Bookmark

Riots in British India


ബ്രിട്ടീഷ് ഇന്ത്യയിലെ ലഹളകൾ

★ ഇന്ത്യാസമുദ്രത്തിൽ മേധാവിത്വം പുലർത്തിയിരുന്ന ഒരു യുറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ ഭരണാധികാരി ആര്?

മാർത്താണ്ഡവർമ (1741-ലെ
കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ)

★ ബ്രിട്ടീഷുകാർക്കെതിരെ അന്തർദേശീയ സഖ്യം രൂപവത്കരിച്ച ഏക ഇന്ത്യൻ ഭരണാധികാരിയാര്?

ടിപ്പു സുൽത്താൻ

★ ബ്രിട്ടീഷുകാർക്കെതിരേ പോരാടാൻ ഫ്രഞ്ചുകാരുടെ സഹായം തേടിയ ഇന്ത്യൻ ഭരണാധികാരി ആര് ?

ടിപ്പു സുൽത്താൻ

★ ഫ്രഞ്ചുകാരുടെ വിപ്ലവസംഘടനയായ ജാക്കോബിൻ ക്ലബ്ബിൽ അംഗമായ ഇന്ത്യൻ ഭരണാധികാരി ആര്?

ടിപ്പു സുൽത്താൻ

★ ശ്രീരംഗപട്ടണത്ത് 'സ്വാതന്ത്ര്യ വൃക്ഷം' നട്ട ഭരണാധികാരി ആര്?

ടിപ്പു സുൽത്താൻ

★ ഇംഗ്ലീഷുകാരുമായുള്ള പോരാട്ടത്തിൽ സഹായം അഭ്യർഥിച്ച് അറേബ്യ, മൗറീഷ്യസ്,കാബൂൾ, കോൺസ്റ്റാന്റിനേപ്പിൾ എന്നിവിടങ്ങളിലേക്ക് പ്രതിനിധികളെ അയച്ച ഇന്ത്യൻ ഭരണാധികാരി ആര്?

ടിപ്പു സുൽത്താൻ

★ സംന്യാസി കലാപം ആരംഭിച്ച
വർഷമേത്?

1763

★ ഏതു പ്രദേശത്തെ നാടോടികളായ ഭിക്ഷുക്കളായിരുന്നു സംന്യാസിമാർ

ബംഗാൾ

★ സംന്യാസി കലാപം പ്രമേയമായുള്ള പ്രസിദ്ധ നോവലേത്?

ആനന്ദമഠം

★ ഇന്ത്യൻ നാട്ടുഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ നോവലേത്?

ആനന്ദമഠം (ബംഗാളി)

★ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഠം പ്രസിദ്ധീകരിച്ച വർഷമേത്?

1881

★ ശത്രുക്കൾക്കെതിരെ പോരാടിയ 'ആനന്ദൻമാർ'എന്നറിയപ്പെട്ട പോരാളികളുടെ കഥ പറയുന്ന കൃതിയേത്?

ആനന്ദമഠം

★ 'വന്ദേമാതരം' ഏതു കൃതിയുടെ ഭാഗമാണ്?

ആനന്ദമഠം

★ സംന്യാസി കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ഏതെല്ലാമായിരുന്നു?

രംഗപുർ, ധാക്ക, ബോഗ്ര, മിമൻസിങ്

★ സംന്യാസി കലാപത്തിനിടയ്ക്ക് സ്വതന്ത്രഭരണകൂടങ്ങൾ സ്ഥാപിച്ചത് എവിടെയെല്ലാം?

ബോഗ്ര, മിമൻസിങ്

★ ഭിക്ഷാടനം ജീവിതമാർഗമാക്കിയിരുന്ന ഫക്കിർമാർ ഏതു പ്രദേശത്തെ നാടോടികളായിരുന്നു?

ബംഗാൾ

★ ഫക്കിർ കലാപം ആരംഭിച്ച വർഷമേത്?

1776

★ ഫക്കിർമാരുടെ നേതാവ് ആരായിരുന്നു?

