reforming) രീതിയിലാണ് വ്യാവസായികമായി ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. ജലത്തിൻ്റെ വൈദ്യുത വിശ്ലേഷണം വഴിയും ഹൈഡ്രജൻ ഉണ്ടാക്കാം.

► ചെലവുകുറഞ്ഞ രീതിയിലുള്ള ഉത്പാദനം, സുരക്ഷിതമായ ഉപയോഗം തുടങ്ങിയ മേഖലകളിൽ ഊർജിതമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.

Post a Comment