PSC EXAM
Live
wb_sunny Apr, 1 2025

Dr Palpu

Dr Palpu


★ 'ഇന്ത്യയിലെ മഹാൻമാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി' എന്നാണ് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെയാണ്?

ഡോ.പൽപു

★ ഈഴവ സമുദായത്തിന്റെ പുരോഗതിക്ക്
അക്കൂട്ടത്തിൽ ആധ്യാത്മിക പരിവേഷമുള്ള ഒരാളെ മുൻനിർത്തി സംഘടന സ്ഥാപിച്ച് പ്രവർത്തിക്കാൻ സ്വാമി വിവേകാനന്ദൻ ആരെയാണ് ഉപദേശിച്ചത്?

ഡോ.പൽപു

Also read :Dr Palpu
★ ഈഴവ മെമ്മോറിയൽ സംഘടിപ്പിക്കാൻ
മുൻകൈയെടുത്തതാര്?

ഡോ.പൽപു

◆ ഈഴവ സമുദായാംഗങ്ങളെ സംഘടിപ്പിക്കാൻ പരിശ്രമിച്ച ആദ്യ നേതാവ്

◆ എൻഎൻഡിപി യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റ്

◆ തിരുവിതാംകൂറിലെ ഈഴവ സമുദായാംഗങ്ങളിൽ വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ വ്യക്തി
◆ തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ

◆ സ്വാമി വിവേകാനന്ദനെയും ശ്രീനാരായണഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ടത്

◆ ഇന്ത്യ റിപ്പബ്ലിക്കായതിന്റെ തലേന്ന് അന്തരിച്ച സാമൂഹിക പരിഷ്കർത്താവ്

◆ എൻഎൻഡിപി യോഗം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വൈദ്യശാസ്ത്ര ബിരുദധാരി
◆ ഇംഗ്ലണ്ടിൽ പോയി ഉന്നതബിരുദം നേടുന്നതിന് തിരുവിതാംകൂറിലെ ഈഴവ സമുദായത്തിൽ നിന്ന് അവസരം ലഭിച്ച ആദ്യ വ്യക്തി

◆ വിഖ്യാത ചിന്തകൻ നടരാജഗുരുവിന്റെ പിതാവ്

◆ ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകി

◆ ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ എന്ന പേരിൽ ഒരു പുസ്തകം 1896-ൽ
പ്രസിദ്ധീകരിച്ചു

Tags

Post a Comment