★ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിതമായ ചെറുത്തുനിൽപ് ഏതാണ്?
1857-ലെ കലാപം
★ 1857-ലെ കലാപത്തെ അടിസ്ഥാനമാക്കി 'ഗ്രേറ്റ് റെബെലിയൺ' എന്ന കൃതി രചിച്ചതാര്?
അശോക് മേത്ത
★ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150-ാം വാർഷികം ആചരിച്ച വർഷമേത്?
2007
★ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണാർഥം 2007-ൽ പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്?
100 രൂപ
★ 1857 മെയ് 10- ന് കലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെയാണ്?
മീററ്റ്
★ 1857-ലെ കലാപത്തിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു?
മംഗൾ പാണ്ഡെ
★ മംഗൾ പാണ്ഡെ വധിച്ച ബ്രിട്ടീഷ് സാർജന്റ് ആരായിരുന്നു?
മേജർ ഹഡ്സൺ
★ ഡൽഹി പിടിച്ചെടുത്ത കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചതാരെ?
ബഹദൂർ ഷാ രണ്ടാമൻ
★ 1857-ലെ കലാപത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?
ഭക്തഖാൻ
★ ലഖ്നൗവിൽ കലാപം നയിച്ച
ഔദിലെ വനിതാ ഭരണാധികാരിയാര്?
ബീഗം ഹസ്രത്ത്മഹൽ
★ 1857-ലെ കലാപത്തെ ഗ്വാളിയറിൽ നയിച്ചതാര്?
ഝാൻസി റാണി
★ 'മണികർണിക' എന്നത് ആരുടെ യഥാർഥനാമം ആയിരുന്നു?
ഝാൻസി റാണിയുടെ
★ 'ഒരു ഇരുണ്ട പാശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതാര്?
ജവാഹർലാൽ നെഹ്റു
★ 1857-ലെ കലാപത്തിൽ ഗറില്ലാ
യുദ്ധമുറകൾ പുറത്തെടുത്തതാര്?
താന്തിയ തോപ്പി
★ 1857-ലെ കലാപത്തെ കാൺപൂരിൽ നയിച്ച മറാത്താ ഭരണാധികാരിയാര്?
നാനാ സാഹിബ്
★ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിൽ ഝാൻസി റാണി കൊല്ലപ്പെട്ട വർഷമേത്?
1858 ജൂൺ 18
★ ആരുടെ അപരനാമമായിരുന്നു
'താന്തിയ തോപ്പി' എന്നത്?
രാമചന്ദ്ര പാണ്ഡരംഗ തോപ്പി
★ താന്തിയ തോപ്പിയെ ബ്രിട്ടീഷുകാർ വധശിക്ഷയ്ക്ക് വിധേയമാക്കിയ വർഷമേത്?
1859 ഏപ്രിൽ 18
★ 1857-ലെ കലാപകാലത്ത് ഏത് വിപ്ലവനേതാവിന്റെ പ്രസിദ്ധമായ കുതിരയായിരുന്നു 'ബാദൽ' ?
ഝാൻസി റാണിയുടെ
★ '1857-ലെ കലാപത്തിലെ വന്ദ്യവയോധികൻ' എന്നറിയപ്പെട്ടതാര്?
കൺവർ സിങ്
★ ഇന്ത്യയിലെ അവസാനത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു?
ബഹദൂർ ഷാ രണ്ടാമൻ
★ ബഹദൂർ ഷാ രണ്ടാമനെ ബ്രിട്ടീഷുകാർ നാടുകടത്തിയതെവിടേക്ക്?
ബർമയിലേക്ക്
★ മുഗൾ ഭരണത്തിന് പരിപൂർണമായ അന്ത്യംകുറിച്ച സംഭവമേതായിരുന്നു?
1857-ലെ കലാപം
വിശേഷണങ്ങൾ
◆ 1857-ലെ കലാപത്തെ 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം' എന്ന് ആദ്യം വിശേഷിപ്പിച്ചതാര്?
വി.ഡി. സവർക്കർ
◆ വി.ഡി. സവർക്കറുടെ 'ദി ഹിസ്റ്ററി ഓഫ് ദി വാർ ഓഫ് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ്' എന്ന കൃതി പുറത്തിറങ്ങിയ വർഷമേത്?
1909
◆ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പഞ്ചാബിലെ ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്ന സംഭവമേത്?
1845-ലെ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം
◆ 1857-ലെ കലാപത്തെ 'ദേശീയ കലാപം' എന്നാദ്യമായി വിശേഷിപ്പിച്ച പാശ്ചാത്യപണ്ഡിതനാര്?
കാറൽ മാക്സ്
◆ 1857-ലെ കലാപത്തെ 'ശിപായി ലഹള' എന്നു വിവരിച്ച ബ്രിട്ടീഷ് ചരിത്രകാരൻ ആര്?
ജോൺ ലോറൻസ്
◆ 1857-ലേത് 'ബ്രിട്ടീഷുകാർക്കെതിരായ ആദ്യത്തെ കലാപവുമല്ല, ദേശീയ സ്വാതന്ത്യസമരവുമല്ല' എന്ന് പറഞ്ഞതാര്?
ആർ.സി. മജുംദാർ
Post a Comment