ഇന്ത്യയിൽ ആദ്യം
★ ആര്യന്മാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം
പഞ്ചാബ്
★ സപ്തസിന്ധു എന്നറിയപ്പെട്ടത്
പഞ്ചാബ്
◆ സിന്ധുവും ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നീ അഞ്ച് പോഷക നദികളും സരസ്വതി നദിയും ചേർന്നതാണ് സപ്തസിന്ധു.
★ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്
കോഴിക്കോട് (1973)
★ ഇന്ത്യയിലെ ആദ്യത്തെ കമാൻഡോ പൊലീസ് യൂണിറ്റ് സ്ഥാപിച്ച സംസ്ഥാനം
തമിഴ്നാട്
★ ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജായ ബേതൂൺ കോളേജ് നിലവിൽ വന്നത്
കൊൽക്കത്ത (1879)
◆ 1849-ൽ ഒരു സ്കൂളായിട്ടാണ് ഇത് ആരംഭിച്ചത്
★ ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം
രാജസ്ഥാൻ
◆ 1959-ൽ രാജസ്ഥാനിലെ നഗൗരിൽ ഇത് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് രാജ് എന്ന വാക്കിന്റെ ഉപജ്ഞാതാവായ ജവാഹർലാൽ നെഹ്റുവാണ്
★ തെക്കേ ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽവന്ന ആദ്യ സംസ്ഥാനം
ആന്ധ്രപ്രദേശ് (1959)
◆ 1993-ൽ നിലവിൽ വന്ന 73-ാം ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനം ഭരണഘടനാധിഷ്ഠിതമായി. അതിനുശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനം മധ്യപ്രദേശാണ്.
◆ ഇന്ത്യയിലാദ്യമായി 1960-ൽ എസ്.ടി.ഡി. സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങളാണ് കാൺപൂരും ലക്നൗവും.
★ ഇന്ത്യയിലാദ്യമായി ഐഎസ്‌ഡി സംവിധാനം നിലവിൽ വന്ന നഗരം
മുംബൈ
★ ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം
അമൃത് സർ
★ ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ് വേ
അഹമ്മദാബാദ്-വഡോദര (ഗുജറാത്ത്)
◆ നാഷണൽ എക്സ്പ്രസ് വേ-1 എന്നാണിതറിയപ്പെടുന്നത്
★ ഇന്ത്യയിലെ ആദ്യത്തെ ആറുവരി എക്സ്‌പ്രസ് വേ
മുംബൈ-പൂനെ (മഹാരാഷ്ട്ര)
★ ഇന്ത്യയിലാദ്യമായി ലിഫ്റ്റ് സ്ഥാപിക്കപ്പെട്ട നഗരം
കൊൽക്കത്ത
◆ ബ്രിട്ടീഷ് ഭരണകാലത്ത് ഗവർണർ ജനറലിൻ്റെ ഔദ്യോഗിക വസതിയിലാണ് ലിഫ്റ്റ് സ്ഥാപിക്കപ്പെട്ടത്. ഈ മന്ദിരം ഇപ്പോൾ പശ്ചിം ബംഗയിലെ രാജ്ഭവനാണ്
★ ഇന്ത്യയിലാദ്യമായി വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രി
ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ
★ ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (ന്യൂഡൽഹി)
◆ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് ഡോ. പി. വേണുഗോപാലാണ്
★ ഇന്ത്യയിലാദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ ലോട്ടറിയും ചിട്ടിയും ആരംഭിച്ച സംസ്ഥാനം
കേരളം
◆ പി.കെ. കുഞ്ഞ് ധനമന്ത്രിയായിരിക്കെയാണ് ഇത് നടപ്പാക്കിയത്.
