PSC EXAM
Live
wb_sunny Apr, 4 2025

10000 General Knowledge Questions and Answers PART 66

10000 General Knowledge Questions and Answers PART 66


9751. ഗീതഗോവിന്ദം രചിച്ചത് ?

 ജയദേവൻ

9752. ചുവന്ന നദിയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

 അസം

9753. സ്വന്തം ശരീരഭാരത്തിന്റെ 300 ഇരട്ടി ഭാരം വലിച്ചുകൊണ്ടുപോകാൻ കഴിയുന്ന ജീവി?

 ഉറുമ്പ്

9754. ഏറ്റവും മാരകവിഷമുള്ള കടൽപ്പാമ്പ്? 

 ഹൈഡ്രോഫിസ് ബെൽച്ചേരി

9755. അനിലിഡുകളുടെ രക്തത്തിന്റെ നിറമെന്ത്?

 പച്ച

9756. ശീതയുദ്ധത്തിന് അവസാനം കുറിച്ച് ബർലിൻ ഭിത്തി തകർന്ന വർഷം? 

 1989

9757. ഷഡ്പദങ്ങളെ ആഹരിക്കുന്ന ഷഡ്പദം ഏതാണ്?

 കുഴിയാന

9758. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷയുദ്ധം ആരംഭിച്ച വർഷം?

 1338

9759. രംഗസ്വാമി കപ്പ് ഏത് കളിയുടേത് ? 

 ഹോക്കി

9760. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരം? 

 വീരേന്ദർ സേവാഗ്

9761. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം? 

 കരുൺ നായർ

9762. ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിൾ ആക്കിയ ആദ്യ ഇന്ത്യക്കാരൻ?

 കരുൺ നായർ

9763. ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ദി റോയൽ മാർച്ച് ?

 സ്പെയിൻ

9764. സപുതര ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ്? 

 ഗുജറാത്ത്

9765. പ്രസവിക്കുന്ന ആൺജീവി?

 കടൽക്കുതിര

9766. ഒരേ സമയം ഒരു കണ്ണിനെ മുന്നോട്ടും മറ്റേ കണ്ണിനെ പിന്നോട്ടും ചലിപ്പിക്കാൻ കഴിയുന്ന ജീവി?

 മരയോന്ത്

9767. വെടിമരുന്ന് കണ്ടുപിടിച്ച രാജ്യം? 

 ചൈന

9768. കങ്കാരുവിന് ഒറ്റച്ചാട്ടത്തിൽ എത്ര ദൂരം വരെ താണ്ടാനാവും?

 9 മീറ്റർ വരെ

9769. സ്വന്തം ശരീരത്തിന്റെ അത്രയും നീളമുള്ള നാവുള്ള ജീവി?

 ഓന്ത്

9770. ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദേശാടനക്കിളി?  

 ആർക്ടിക് ടേൺ

9771. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ? 

 ബുധൻ, ശുക്രൻ

9772. മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകൾ ഉണ്ട്?

 23

9773. ബ്ലീച്ചിങ് പൗഡറിലെ അണുനാശകഘടകം ഏതാണ്?

 ക്ലോറിൻ

9774. മെഴുകിനെ ലയിപ്പിക്കുന്ന ലായനി?

 ടർപെന്റെയിൻ

9775. ആണവ വിസ്ഫോടനത്തിനായി ഇന്ത്യ ഉപയോഗിച്ച മൂലകം?

 പ്ലൂട്ടോണിയം

9776. മനുഷ്യനിർമിതമായ ആദ്യ ഫൈബർ?

 റയോൺ

9777. ഏറ്റവും കൂടുതൽ താപശേഷിയുള്ള പദാർഥം?

 ജലം

9778. ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചതാരാണ്?

 ഹെർട്സ്

9779. കാജു ഫെനി എവിടത്തെ പ്രശസ്തമായ പാനീയമാണ് ?

 ഗോവ

9780. ഐസ്പ്ലാന്റിൽ ഉപയോഗിക്കുന്ന വാതകം?

