MALAYALAM RANK MAKING QUESTIONS


◆ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര് ?  

 എഴുത്തച്ഛൻ 

◆ 'മലയാളശാകുന്തളം' ആരുടെ വിവർത്തന കൃതിയാണ് ?  

 എ.ആർ. രാജരാജവർമ്മ

◆ 'രണ്ടിടങ്ങഴി' എന്ന നോവൽ രചിച്ചതാര്? 

 തകഴി ശിവശങ്കരപ്പിള്ള

◆ പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന നോവൽ ഏത് നോവലിസ്റ്റിന്റെ ജീവിതമാണ് അവതരിപ്പിക്കുന്നത്?  

 ദസ്തയേവ്സ്കി

◆ 'അക്കർമാശി' എന്ന ആത്മകഥ രചിച്ച മറാത്തി സാഹിത്യകാരൻ ആര് ? 

 ശരൺ കുമാർ ലിംബാളെ

◆ കേരള നവോത്ഥാനത്തിന്റെ പിതാവ് ? 

 ശ്രീനാരായണഗുരു

◆ 'തത്ത്വമസി' മലയാളത്തിലെ ഏതു സാഹിത്യ വിമർശകന്റെ കൃതിയാണ് ? 

 സുകുമാർ അഴീക്കോട്

◆ നളചരിതം ആട്ടക്കഥ രചിച്ചതാര് ? 

 ഉണ്ണായിവാര്യർ

◆ 'പുഷ്കരൻ' ഏത് ആട്ടക്കഥയിലെ കഥാപാത്രമാണ് ? 

 നളചരിതം ആട്ടക്കഥ

◆ 'ഭാരതപര്യടനം' എന്ന നിരൂപണ കൃതി രചിച്ചതാര് ?  

 കുട്ടികൃഷ്ണമാരാർ

◆ അധ്യാപക കഥകളിലൂടെ പ്രശസ്തനായ ആരുടെ കഥയാണ് 'കോഴിയും കിഴവിയും'?  

 കാരൂർ നീലകണ്ഠപിള്ള

◆ 'കണ്ണീരും കിനാവും' ആരുടെ ആത്മകഥയാണ് ? 

 വി.ടി ഭട്ടതിരിപ്പാട്

◆ 'ശബ്ദിക്കുന്ന കലപ്പ' എന്ന കഥ എഴുതിയതാര് ?  

 പൊൻകുന്നം വർക്കി

◆ 'ദി ആൽക്കെമിസ്റ്റ്'എന്ന നോവൽ രചിച്ചതാര് ? 

 പൗലോ കൊയ്ലോ

◆ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചതാര് ? 

 പി. കെ. ബാലകൃഷ്ണൻ

◆ കെ പി അപ്പന്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?

 മധുരം നിന്റെ ജീവിതം

◆ പത്മഭൂഷണും ജ്ഞാനപീഠവും നേടിയ മലയാള കഥാകാരൻ ആര്? 

 എം. ടി. വാസുദേവൻ നായർ

◆ എം. ടി വാസുദേവൻ നായർക്കു വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത കൃതി ഏത് ?

 രണ്ടാമൂഴം

◆ 'എന്റെ ഗുരുനാഥൻ' എന്ന കവിത രചിച്ചതാര് ? 

 വള്ളത്തോൾ നാരായണമേനോൻ

◆ കേരളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നതാര് ? 

 കുഞ്ചൻ നമ്പ്യാർ

◆ 'പിയാത്ത' എന്ന വിശ്വപ്രസിദ്ധ ശിൽപം ആരുടേതാണ് ?  

 മൈക്കലാഞ്ചലോ

◆ വയലാർ രാമവർമ്മയുടെ ഖണ്ഡകാവ്യം ഏത് ? 

 ആയിഷ

◆ 'അന്ധകാരനാഴി' എന്ന നോവൽ രചിച്ചതാര് ?

 ഇ.സന്തോഷ് കുമാർ

◆ ബഷീറിന്റെ ആത്മകഥാപരമായ കൃതി ഏത് ? 

 ഓർമയുടെ അറകൾ

◆ 'എട്ടാമത്തെ മോതിരം' എന്ന ആത്മകഥ ആരുടേതാണ് ?