★ ഇന്ത്യയിലാദ്യമായി കോട്ടൺ മിൽ സ്ഥാപിക്കപ്പെട്ടത്
ഫോർട്ട് ഗ്ലോസ്റ്റർ (1818), കൊൽക്കത്ത
★ ആധുനിക രീതിയിലുള്ള പരുത്തിമിൽ 1854-ൽ തുടങ്ങിയത് എവിടെയാണ്
മുംബൈ
★ ഇന്ത്യയിലാദ്യമായി ചണമിൽ സ്ഥാപിച്ച സ്ഥലം
റിഷ്റ (കൊൽക്കത്ത)
★ ഇന്ത്യയിലെ ആദ്യ പേപ്പർ മിൽ സ്ഥാപിക്കപ്പെട്ട സ്ഥലം
സെഹ്റാംപൂർ (ബംഗാൾ)
★ ഇന്ത്യയിലെ ആദ്യത്തെ ന്യൂസ്പ്രിൻ്റ് ഫാക്ടറി സ്ഥാപിതമായത്
നേപ്പാനഗർ (മധ്യപ്രദേശ്)
★ ഇന്ത്യയിലെ ആദ്യത്തെ കമ്പിളി വ്യവസായം 1876-ൽ ആരംഭിച്ചതെവിടെ
കാൺപൂർ (ഉത്തർപ്രദേശ്)
◆ പശ്ചിമബംഗാളിലെ ഹൗറയിലാണ് ഇന്ത്യയിലെ ആദ്യത്തെ ആധുനിക പട്ടുനിർമാണശാല ആരംഭിച്ചത് (1832)
◆ ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ കുഴിച്ചത് 1889-ൽ ദിഗ്ബോയിയിലാണ്
◆ കടൽത്തറയിൽനിന്നുള്ള എണ്ണ ഖനനം ആദ്യമായി ആരംഭിച്ചത് 1970-ൽ ഗുജറാത്തിലെ അലിയാബെറ്റ് എന്ന സ്ഥലത്താണ്. ബോംബെ ഹൈയിൽ എണ്ണ കണ്ടെത്തിയത് പിന്നീടാണ്.
★ ഇന്ത്യയിലെ ആദ്യ സിമൻ്റ് ഫാക്ടറി സ്ഥാപിതമായത്
ചെന്നൈ (1904)
◆ ഇന്ത്യയിലെ ആദ്യത്തെ രാസവള നിർമാണശാല 1906-ൽ തമിഴ്നാട്ടിലെ റാണിപെട്ട് എന്ന സ്ഥലത്ത് ആരംഭിച്ചു.
◆ ഇന്ത്യയിലെ ആദ്യത്തെ വൻതോതിലുള്ള ആദ്യ രാസവള നിർമാണശാല സിന്ധ്രിയിൽ ആരംഭിച്ചു(1951). മുമ്പ് ബിഹാറിലായിരുന്ന സിന്ധ്രി ജാർഖണ്ഡ് രൂപവത്കരിച്ചതോടെ ആ സംസ്ഥാനത്തായി. 2002-ൽ സിന്ധ്രി വള നിർമാണശാല അടച്ചു.
★ ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത്
പന്ത് നഗർ (ഉത്തരാഖണ്ഡ്)
★ ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി
ഇംഫാൽ
◆ ഇന്ത്യയിൽ ഡിസ്റ്റൻസ് എഡ്യുക്കേഷൻ ആരംഭിച്ച ആദ്യത്തെ സർവകലാശാല ഡൽഹി യൂണിവേഴ്സിറ്റി. സ്വന്തമായി റേഡിയോ നിലയം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല അഹമ്മദാബാദിലെ സർദാർ പട്ടേൽ സർവകലാശാല.
◆ ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യുണിവേഴ്സിറ്റിയാണ് ആന്ധ്രപ്രദേശിലെ ഡോ. ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി. ഇന്ത്യയിലെ ആദ്യത്തെ വിർച്വൽ യൂണിവേഴ്സിറ്റിയാണ് ഇഗ്നോ (ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി). ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ സ്കൂളാണ് സി.ബി.എസ്.ഇ.
◆ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രാചീന സർവകലാശാല തക്ഷശിലയാണ്. അതിന്റെ അവശിഷ്ടങ്ങൾ പാകിസ്താനിലാണ്. ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സർവകലാശാല നാളന്ദയായിരുന്നു.
◆ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ടയാണ് (1975 ഏപ്രിൽ 19). തദ്ദേശീയ നിർമിതമായ ആദ്യ ഇന്ത്യൻ ഉപഗ്രഹം ഇൻസാറ്റ്-1എ ആണ് (1992).
