PSC EXAM
Live
wb_sunny Mar, 13 2025

Monthly PSC Current Affairs Digest – Free Study Material & MCQs

Monthly PSC Current Affairs Digest – Free Study Material & MCQs


1. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് അനുസരിച്ച് 2025-ൽ ഇന്ത്യയുടെ റാങ്ക് എത്ര?

    Answer: 85

2. ഏഷ്യയിലെ പ്രധാനപ്പെട്ട എയ്റോ സ്പേസ് എക്സിബിഷനായ എയ്റോ ഇന്ത്യ 2025 നടക്കുന്നത് എവിടെ?

    Answer: ബെംഗളൂരു

3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണർ?

    Answer: സഞ്ജയ് മൽഹോത്ര

4. ഐക്യരാഷ്ട്രസംഘടനയുടെ 2024-ലെ ചാംപ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

    Answer: മാധവ് ഗാഡ്ഗിൽ

5. അടുത്തിടെ അന്തരിച്ച എസ്.എം. കൃഷ്ണ കേന്ദ്രമന്ത്രിസഭയിൽ ഏതു വകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്?

    Answer: വിദേശകാര്യം

6. ബോളിവുഡിലെ ഒരു വിഖ്യാത നടന്റെയും ഒരു ഗായകന്റെയും ജന്മശതാബ്ദി 2024 ഡിസംബറിൽ ആഘോഷിച്ചിരുന്നു. ആരൊക്കെയാണവർ?

    Answer: രാജ് കപൂർ, മുഹമ്മദ് റഫി

7. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരം?

    Answer: ജസ്പ്രീത് ബുംറ

8. ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസ് 2025 എവിടെയാണ് സംഘടിപ്പിക്കുന്നത്?

    Answer: ലഡാക്ക്

9. ദേശീയ മഞ്ഞൾ ബോർഡ് (നാഷണൽ ടർമറിക് ബോർഡ്) നിലവിൽ വന്നതെവിടെ?

    Answer: നിസാമാബാദ്

10. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ ഈയിടെ ഇന്ത്യൻ വനിതാ ടീം സ്വന്തമാക്കി. അവർ നേടിയ റെക്കോർഡ് സ്കോർ എത്ര?

    Answer: 435
 

Tags

Post a Comment