 അമോണിയ

9781. വൈദ്യുതചാർജിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം?

 ഇലക്ട്രോസ്കോപ്പ്

9782. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള താപനില?

 4°C

9783. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലം എവിടെ?

 ചൈന

9784. കേരളത്തിലെ ആദ്യ ദ്വിഭാഷാ പ്രതം?

 വിദ്യാസംഗ്രഹം

9785. മലയാളത്തിലെ ആദ്യ വിദ്യാലയ പ്രസിദ്ധീകരണം?

 വിദ്യാസംഗ്രഹം

9786. വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ ഏതാണ്?

 കണ്ണീരും കിനാവും

9787. പത്രപ്രവർത്തനത്തെ ക്കുറിച്ചുള്ള ആദ്യമലയാള ഗ്രന്ഥം?

 വൃത്താന്ത പത്രപ്രവർത്തനം

9788. 'വൃത്താന്തപത്രപ്രവർത്തന'ത്തിന്റെ കർത്താവ്? 

 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

9789. 'സ്വദേശാഭിമാനി' പത്രം ആരംഭിച്ചതാരാണ്?

 വക്കം അബ്ദുൾഖാദർ മൗലവി

9790. ബൈബിൾ സമ്പൂർണമായി മലയാളത്തിലേക്ക് ആദ്യമായി തർജമ ചെയ്തതാരാണ്?

 ബെഞ്ചമിൻ ബെയിലി

9791. മലയാളത്തിലെ ആദ്യ രാഷ്ട്രീയനാടകം ഏതാണ്?

 പാട്ടബാക്കി

9792. ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മകഥ?

 സോപാനം

9793. ഏത് നദിയുടെ പോഷകനദിയാണ് അഴുതയാർ?

 പമ്പ

9794. സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ? 

 കട്ടക്ക്

9795. 'തിരനോട്ടം' ആരുടെ ആത്മകഥയാണ്? 

 കലാമണ്ഡലം രാമൻകുട്ടിനായർ

9796. ഹെയ്ലി സെലാസി ചക്രവർത്തി ഭരിച്ചിരുന്ന രാജ്യം?

 എത്യോപ്യ

9797. സെന്റ് ബേസിൽ കത്തീഡ്രൽ എവിടെയാണ്? 

 മോസ്കോ

9798. ഏതവയവത്തിന്റെ ഭാഗമാണ് ഹൈപ്പോതലാമസ് ? 

 മസ്തിഷ്കം

9799. ബ്രഹ്മസഭയുടെ ആദ്യ സെക്രട്ടറി? 

 താരാചന്ദ് ചക്രവർത്തി

9800. പോച്ചമ്പാട് പദ്ധതി ഏത് നദിയിലാണ് ? 

 ഗോദാവരി

9801. ബയോളജിയുടെ പിതാവ്?

 അരിസ്റ്റോട്ടിൽ

9802. ഏതു ധാതുവിനാണ് ജാരിയ ഖനി പ്രസിദ്ധം? 

 കൽക്കരി

9803. മരുപ്രദേശം ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം? 

 യൂറോപ്പ്

9804. മാൾവയിൽ ഖിൽജി വംശം സ്ഥാപിച്ചത് ? 

 മഹമൂദ് ഖാൻ

9805. അഗ്നി പർവതങ്ങളില്ലാത്ത ഭൂഖണ്ഡം? 

 ഓസ്ട്രേലിയ

9806. ആൽപ്സ് പർവതനിരയിൽ ഏറ്റവും ഉയരമുള്ള ഭാഗം? 

 മോണ്ട് ബ്ലാങ്ക്

9807. ഏതു നൂറ്റാണ്ടിലാണ് താജ്മഹൽ നിർമിച്ചത് ? 

 പതിനേഴാം നൂറ്റാണ്ടിൽ

9808. ദേശീയ ഊർജസംരക്ഷണദിനം?

 ഡിസംബർ 14

9809. പയോറിയ എന്ന രോഗം ബാധിക്കുന്ന അവയവമേത്?

