Bookmark

കേരളത്തിൽ ആദ്യം


 

★ കേരളത്തിലെ ആദ്യ ലേബർ ബാങ്ക്?

അകത്തേത്തറ (പാലക്കാട്)

★ രാജ്യത്തെ ആദ്യ ജലമ്യൂസിയം?

പെരിങ്ങളം (കോഴിക്കോട്)

★ കേരളത്തിലെ ആദ്യ പുകയില മോചിതഗ്രാമം?

കൂളിമാട് (കോഴിക്കോട്) 

★ കേരളത്തിലെ ആദ്യ മാലിന്യമുക്ത ജില്ല?

കോഴിക്കോട്

★ പട്ടിണികിടക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്ന വിശപ്പില്ലാ നഗരം പദ്ധതി ആദ്യം നടപ്പിലാക്കിയ നഗരം?

കോഴിക്കോട്

★ ഇന്ത്യയിലെ ആദ്യ മാജിക് അക്കാദമി?

പൂജപ്പുര

★ രാജ്യത്തെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത്?

ശ്രീകണ്ഠാപുരം (കണ്ണൂർ)

★ നൂറ് ശതമാനം സാക്ഷരത എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

കരിവെള്ളൂർ-പെരളം (കണ്ണൂർ)

★ എല്ലാവർക്കും സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല?

കണ്ണൂർ

★ കേരളത്തിൽ ആദ്യമായി വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത്?

കല്യാശ്ശേരി(കണ്ണൂർ)

★ പൂർണമായും രക്തദാനം നടത്തിയ രാജ്യത്തെ ആദ്യ പഞ്ചായത്ത്?

മടിക്കൈ (കാസർകോട്)

★ ലോകത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടം?

നീലേശ്വരം(കാസർകോട്)

★ ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി?

അരുന്ധതി റോയി

★ കേരളത്തിൽ ആദ്യമായി പ്ലസ്ടു ആരംഭിച്ച വർഷം?

1991

★ സംസ്ഥാനത്തെ ആദ്യ ബയോമെട്രിക് എടിഎം?

മൂന്നാർ

★ സംസ്ഥാനത്തെ ആദ്യ തീരദേശ പൊലീസ് സ്റ്റേഷൻ?

നീണ്ടകര

★ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

★ ആദ്യ സ്വകാര്യ എൻജിനീയറിങ് കോളജ്?

ടികെഎം എൻജിനീയറിങ് കോളജ് (കൊല്ലം)

★ ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം?

തലശ്ശേരി

★ കുടുംബശ്രീ പദ്ധതി ആദ്യമായി തുടങ്ങിയ ജില്ല?

ആലപ്പുഴ

★ അക്ഷയ പദ്ധതി ആദ്യമായി തുടങ്ങിയ ജില്ല?

മലപ്പുറം

★ കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം?

പിരപ്പൻകോട്

★ കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക്?

അരൂർ

★ കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല?

കോട്ടയം

★ കേരളത്തിലെ ആദ്യ ജൈവഗ്രാമം?

ഉടുമ്പന്നൂർ

★ കേരളത്തിലെ ആദ്യത്തെ സമ്പൂർണ തേൻ ഉത്പാദക പഞ്ചായത്ത്?

ഉടുമ്പന്നൂർ

★ ഇന്ത്യയിലെ ആദ്യ റബർ പാർക്ക്?

ഐരാപുരം (എറണാകുളം)

★ ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ വിമാനത്താവളം?

നെടുമ്പാശേരി

★ കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്?

നെടുമ്പാശേരി

★ പ്രവാസി ക്ഷേമനിധി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

കേരളം

★ ഇന്ത്യയിൽ ആദ്യമായി ഇ-തുറമുഖ സംവിധാനം നിലവിൽ വന്നത്?

കൊച്ചി

★ ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറു തുറമുഖം?

നാട്ടകം (കോട്ടയം)

★ കേരളത്തിലെ ആദ്യ ട്രൈബൽ (ആദിവാസി) പഞ്ചായത്ത്?

ഇടമലക്കുടി (ഇടുക്കി)

★ കേരളത്തിലെ ആദ്യത്തെ അഡ്വക്കേറ്റ് ജനറൽ?

കെ.വി. സൂര്യനാരായണ അയ്യർ

★ വനിതാ സഹകരണ ബാങ്ക് തുറന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?

കേരളം

★ തെക്കേ ഇന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയതാര്?

വൈകുണ്ഠ സ്വാമികൾ

★ ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?

കേരളം

★ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം

★ ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ല?

എറണാകുളം (1990 ഫെബ്രുവരി 4)

★ ടൂറിസം വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?

കേരളം (1986)

★ സമ്പൂർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം?

കോട്ടയം

★ ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം (1967-മന്ത്രി - പി.കെ. കുഞ്ഞ്)

★ കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക്?

തിരുവനന്തപുരം

★ യൂറോപ്യൻമാർ കൊച്ചിയിൽ നിർമിച്ച ആദ്യത്തെ പള്ളി?

സെന്റ് ഫ്രാൻസിസ് ചർച്ച്

★ ഇന്ത്യയിൽ ആദ്യമായി 100% കംപ്യൂട്ടർ സാക്ഷരത നേടിയ വില്ലേജ്?

ചമ്രവട്ടം (മലപ്പുറം)

★ ഇന്ത്യയിലെ ആദ്യത്തെ ജൂതരുടെ സിനഗോഗ്?

കൊടുങ്ങല്ലൂർ

★ ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക്?

തെൻമല

★ ഇന്ത്യയിലെ ആദ്യത്തെ ഡിഎൻഎ ബാർ കോഡിങ് സെന്റർ?

തിരുവനന്തപുരം

★ ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവ്?

കടലുണ്ടി - വള്ളിക്കുന്ന്

★ സമ്പൂർണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ നിയമസഭാ നിയോജകമണ്ഡലം?

ഇരിങ്ങാലക്കുട

★ ഇന്ത്യൻ റയിൽവേയുടെ ആദ്യ ഫുഡ് പ്ലാസ എവിടെയാണ് ആരംഭിച്ചത്?

തൃശൂർ

★ സംസ്ഥാനത്തെ ആദ്യ നിയമസാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം?

ഒല്ലൂക്കര (തൃശൂർ)

★ ഇന്ത്യയിലെ ആദ്യ വിവരസാങ്കേതികവിദ്യാ ജില്ല?

പാലക്കാട്

★ തെക്കേ ഇന്ത്യയിലെ ആദ്യ തൂക്കുപാലം?

പുനലൂർ

★ ആദ്യ കംപ്യൂട്ടർവത്കൃത കലക്ടറേറ്റ്?

പാലക്കാട്
Post a Comment

Post a Comment