Bookmark

Indian National Congress


★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകസമ്മേളനം നടന്നതെവിടെ?

 മുംബൈയിലെ ഗോകുൽദാസ്
തേജ്പാൽ കോളേജിൽ (1885
ഡിസംബർ 28 മുതൽ 31 വരെ)

★ കോൺഗ്രസിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ?

എ.ഒ. ഹ്യൂം

★ കോൺഗ്രസിന്റെ ആദ്യത്തെ
പ്രസിഡന്റ് ആരായിരുന്നു?

ഡബ്ല്യു.സി. ബാനർജി

★ കോൺഗ്രസിന്റെ ആദ്യസമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു?

72 പേർ

★ കോൺഗ്രസിന്റെ സ്ഥാപക സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?

ജി. സുബ്രഹ്മണ്യ അയ്യർ

★ കോൺഗ്രസിന്റെ പ്രഥമസമളനത്തിൽ പങ്കെടുത്ത മലയാളി ആരാണ്?

കേശവപിള്ള (തിരുവനന്തപുരം)

★ കോൺഗ്രസിന്റെ ആദ്യസമ്മേളനത്തിൽ ആകെ എത്ര പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു?

ഒൻപത്

★ കോൺഗ്രസിന്റെ സ്ഥാപക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു?

ഭാരതത്തിനുവേണ്ടി ഒരു റോയൽ കമ്മീഷനെ നിയമിക്കണം

★ കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്?

കൊൽക്കത്തയിൽ

★ കോൺഗ്രസിന്റെ രണ്ടാമത്തെ
പ്രസിഡന്റ് ആരായിരുന്നു?

ദാദാഭായ് നവറോജി

★ കോൺഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു?

ബദറുദ്ദീൻ ത്വയാബ്ജി

★ കോൺഗ്രസിന്റെ ആദ്യത്തെ വിദേശി പ്രസിഡന്റ് ആരായിരുന്നു?

ജോർജ് യൂൾ

★ രണ്ടുതവണ കോൺഗ്രസ് അധ്യക്ഷനായ വിദേശി ആരാണ്? 

വില്യം വെഡ്ഡ്ർബൺ

★ കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളിയാര്?

സി. ശങ്കരൻ നായർ

★ ഏതുസമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്?

1897-ലെ അമരാവതി സമ്മളനം

★ കോൺഗ്രസിന്റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻ നായർ അധ്യക്ഷത വഹിച്ചത്?

13-ാം സമ്മേളനം

★ കോൺഗ്രസ് അധ്യക്ഷയായ ആദ്യവനിത ആരാണ്?

ആനിബസന്റ്

★ ഏതു സമ്മേളനത്തിലാണ് ആനിബസന്റ് കോൺഗ്രസ് അധ്യക്ഷയായത്?

1917-ലെ കൊൽക്കത്ത സമ്മേളനം

★ കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ആരാണ്?

സരോജിനി നായിഡു

★ കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്?

സരോജിനി നായിഡു

★ ഏതു സമ്മേളനത്തിലാണ് സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായത്?

1925-ലെ കാൺപൂർ സമ്മേളനം

★ കോൺഗ്രസ് അധ്യക്ഷയായ മൂന്നാമത്തെ വനിതയാര്?

നെല്ലി സെൻഗുപ്ത (1933 കൊൽക്കത്ത)

★ ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ ഏക സന്ദർഭമേത്?

1924-ലെ ബെൽഗാം സമ്മേളനം

★ ജവാഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനമേത്?

1929 ലെ ലാഹോർ സമ്മേളനം

★ സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായ സമ്മേളനമേത്?

1937-ലെ ഹരിപുര സമ്മേളനം

★ കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയത് ഏതു സമ്മേളനത്തിലാണ്?

1929-ലെ ലാഹോർ സമ്മേളനം

★ കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു?

ജവാഹർലാൽ നെഹ്റു

★ ക്വിറ്റ് ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെ?

മുംബൈയിൽ

★ ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?

ജവാഹർലാൽ നെഹ്റു

★ 1896 ലെ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചതാര്?

രബീന്ദ്രനാഥ ടാഗോർ

★ ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്?

1911-ലെ കൊൽക്കത്ത സമ്മേളനം

★ കോൺഗ്രസിലെ മിതവാദകാലഘട്ടം ഏതായിരുന്നു?

1885-1905

★ കോൺഗ്രസിലെ തീവ്രദേശീയവാദ കാലഘട്ടമായി അറിയപ്പെടുന്നതേത്?

