Bookmark

Agreements


1. സിന്ധുനദീജല കരാറിൽ ഇന്ത്യയും
പാകിസ്താനും ഒപ്പുവെച്ചതെന്ന്?

1960 സപ്തംബർ 19

2. സിന്ധുനദീജല കരാർ പ്രാബല്യത്തിൽ വന്നതെന്ന്?

 1960 ഏപ്രിൽ 1

3. സിന്ധുനദീജല കരാർ ഒപ്പുവെക്കപ്പെട്ടത് എവിടെ വെച്ചാണ്?

 കറാച്ചി

4. സിന്ധുനദീജല കരാറിൽ ഒപ്പിട്ട ഭരണാധികാരികൾ ആരെല്ലാം?

 ജവാഹർലാൽ നെഹ്റു,
മുഹമ്മദ് അയൂബ് ഖാൻ

5. സിന്ധുനദീജല കരാറിന് രൂപം നൽകാൻ മുൻകൈയെടുത്ത അന്തർദേശീയ സ്ഥാപനമേത്?

 ലോകബാങ്ക്

6. സിന്ധുനദീജല കരാർ പ്രകാരം ഇന്ത്യക്ക് നിയന്ത്രണാധികാരമുള്ള നദികളേവ?

 രവി, ബീയസ്, സത്ലജ്

7. സിന്ധുനദീജല കരാറിൽ ഒപ്പിട്ട ലോകബാങ്ക് പ്രതിനിധിയാര്?

 ഡബ്ല്യു.എ.ബി. ഇല്ലിഫ് 

8. ഇന്ത്യയും ഏത് അയൽരാജ്യവുമായാണ് മഹാകാളി ജല ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുള്ളത്?

 നേപ്പാൾ

9. മഹാകാളി ഉടമ്പടിയിൽ ഒപ്പുവെച്ച
വർഷമേത്?

 1996 ഫിബ്രവരി

10. മഹാകാളി ഉടമ്പടിയുടെ ഭാഗമായുള്ള ഏറ്റവും പ്രധാന പദ്ധതി? 

 പഞ്ചേശ്വർ വിവിധോദ്ദേശ്യ പദ്ധതി

11. ഇന്ത്യയും ഏത് അയൽരാജ്യവുമായാണ് പഞ്ചശീലക്കരാറിൽ ഒപ്പിട്ടത്? 

 ചൈന

12. പഞ്ചശീലതത്ത്വങ്ങൾ എന്ന ആശയം മുന്നോട്ടുവെച്ച ചൈനീസ് പ്രീമിയറാര്?

 ചൗ എൻലായി

13. പഞ്ചശീലക്കരാർ ഒപ്പുവെച്ചത് ഏത് വർഷമാണ്?

 1954 ഏപ്രിൽ 29

14. പഞ്ചശീലക്കരാറിൽ ഒപ്പുവെച്ച 
നേതാക്കൻമാർ ആരെല്ലാം?

 ജവാഹർലാൽ നെഹ്റു, ചൗ എൻലായി

15. യു.എൻ. ചാർട്ടറിൽ ഇന്ത്യ ഒപ്പിട്ട (അംഗമായ) വർഷമേത്?

 1945 ഒക്ടോബർ 30

16. 1965-ലെ ഇന്തോ-പാക്ക് യുദ്ധത്തെത്തുടർന്ന് നിലവിൽ വന്ന കരാറേത്? 

 താഷ്കെന്റ് കരാർ

17. ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് താഷ്കെന്റ്?

 ഉസ്ബെക്കിസ്താൻ

18. ഇന്ത്യയും പാകിസ്താനും താഷ്കെന്റ് കരാറിൽ ഒപ്പിട്ടതെന്ന്? 

 1966 ജനുവരി 10 

19. താഷ്കെന്റ് കരാറിൽ ഒപ്പുവെച്ച നേതാക്കൾ ആരെല്ലാം?

 ലാൽ ബഹാദൂർ ശാസ്ത്രി, മുഹമ്മദ് അയൂബ്ഖാൻ

20. താഷ്കെന്റ് കരാറിന് മധ്യസ്ഥത വഹിച്ച സോവിയറ്റ് യൂണിയൻ പ്രീമിയറാര്?

 അലെക്സി കോസിഗിൻ

21. ഏത് യുദ്ധത്തിന് അനുബന്ധമായാണ് സിംലാക്കരാർ പിറവിയെടുത്തത്?

 1971 ലെ
ഇന്തോ-പാക്ക് യുദ്ധം

22. സിംലാക്കരാർ ഒപ്പുവെക്കപ്പെട്ട വർഷമേത്?

 1972 ജൂലായ് 2

23. സിംലാക്കരാറിൽ ഒപ്പുവെച്ച നേതാക്കൾ ആരെല്ലാം?

 ഇന്ദിരാഗാന്ധി,
സുൾഫിക്കർ അലി ഭൂട്ടോ

24. പാകിസ്താൻ ബംഗ്ലാദേശിനെ അംഗീകരിക്കാൻ കാരണമായ കരാറേത്?

 സിംലാക്കരാർ

25. ഇന്ത്യയും പാകിസ്താനും, ബംഗ്ലാദേശുമായി 1973 ഏപ്രിൽ 9-ന് ഒപ്പുവെച്ച ത്രികക്ഷിക്കരാർ ഏത് പേരിൽ അറിയപ്പെടുന്നു?

 ഡൽഹി ഉടമ്പടി
Post a Comment

Post a Comment