Bookmark

HISTORY RANK MAKING QUESTIONS


 

◆ പതിന്നാലാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഇബ്നു ബത്തൂത്ത രചിച്ച ഗ്രന്ഥമേത്?

 കിത്താബുൽ - രിഹ് ല

◆ ഐൻ ഇ അക്ബരി എഴുതിയതാര് ?

 അബുൾ ഫസൽ

◆ അക്ബർ ചക്രവർത്തി പുറത്തിറക്കിയ സ്വർണനാണയമേത് ?

 ഇലാഹി

◆ ഷേർഷ പ്രചാരത്തിൽ കൊണ്ടുവന്ന വെള്ളിനാണയം?

 റുപി

◆ ബാദ്ഷ- ഇ- ഹിന്ദ് എന്ന സ്ഥാനം സ്വീകരിച്ച ഭരണാധികാരി ആര് ?

 അക്ബർ

◆ മറാത്തയിലെ ഭരണാധികാരിയായിരുന്ന ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന സമിതി എന്തായിരുന്നു?

 അഷ്ടപ്രധാൻ

◆ സൽത്തനത്ത് ഭരണകാലത്ത് സൈനികമേധാവികളുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?

 ഇഖ്ത

◆ മധ്യകാലഘട്ടത്തിലെ അബ്ബാസിയ സാമ്രാജ്യത്തിന്റെ തലസ്ഥാനമേത് ?

 ബാഗ്ദാദ്

◆ പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു ?

 കോൺസ്റ്റാന്റിനോപ്പിൾ

◆ 'അവിസിന്ന' എന്നറിയപ്പെട്ട മധ്യകാല തത്വചിന്തകനും വൈദ്യശാസ്ത്രജ്ഞനുമായ വ്യക്തി ?

 ഇബ്നുസീന

◆ യൂറോപ്പിലെ നഗരവ്യാപാര പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗിൽഡുകൾ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?

 ഹാൻസിയാറ്റിക് ലീഗ്

◆ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത് ?

 1914

◆ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് ?

 1918

◆ അച്ചുതണ്ടു ശക്തിയിലെ രാജ്യങ്ങൾ ഏതെല്ലാം?

 ജർമനി, ജപ്പാൻ, ഇറ്റലി

◆ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതെന്നാണ് ?

1939 സെപ്റ്റംബർ 3

◆ ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നതെന്നാണ് ?

1945 ഒക്ടോബർ 24

◆ ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണത്തിനു നേതൃത്വം കൊടുത്ത നേതാവ്?

ബനിറ്റോ മുസ്സോളിനി

◆ മലബാറിലെ മാപ്പിള കലാപങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനേത്?

 വില്യം ലോഗൻ കമ്മീഷൻ

◆ കർഷകരുടെ ദുരിതങ്ങൾ, കരകൗശലത്തൊഴിലാളികളുടെ ദാരിദ്ര്യം, രാജാക്കന്മാരുടെ പ്രശ്നങ്ങൾ,ശിപായിമാരുടെ ദുരിതങ്ങൾ എന്നിവ മുഖ്യകാരണങ്ങളായി ഇന്ത്യയിൽ നടന്ന പ്രക്ഷോഭം?

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം

◆ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ (1857) ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നതാര് ?

 മംഗൾ പാണ്ഡെ

◆ ബോംബേയിൽ 1885 ലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരണവേളയിൽ എത്ര പ്രതിനിധികൾ ഉണ്ടായിരുന്നു?

 72

◆ ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടതാര് ?

 ബാലഗംഗാധര തിലകൻ

◆ ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

 ദാദാഭായ് നവറോജി

◆ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ അധിനിവേശ പ്രദേശങ്ങൾ കൈവശം വച്ചിരുന്ന വിദേശ ശക്തികൾ ഏതെല്ലാം ?

 ഫ്രാൻസ്, പോർച്ചുഗൽ

◆ ഇന്ത്യയിൽ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നതെനാണ് ?

 1951-52

◆ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യത്തെ സംസ്ഥാനം ഏതാണ്?

 ആന്ധ്രാപ്രദേശ്

◆ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപീകരിക്കാനായി നിരാഹാര സമരം നടത്തി രക്തസാക്ഷിയായ വ്യക്തി ?

 പോറ്റി ശ്രീരാമലു

◆ റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ രാജ്യമേത്?

 ജർമനി

◆ പഞ്ചശീലതത്വങ്ങളിൽ ഇന്ത്യയും ചൈനയും ഒപ്പു വച്ച വർഷം?

 1954

◆ പഴന്തമിഴ് പാട്ടുകളുടെ സമാഹാരം ഏതു പേരിൽ അറിയപ്പെടുന്നു ?

 സംഘസാഹിത്യം

◆ തൊൽക്കാപ്പിയം ഏതു വിഭാഗത്തിലുള്ള ഗ്രന്ഥമാണ്?

 വ്യാകരണം

◆ ജൈനമത വിശ്വാസമനുസരിച്ച് ഇരുപത്തിനാലാമത്തെ തീർഥങ്കരൻ ആരായിരുന്നു?

 വർദ്ധമാന മഹാവീരൻ

◆ ആര്യവേദം എന്നറിയപ്പെടുന്ന വേദം ഏതാണ് ?

 ഋഗ്വേദം

◆ അലക്സാണ്ടറിന് മുൻപ് ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗം ആകമിച്ചു കീഴടക്കിയ പേർഷ്യൻ ഭരണാധികാരി ?

 സൈറസ്

◆ ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശമെന്നു വിശേഷിപ്പിച്ചതാര് ?

 എഡ്വിൻ ആർനോൾഡ്

◆ ഗുപ്ത സാമ്രാജ്യത്തിലെ ആദ്യത്തെ ഭരണാധികാരി ആരായിരുന്നു ?

 ചന്ദ്രഗുപ്തൻ ഒന്നാമൻ

◆ ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ?

 ഫാഹിയാൻ

◆ ഒരു രാഷ്ട്രത്തിന് അനിവാര്യമായ ഏഴുഘടകങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന അർഥശാസ്ത്രം രചിച്ചതാര് ?

 കൗടില്യൻ

◆ പ്രാചീന ചൈനക്കാർ തയാറാക്കിയ കലണ്ടറിൽ ഒരു വർഷത്തിൽ എത ദിവസങ്ങളുണ്ടായിരുന്നു ?

365 1/2 ദിവസം

◆ മെസൊപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന എഴുത്തുവിദ്യ അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ് ?

 ക്യൂണിഫോം

◆ വിശുദ്ധമായ എഴുത്ത് എന്ന അർഥം വരുന്ന എഴുത്തുവിദ്യ ഏതാണ് ?

 ഹൈറോഗ്ലിഫിക്സ്

◆ ഹാരപ്പയിലെ ഉൽഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര്?

 ദയാറാം സാഹ്നി

◆ ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യ പ്രാദേശിക സമരമേത്?

 ചമ്പാരനിലെ നീലം കർഷകരുടെ സമരം (1917)

◆ ഗാന്ധിജി ദേശീയ സമര രംഗത്തേക്ക് പ്രവേശിച്ചത് ഏതു പ്രതിഷേധത്തോടെയാണ്?

 റൗലറ്റ് നിയമത്തിനെതിരെയുള്ള പ്രതിഷേധം (1919)

◆ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാരെല്ലാം ?

 മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി

◆ 1929 ൽ ലഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ?

 ജവാഹർലാൽ നെഹ്റു

Post a Comment

Post a Comment