◆ ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിതമായ നഗരമാണ് കൊൽക്കത്ത. ഡൽഹിയിലാണ് രണ്ടാമത്തെ മെട്രോ. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ സ്ഥാപിതമായത് ബാംഗ്ലൂരിൽ. ഇന്ത്യയിലെ ആദ്യത്തെ സ്ലെ ബസ് സംവിധാനം നിലവിൽ വന്നത് ഗോവയിലാണ്.
◆ ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്കാണ് കാനറ ബാങ്ക്. ഇതിന്റെ ആസ്ഥാനം ബാംഗ്ലൂരിലാണ്.
◆ ഇന്ത്യയിലാദ്യമായി നിയമനിർമാണ സഭ ആരംഭിച്ച നാട്ടുരാജ്യമാണ് മൈസൂർ (1881).
◆ ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. (ഡിസ്ട്രിക്ട് പ്രൈമറി എഡ്യുക്കേഷൻ പ്രോഗ്രാം) ആരംഭിച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ്.
◆ ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ റിയാക്ടർ അപ്സരയാണ് (1956). ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം 1969-ൽ താരാപ്പൂരിൽ സ്ഥാപിതമായി. രണ്ടും മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനിയാണ് റാണിഗഞ്ജ് (പശ്ചിമ ബംഗാൾ).
◆ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണമാരംഭിച്ച വർഷമാണ് 1780. ജെയിംസ് അഗസ്തസ് ഹിക്കി സ്ഥാപിച്ച ഈ പത്രം ഹിക്കീസ് ഗസറ്റ്, കൊൽക്കത്ത ജനറൽ അഡ്വർടൈസർ എന്നീ പേരുകളിലും അറിയപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനെറ്റ് പത്രമാണ് ഫിനാൻഷ്യൽ എക്സ്പ്രസ്. ഇന്ത്യയിലെ ആദ്യത്തെ ഭാഷാപത്രമാണ് 1818 മെയ് 23-ന് സെറാംപൂർ മിഷൻ പ്രസ്സിൽ നിന്ന് ബംഗാളിയിൽ പ്രസിദ്ധീകരിച്ച സമാചാർ ദർപൺ. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി, ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി എന്നിവ സ്ഥാപിക്കപ്പെട്ടത് കൊടുങ്ങല്ലൂരിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ ഹരിയാനയിലെ പാനിപ്പത്ത് ആണ്. ഈ നഗരം Weaver's City (നെയ്ത്തുകാരുടെ നഗരം) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആദ്യ ഇക്കോ-ടൂറിസം പദ്ധതി നടപ്പിലാക്കിയത് കൊല്ലം ജില്ലയിലെ തെന്മലയിലാണ്.
◆ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ കക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1885). ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പ്രദേശിക രാഷ്ട്രീയ കക്ഷി ദ്രാവിഡ മുന്നേറ്റ കഴകം. ഇന്ത്യൻ സംസ്ഥാനത്ത് സ്വന്തം നിലയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽവന്ന ആദ്യത്തെ പ്രാദേശിക കക്ഷിയും ഡി.എം.കെ. ആണ് (തമിഴ്നാട്, 1967).
◆ ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദ സിനിമയാണ് 'പുണ്ടാലിക്' (1912). ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം 'രാജാ ഹരിശ്ചന്ദ്ര'യും (1913) ആദ്യ ശബ്ദസിനിമ 'ആലം ആര'യുമാണ് (1931). ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്ന നഗരമാണ് മുംബൈ. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 1952-ൽ നടന്നതും മുംബൈയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സിനിമാ പ്രദർശന ഹാളാണ് കൊൽക്കത്തയിലെ എൽഫിൻസ്റ്റൺ പിക്ചർ പാലസ്.
◆ ഇന്ത്യയിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് പൂനെയിലാണ്. സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്തയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ബയോ ഡീസൽ പ്ലാൻ്റ് സ്ഥാപിതമായത് ആന്ധ്രപ്രദേശിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്കാണ് അഗസ്ത്യാർകൂടം. ഇന്ത്യയിലെ ആദ്യത്തെ ക്രമവത്കൃത സെൻസസ് നടന്ന വർഷമാണ് 1881. റിപ്പൺ പ്രഭുവായിരുന്നു അപ്പോൾ വൈസ്രോയി.
