◆ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി രൂപപ്പെടുന്ന കാർബൺ ഡയോക്സൈഡിനെ ശേഖരിച്ച് നീരാവിയോടൊപ്പം ശരീരത്തിൽനിന്ന് പുറന്തള്ളപ്പെടുന്നു.
◆ ശ്വസനാവയവം വായു അറകളാൽ നിർമിതാണ്.
◆ ആസ്ത്മ, ന്യൂമോണിയ, എംഫിസിമ, ക്ഷയം, സാർസ്, വില്ലൻ ചുമ എന്നിവ ശ്വാസകോശരോഗങ്ങളാണ്.
◆ പാറ്റ, പുൽച്ചാടി എന്നിവയിൽ ശ്വസനത്തിനു സഹായിക്കുന്ന ശ്വസനനാളികളാണ് ട്രക്കിയ
◆ എട്ടുകാലി, തേൾ എന്നിവയിൽ ശ്വസനത്തിന് സഹായിക്കുന്ന അവയവം ബുക്ക് ലംഗ്‌സ്
◆ മുന്നുതരത്തിൽ ശ്വസനം സാധ്യമാവുന്ന ജീവിയാണ് തവള
◆ ഓക്സിജന്റെ ലഭ്യത കുറയുന്നതുമൂലം ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്ഫിക്സിയ
★ ശ്വാസകോശ രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
പൾമൊണോളജി
★ ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന ആവരണം?
പ്ലൂറ
★ ശ്വാസനാളം രണ്ടായി പിരിഞ്ഞുണ്ടാകുന്ന കുഴലുകൾ?
ബ്രോങ്കികൾ
★ കില്ലർ ന്യൂമോണിയ എന്നറി യപ്പെടുന്ന രോഗം?
സാർസ് (SARS- Severe Acute Respiratory Syndrome)
★ മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം?
ശ്വാസകോശം
★ ക്ഷയരോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?
ശ്വാസകോശം
★ പേശികൾ ഇല്ലാത്ത അവയവം?
ശ്വാസകോശം
★ ശ്വാസകോശങ്ങളിൽ എത്ര വായു അറകൾ ഉണ്ട്?
750 ദശലക്ഷം
★ ശ്വാസകോശഭിത്തിയുടെ പ്രതലവിസ്തീർണം?
100 ചതുരശ്ര മീറ്റർ
Post a Comment