1905-1919

★ കോൺഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു?

1919-1947

★ കോൺഗ്രസിൽ ആദ്യത്ത
പിളർപ്പുണ്ടായ വർഷമേത്?

1907-ലെ സൂററ്റ് സമ്മേളനം

★ 1907-ലെ സൂററ്റ് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു?

റാഷ് ബിഹാരി ഘോഷ്

★ കോൺഗ്രസിലെ മിതവാദികളും, തീവ്രവാദികളുമായി
യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ?

ലഖ്നൗ (1916)

★ കോൺഗസും, മുസ്ലിം ലീഗുമായി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്?

ലഖ്നൗ ഉടമ്പടി (1916)

★ ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?

1930 ജനുവരി 26

★ 1929 ഡിസംബർ 31-ന് ജവഹർലാൽ നെഹ്റു ത്രിവർണ പതാക ഉയർത്തിയത് ഏതു നദിയുടെ തീരത്താണ്?

രവി

★ കോൺഗ്രസ് നിസ്സഹകരണപമേയം പാസാക്കിയ സമ്മേളനമേത് ?

1920-ലെ നാഗ്പൂർ കോൺഗസ്

★ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനമേത്?

1929-ലെ ലാഹോർ സമ്മേളനം

★ കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയ സമ്മേളനം നടന്നത് ഏതു വർഷം?

1942 - ൽ

★ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രമേയം
കോൺഗ്രസ് പാസാക്കിയ 1927ലെ മദ്രാസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു?

ഡോ. അൻസാരി

★ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിന് ആദ്യമായി ഒരു ഗ്രാമം വേദിയായ സന്ദർഭമേത്?

1936 ലെ ഫൈസ്പൂർ സമ്മളനം

★ 1930-ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്?

നിയമലംഘന പ്രസ്ഥാനം

★ ഗാന്ധിജി ചരിത്രപ്രസിദ്ധമായ
ദണ്ഡിമാർച്ച് ആരംഭിച്ചതെന്ന്?

1930 മാർച്ച് 12

★ ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെ നിന്ന്?

സബർമതി ആശ്രമം

★ ഗാന്ധിജി ദണ്ഡി കടപ്പുറത്തെത്തിയതെന്ന്?

1930 ഏപ്രിൽ 5

★ ദണ്ഡി കടപ്പുറം ഇപ്പോൾ ഏതു
സംസ്ഥാനത്താണ്?

ഗുജറാത്ത്

★ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയതെന്ന്?

1942 ഓഗസ്റ്റ് 8

★ ഗാന്ധിജി 'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' എന്നാഹ്വാനം ചെയ്തത് ഏതു പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?

ക്വിറ്റ് ഇന്ത്യാ സമരം

★ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ?

ഗൊവാലിയ ടാങ്ക് മൈതാനത്ത്

★ 1939-ൽ സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയേത്?

ഫോർവേഡ് ബ്ലോക്ക്

★ ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കോൺഗ്രസ് സമ്മേളനമേത്?

1887-ലെ മദ്രാസ് സമ്മേളനം

★ കോൺഗ്രസ് അധ്യക്ഷനായി
പ്രവർത്തിച്ച ബ്രിട്ടീഷ് പാർലമെന്റിലെ ഐറിഷ് അംഗമാര് ?

ആൽഫ്രഡ് വെബ്ബ്

★ കോൺഗ്രസിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനത്?

1899-ലെ ലഖ്നൗ സമ്മേളനം

★ ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഏതായിരുന്നു?

1901-ലെ കൊൽക്കത്ത സമ്മേളനം

★ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിപ്പിലെത്തിയ 1916 ലെ ലഖ്നൗ സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചതാര്?

അംബികാ ചരൺ മജുംദാർ

★ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?

ജെ.ബി. കൃപലാനി

★ 1940-ൽ കോൺഗ്രസ് ആരംഭിച്ച വ്യക്തിഗതസത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?

വിനോബാ ഭാവെ

★ കോൺഗ്രസും, ബ്രിട്ടീഷ് സർക്കാരും തമ്മിൽ നടന്ന സന്ധിസംഭാഷണമായ സിംലാകോൺഫറൻസ് ഏതു വർഷമായിരുന്നു?

1945 ജൂൺ

★ 1940 മുതൽ 1945 വരെ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചുവന്നതാര്?

അബുൾകലാം ആസാദ്
Post a Comment

Post a Comment