◆ ഇന്ത്യയിലെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിച്ചത് ഗോവയിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്കായ പിറോട്ടൻ ഗുജറാത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായത് ഡൽഹിയിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഗാലറി 1814-ൽ സ്ഥാപിതമായത് കൊൽക്കത്തയിലാണ്. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട നിർമിക്കപ്പെട്ടത് കൊച്ചിയിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനിയാണ് ബോംബെ മ്യൂച്വൽ അഷ്വറൻസ് സൊസൈറ്റി ലിമിറ്റഡ്.
◆ ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക സ്മാരകമാണ് ഡൽഹിയിലെ ഖുവത്തുൽ ഇസ്ലാം മോസ്സ്. കുത്തബ്ദ്ദീൻ ഐബക്കിന്റെ നിർദേശപ്രകാരമാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്.
◆ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണ് റേവ.
◆ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ
ഹരിയാനയിലെ പാനിപ്പത്ത്.
◆ ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത് തിരുവനന്തപുരത്താണ്. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് പെരുമ്പാവൂരിനടുത്ത് ഐരാപുരത്താണ് സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമിച്ച സംസ്ഥാനം ആന്ധ്രപ്രദേശാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ലയൺസ് ക്ലബ് 1956-ൽ സ്ഥാപിതമായത് മുംബൈയിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിങ് കോളേജ് റൂർക്കി (1847) യിലാണ് സ്ഥാപിച്ചത്.
◆ ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാൻ്റ് അയൺ വർക്ക് കമ്പനി 1870-ൽ ബംഗാളിലെ കുൾട്ടിയിൽ സ്ഥാപിച്ചതാണ്. എന്നാൽ വൻതോതിലുള്ള ഉത്പാദനം ആരംഭിച്ചത് ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി 1907-ൽ ജംഷഡ്പൂരിൽ പ്രവർത്തനം തുടങ്ങിയതോടെയാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം എന്ന വിശേഷണം സ്വന്തമാക്കിയത് കോഴിക്കോട്.
◆ ഇന്ത്യയിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം പാണിനി രചിച്ച അഷ്ടാധ്യായി.
◆ ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല സ്ഥാപിച്ചത് വിശാഖപട്ടണത്ത്. ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്നർ ടെർമിനൽ പദ്ധതിയാണ് വല്ലാർപാടം.
◆ ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് കൊല്ലം ജില്ലയിലെ ആയിരംതെങ്ങ് എന്ന സ്ഥലത്താണ്.
◆ ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇടുക്കി ഡാം നിർമിച്ചിരിക്കുന്നത് കാനഡയുടെ സഹായത്തോടെയാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം കൊൽക്കത്തയാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമാണ് ഗുജറാത്തിലെ പിപവാവ്.
◆ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം കോട്ടയവും (1989) ജില്ല എറണാകുളവും (1990) സംസ്ഥാനം കേരളവുമാണ് (1991).
◆ ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം സ്ഥാപിച്ച വംശം മൗര്യൻമാരാണ്. ഇന്ത്യാ ചരിത്രത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കുന്നത് ചന്ദ്രഗുപ്ത മൗര്യനെയാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം സ്ഥാപിച്ചത് പട്യാലയിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിക്കപ്പെട്ടത് കേരളത്തിലാണ്. തിരുവനന്തപുരത്താണ് ആസ്ഥാനം.
◆ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം നെടുമ്പാശ്ശേരിയാണ്.
ഇന്ത്യയിലെ ആദ്യത്തെ ജലമ്യൂസിയം
സ്ഥാപിച്ചത് കുന്നമംഗലം എന്ന സ്ഥലത്താണ്.
◆ ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്നത് 1951-52 ലാണ്.
ഇന്ത്യയിൽ പാഴ്സി (സൊരാഷ്ട്ര മതക്കാർ) അഭയാർഥികൾ ആദ്യമെത്തിയ സ്ഥലമാണ് ഗുജറാത്തിലെ സൻജാം
(പാഴ്സികളുടെ ഉദ്ഭവം ഇറാനിലാണ്).
◆ ഇന്ത്യയിലാദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ചത് കൊൽക്കത്തയിലാണ്. ഗവർണർ ജനറൽ വില്യം ബെൻ്റിക്കാണ് സ്ഥാപിച്ചത്.
