PSC EXAM
Live
wb_sunny

PSC Current Affairs Today: High-Scoring Topics for Government Exams

PSC Current Affairs Today: High-Scoring Topics for Government Exams


 1. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഈയിടെ വിരമിച്ച ഇന്ത്യൻ താരം?

    Answer: ആർ അശ്വിൻ

2. ഏത് ഭാഷയ്ക്ക് ലിപി നിർമിക്കാനായാണ് ത്രിപുരയിൽ സമരം നടക്കുന്നത്?

    Answer: കൊക്ബൊറോക് (Kokborok)

3. 'കശ്മീർ ദി അൺഎൻഡിങ് ട്രാജഡി,' ‘കശ്മീർ ദി അൺടോൾഡ് സ്റ്റോറി' തുടങ്ങിയ കൃതികളിലൂടെ പ്രസിദ്ധയായ ഒരു എഴുത്തുകാരി ഈയിടെ അന്തരിച്ചു. ആരാണവർ?

    Answer: ഹുംറാ ഖുറൈശി

4. രണ്ട് കൃത്രിമോപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന വിദ്യ ഐഎസ്ആർഒ ഈയിടെ വിജയകരമായി പരീക്ഷിച്ചിരുന്നു. എന്താണ് ഈ വിദ്യയുടെ പേര്?

    Answer: സ്പേസ് ഡോക്കിങ്

5. 144 വർഷത്തിനുശേഷം മഹാകുംഭ മേള നടന്ന സ്ഥലം?

    Answer: പ്രയാഗ‌രാജ്

6. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ വേഗമേറിയ സെഞ്ചറി എന്ന റെക്കോർഡ് നേടിയതാര്?

    Answer: സ്മൃ‌തി മന്ദാന

7. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിങ് കോച്ച്?

    Answer: സിതാൻഷു കോട്ടക്

8. സൈബർ ആക്രമണങ്ങളുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. രണ്ടാം സ്ഥാനം?

    Answer: ഇന്ത്യയ്ക്ക്

9. രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ പൊരുതാൻ സിബിഐ നിർമിച്ച പോർട്ടൽ?

    Answer: ഭാരത്പോൾ

10. ഇന്ത്യയിൽ ആദ്യമായി തീരദേശപ്പക്ഷികളുടെയും നീർപ്പക്ഷികളുടെയും സെൻസസ് നടന്ന ഗുജറാത്തിലെ ജില്ല?

    Answer: ജാംനഗർ

Tags

Post a Comment