 കെ.എം. മാത്യു

◆ പി. ഭാസ്കരന് ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി? 

 ഒറ്റക്കമ്പിയുള്ള തംബുരു

◆ എൻ.എൻ. കക്കാടിന് 1986 ലെ വയലാർ അവാർഡ് നേടികൊടുത്ത കൃതി ഏതാണ് ?  

 സഫലമീ യാത്ര

◆ താമരത്തോണി, കളിയച്ഛൻ എന്നീ കാവ്യ പുസ്തകങ്ങളുടെ രചയിതാവാര്?  

 പി. കുഞ്ഞിരാമൻ നായർ

◆ 'മുഹ് യിദ്ദീൻമാല' എന്ന മാപ്പിളപ്പാട്ടു കൃതി രചിച്ചതാര് ? 

 ഖാസി മുഹമ്മദ്

◆ 1968 ൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മലയാള കവി ? 

 ജി. ശങ്കരക്കുറുപ്പ്

◆ പെരുന്തച്ചൻ,ഓടക്കുഴൽ, വിശ്വദർശനം എന്നീ കാവ്യപുസ്തകങ്ങൾ രചിച്ചതാര്?  

 ജി.ശങ്കരക്കുറുപ്പ്

◆ ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര് ? 

 ജവാഹർലാൽ നെഹ്റു

◆ വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം, വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം എന്ന വരി രചിച്ചതാര് ? 

 ഉള്ളൂർ എസ്. പരമേശ്വരയ്യർ

◆ 'ഉമ്മാച്ചു' എന്ന നോവൽ രചിച്ചതാര് ? 

 ഉറൂബ്

◆ പുന്നയൂർക്കുളത്ത് ജനിച്ച മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി ആര്?  

 മാധവിക്കുട്ടി

◆ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നാർമടിപ്പുടവ രചിച്ചതാര് ? 

 സാറ തോമസ്

◆ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ജയിൽ ശിക്ഷ അനുഭവിച്ച മലയാള സാഹിത്യകാരൻ ?  

 വൈക്കം മുഹമ്മദ് ബഷീർ

◆ സക്കറിയയ്ക്ക് കേരള സാഹിത്യ അവാർഡ് ലഭിച്ച കൃതി ഏത് ?

 ഒരിടത്ത്

◆ 'വൈശാഖൻ' എന്ന തൂലികാ നാമമുള്ള സാഹിത്യകാരന്റെ യഥാർഥ നാമം എന്ത്?

 എം. കെ. ഗോപിനാഥൻ നായർ

◆ വൈശാഖന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത്? 

 നൂൽപ്പാലം കടക്കുന്നവർ

◆ നിത്യചൈതന്യയതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത്? നളിനി എന്ന കാവ്യശിൽപം

◆ ചെറുശേരി ആരുടെ നിർദ്ദേശപ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത് ?

 ഉദയവർമ്മ കോലത്തിരി

◆ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ? 

 ജോസഫ് മുണ്ടശേരി

◆ 'നളിനി' എന്ന കാവ്യപുസ്തകം രചിച്ചതാര് ? 

 കുമാരനാശാൻ

◆ 'കടൽത്തീരത്ത്'എന്ന കഥ രചിച്ചതാര്? 

 ഒ. വി. വിജയൻ

◆ കുടിയൊഴിക്കൽ, ഓണപ്പാട്ടുകൾ, വിട എന്നീ കാവ്യ പുസ്തകങ്ങളുടെ രചയിതാവാര് ? 

 വൈലോപ്പിള്ളി ശ്രീധരമേനോൻ

◆ 'ഴാങ് വാൽ ഴാങ്' ഏത് നോവലിലെ കഥാപാത്രമാണ് ?   

 പാവങ്ങൾ

◆ വിക്ടർ ഹ്യൂഗോയുടെ 'ലാ മിറാബെലെ' എന്ന കൃതി പാവങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്തതാര്?  

 നാലപ്പാട്ട് നാരായണമേനോൻ

◆ 'അഗ്നിസാക്ഷി' എന്ന നോവൽ രചിച്ചതാര് ? 

 ലളിതാംബിക അന്തർജനം

◆ യു .കെ. കുമാരനു വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?

 തക്ഷൻകുന്ന് സ്വരൂപം

Post a Comment