◆ ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ
സർവകലാശാല സ്ഥാപിച്ചത് വിജയ
വാഡയിൽ (ആന്ധ്രാപ്രദേശ്).
◆ ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ഇംഫാലിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ടെലികോം
ഇൻകുബേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചത് കളമശ്ശേരിയിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയമാണ് മൂന്നാറിലെ കേരള ടീ മ്യൂസിയം.
ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദിയാണ് ഛത്തിസ്ഗഢിലെ ഷിയോനാഥ് (ഈ നടപടി പിന്നീട് റദ്ദാക്കി).
◆ ഇന്ത്യയിലെ ആദ്യത്തെ ഗരീബ് രഥ് ട്രെയിൻ ഓടിയത് ബിഹാറിലെ സഹർസ മുതൽ പഞ്ചാബിലെ അമൃത്സർ വരെയാണ് (2006 ഒക്ടോബർ 5).
◆ ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് ലൈൻ സ്ഥാപിക്കപ്പെട്ടത്
കൊൽക്കത്തയ്ക്കും ഡയമണ്ട് ഹാർബറിനും ഇടയ്ക്കാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ തുറമുഖമാണ് ഗുജറാത്തിലെ ലോത്തൽ (സിന്ധു നദീ തട സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു).
◆ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് ഗോവ
(ഏകീകൃത സിവിൽ കോഡിനെപ്പറ്റി പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദം 44)
◆ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെൻ്റർ സ്ഥാപിക്കപ്പെട്ട സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഇന്ത്യയിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ ബാഗ്ലൂരിലാണ് സ്ഥാപിച്ചത്.
◆ ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ലയാണ് പത്തനംതിട്ട.
◆ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് പൂർണമായും ഇലക്ഷൻ
നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഗോവയാണ് (കേരളത്തിലാണ് ഏതെങ്കിലുമൊരു മണ്ഡലത്തിൽ ആദ്യമായി ഇ.വി.എം. ഉപയോഗിച്ചത്- 1982-ൽ കേരളത്തിൽ പറവൂർ ഉപതിരഞ്ഞെടുപ്പിൽ).
◆ ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ആരംഭിച്ചത് കൊൽക്കത്തയിലാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് മുംബൈയിൽ 1875-ൽ സ്ഥാപിതമായി. ദലാൽ തെരുവിലാണ് ആസ്ഥാന മന്ദിരം.
◆ ഇന്ത്യയിലാദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിതമായ തുറമുഖമാണ് ഗുജറാത്തിലെ കാണ്ട്ല
◆ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മൾട്ടി പർപ്പസ് പ്രോജക്ട് ആണ് ദാമോദർ
വാലി കോർപ്പറേഷൻ. യു.എസ്.എ. യിലെ ടെന്നിസിവാലി അതോറിറ്റിയുടെ മാതൃകയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായ ആദ്യത്തെ അണക്കെട്ട് ദാമോദറിൻ്റെ
പോഷകനദിയായ ബരാകറിൽ
1953-ൽ നിർമിച്ച തിലയ്യ അണക്കെട്ട് ആണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനം.
ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ് മുംബൈയിലെ ജുഹുവിലെ ഗ്രാസ് എയറോഡ്രോം (1932). ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത-വ്യവസായ നഗരമാണ് ജംഷഡ്പൂർ.
◆ ഇന്ത്യയിലെ ആദ്യത്തെ വിരലടയാള ബ്യൂറോ ആരംഭിച്ച സ്ഥലമാണ് കൊൽക്കത്ത.
◆ ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗമാണ് ബർമ. 1935-ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1937-ൽ വേർപിരിക്കപ്പെട്ടു.
◆ ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം കൊൽക്കത്തയാണ്.
◆ ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേർത്ത ആദ്യ
നാട്ടുരാജ്യമാണ് സത്താറ (ഡൽഹൗസി പ്രഭുവാണ് ദത്തവകാശ നിരോധന നിയമം ആവിഷ്കരിച്ചത്).
◆ ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം ചണ്ഡിഗഢാണ്. മൂന്ന് ഭരണഘടകങ്ങളുടെ തലസ്ഥാനമായ ഏക നഗരം എന്ന പ്രത്യേകതയും ചണ്ഡിഗഢിനുണ്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൻ്റെയും ആസ്ഥാനമാണ് ഈ നഗരം.