മജ്നു ഷാ

★ മജ്നു ഷായുടെ മരണശേഷം ഫക്കിർമാരെ നയിച്ചതാര്?

ചിരാഗ് അലി ഷാ

★ ഏത് കർഷകകലാപത്തിലാണ്
ഗറില്ലാമാതൃകയിൽ ഇംഗ്ലീഷുകാർക്കെതിരെ ആക്രമണങ്ങൾ സംഘടിപ്പിച്ചത്?

ഫക്കിർ കലാപം

★ ഭവാനിപഥക്, ദേവി ചൗധരാണി എന്നിവർ നേതൃത്വം നൽകിയത് ഏത് കർഷക കലാപത്തിനാണ്?

ഫക്കിർ കലാപം

★ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഗോത്രവർഗകലാപം ഏത്?

സന്താൾ കലാപം

★ സന്താൾ കലാപം ആരംഭിച്ച വർഷമേത്?

1855

★ സന്താൾ കലാപത്തിലേക്കുനയിച്ച ബ്രിട്ടീഷുകാരുടെ നികുതി നിയമേത്?

ശാശ്വതഭൂനികുതി വ്യവസ്ഥ

★ സിദ്ദു, കാനു എന്നീ സഹോദരൻമാർ നേതൃത്വം നൽകിയ
കലാപമേത്?

സന്താൾ കലാപം

★ സന്താൾ കലാപം പൂർണമായും അടിച്ചമർത്തപ്പെട്ട വർഷമേത്?'

1856

★ ഏതു മേഖലയിലെ ഗോത്രവർഗക്കാരായ കർഷകരായിരുന്നു സന്താളുകൾ?

ബീഹാർ, ബംഗാൾ

★ 'പോളിഗാരി സമ്പ്രദായം' എന്നറിയപ്പെട്ട രാഷ്ട്രീയവ്യവസ്ഥ നിലനിന്നിരുന്ന പ്രദേശമേത്?
ദക്ഷിണേന്ത്യ (കർണാടകം, തമിഴ്നാട്)

★ ബ്രിട്ടീഷുകാർക്കെതിരായ പോളിഗാർ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ആരെല്ലാം?

വീരപാണ്ഡ്യ കട്ടബൊമ്മൻ, മരുതു പാണ്ഡ്യൻ

★ ഏതു പ്രദേശത്തെ പോളിഗാർ ആയിരുന്നു വീരപാണ്ഡ്യ കട്ടബൊമ്മൻ?

പാഞ്ചാലംകുറിച്ചി

★ മരുതു പാണ്ഡ്യൻ ഏതുപ്രദേശത്തെ പോളിഗാർ ആയിരുന്നു?

ശിവഗംഗ

★ വീരപാണ്ഡ്യ കട്ടബൊമ്മനും ഇംഗ്ലീഷുകാരുമായുള്ള പോരാട്ടം നടന്ന കാലയളവേത്?

1792-99

★ ഇംഗ്ലീഷുകാർ വിരപാണ്ഡ്യ കട്ടബൊമ്മനെ ചതിയിൽ പിടികൂടി തൂക്കിലേറ്റിയ വർഷമേത്?

1799 ഒക്ടോബർ

★ മരുതുപാണ്ഡ്യനെയും, അനുയായികളെയും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വർഷമേത്?

1801 ഒക്ടോബർ

★ ബ്രിട്ടീഷുകാർക്കെതിരെ 1844 ൽ ഉപ്പുലഹള നടന്നത് എവിടെ?

സൂററ്റ്

★ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ കർണാടകയിലെ വനിതാ ഭരണാധികാരി ആര്?

കിട്ടൂർ ചന്നമ്മ

★ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ കിട്ടൂർ ചന്നമ്മയെ സഹായിച്ച പോരാളിയാര്?

രായപ്പ

★ കിട്ടൂർ ചന്നമ്മയെ ബ്രിട്ടീഷുകാർ പിടികൂടി തടവുകാരിയാക്കിയ വർഷമേത്?

1829
Post a Comment

Post a Comment