◆ ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ നിർമിച്ചത് ചണ്ഡീഗഢിലാണ്. രാജ്യത്തെ ആദ്യ പുകയില വിമുക്ത നഗരമാണിത്.
◆ ഇന്ത്യയിൽ സതി എന്ന ആചാരം സംബന്ധിച്ച് ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ച സ്ഥലമാണ് മധ്യപ്രദേശിലെ ഏറാൻ.
◆ ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ടത് മഹാരാഷ്ട്രയിൽ നാഗ്പൂരിനടുത്ത്
ഖൈരി എന്ന സ്ഥലത്താണ്.
◆ ഇന്ത്യയിൽ കോർപ്പറേറ്റ് മേഖലയുടെ സഹകരണത്തോടെ നിർമിച്ച ആദ്യ മേജർ തുറമുഖമാണ് തമിഴ്നാട്ടിലെ എണ്ണൂർ.
◆ ഇന്ത്യയുടെ ആദ്യത്തെ അൻ്റാർട്ടിക്
എക്സ്പെഡിഷൻ 1981-ൽ പുറപ്പെട്ടത് ഗോവയിൽ നിന്നാണ് (അൻ്റാർട്ടിക്കയിൽ എത്തിയത് 1982-ൽ. ഉപയോഗിച്ച വാഹനം എം.വി. പോളാർ സർക്കിൾ). ടീമിനെ നയിച്ചത് എസ്.ഇസഡ് കാസിം.
◆ ചതുപ്പുനില സംരക്ഷണാർഥമുള്ള റംസാർ കൺവെൻഷൻ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി ഉൾപ്പെടുത്തിയത് ഒഡിഷയിലെ ചിൽക്ക തടാകം.
◆ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാജവംശം തുർക്കി വംശജരായ അടിമവംശമായിരുന്നു. ഇത് ഇൽബാരി വംശമെന്നും മേമലുക് വംശമെന്നും അറിയപ്പെട്ടു. കുത്തബ്ദ്ദീൻ ഐബക്കാണ് ഇന്ത്യാ ചരിത്രത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി. ഇന്ത്യാചരിത്രത്തിലെ ആദ്യ അഫ്ഗാൻ വംശം ലോധി വംശമാണ്. ഈ വംശത്തിന്റെ സ്ഥാപകനായ ബഹ് ലുൽ ലോധിയാണ് ഇന്ത്യാ ചരിത്രത്തിലെ അഫ്ഗാൻ വംശജനായ ആദ്യ ഭരണാധികാരി.
◆ ഇന്ത്യ അൻ്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യത്തെ പര്യവേക്ഷണകേന്ദ്രം ദക്ഷിണ ഗംഗോത്രിയും രണ്ടാമത്തേത്
മൈത്രിയുമാണ്. ആർട്ടിക് പ്രദേശത്ത് സ്ഥാപിച്ച ആദ്യത്തെ പര്യവേക്ഷണ
കേന്ദ്രമാണ് ഹിമാദ്രി.
◆ ഇന്ത്യയിലെ ആദ്യത്തെ പെൺപള്ളി കൂടമാണ് കൊൽക്കത്തയിൽ 1789-ൽ ആരംഭിച്ച സെൻറ് തോമസ് ഗേൾസ് സ്കൂൾ.
◆ ഇന്ത്യയിലെ ആദ്യത്തെ റെയിൽപ്പാതയാണ് മുംബൈ-താനെ (1853 ഏപ്രിൽ 26). ഇന്ത്യയിലെ ആദ്യത്തെ റെയിൽ വേ സ്റ്റേഷൻ ബോറിബന്ദർ (1853).
◆ ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ് കരികാല ചോളൻ കാവേരിയിൽ
നിർമിച്ച കല്ലണൈ.
◆ ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടറാണ് പരം 10000.
◆ ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷയാണ് തമിഴ് (രണ്ടാമത്തെത് സംസ്കൃതം).
◆ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ യാത്രാ വിമാനമാണ് സരസ്സ്.
◆ ഇന്ത്യയിലെ ആദ്യത്തെ പാരിസ്ഥിതിക ബഞ്ച് സ്ഥാപിച്ച ഹൈക്കോടതിയാണ് കൽക്കട്ട ഹൈക്കോടതി.
Post a Comment