 മോണ

9810. ഏതു നദിയിലാണ് കുറുവദ്വീപ്? 

 കബനി

9811. രാജ്മഹൽ കുന്നുകൾ എത് സംസ്ഥാനത്താണ്? 

 ജാർഖണ്ഡ്

9812. ഗുരു നാനാക് തെർമൽ പവർ പ്ലാന്റ് എവിടെയാണ് ? 

 ഭട്ടിൻഡ

9813. മാർഗദർശിയായ ഇംഗ്ലീഷുകാർ എന്നറിയപ്പെടുന്നത് ?

 മാസ്റ്റർ റാൽഫി ഫിച്ച്

9814. ഗുരു ഗോബിന്ദ് സിങ് തെർമൽ പ്ലാന്റ് എവിടെ? 

 റോപ്പർ

9815. ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്നത് ? 

 ഹിമാചൽ പ്രദേശ്

9816. ഏറ്റവും കൂടുതൽ വികസിത രാജ്യങ്ങൾ ഉള്ള വൻകര? 

 യൂറോപ്പ്

9817. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സഞ്ചാരസാഹിത്യകൃതി ഏതാണ്?

 ബിലാത്തിവിശേഷം

9818. ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ആരാണ് ? 

 റൂസ്സോ

9819. മായൻ നാഗരികത അഭിവൃദ്ധി പ്രാപിച്ചത് ഏതു പ്രദേശത്താണ് ?

 മധ്യ അമേരിക്ക

9820. മാലി ദ്വീപ് കീഴടക്കിയ ചോളരാജാവ് ? 

 രാജരാജചോളൻ

9821. മൗ മൗ ലഹള നടന്ന രാജ്യം? 

 കെനിയ

9822. മാജി മാജി ലഹള നടന്ന രാജ്യം? 

 താൻസാനിയ

9823. പശ്ചിമാർധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

 അക്വാൻകാഗ്വ

9824. ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത് ? 

 ജീൻ ലാമാർക്ക്

9825. ഭൂഗുരുത്വബലം ഏറ്റവും കൂടുതലുള്ളത് ? 

 ധ്രുവപ്രദേശത്ത്

9826. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്തോ-ആര്യൻ ഭാഷ? 

 സംസ്കൃതം

9827. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ? 

 സ്വാതി തിരുനാൾ

9828. വണ്ടർ നട്ട് എന്നറിയപ്പെടുന്നത് ? 

 കശുവണ്ടി

9829. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപുരാഷ്ട്രം?

 സിംഗപ്പുർ

9830. ഇതിഹാസത്തിലെ സൂര്യവംശത്തിന്റെ കുലഗുരു? 

 വസിഷ്ഠൻ

9831. ഏറ്റവും നീളം കൂടിയ ഉപദ്വീപ്?

 തെക്കേ ഇന്ത്യ

9832. ഇന്ത്യാ ചരിത്രത്തിലെ ആദ്യ അഫ്ഗാൻ വംശം? 

 ലോധി വംശം

9833. സംഘകാലത്ത് ചോളന്മാരുടെ തലസ്ഥാനം? 

 ഉരൈയൂർ

9834. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉല്പാദിപ്പിക്കുന്നത് ?

 ഇന്ത്യ

9835. ക്വായിദ് - ഇ - അസം എന്നറിയപ്പെട്ടത് ? 

 മുഹമ്മദ് അലി ജിന്ന

9836. 'ബിലാത്തിവിശേഷ'ത്തിന്റെ രചയിതാവാര്?

 കെ.പി. കേശവമേനോൻ

9837. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വർഷം? 

 1910

9838. സിംഗപ്പൂർ ഏത് സമുദ്രതീരത്താണ് ? 

 പസഫിക് സമുദ്രം

9839. ലോകത്തിൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉല്പാദിപ്പിക്കുന്നത് ? 

 ഇന്ത്യ

9840. മലയാളത്തിലെ ആദ്യയാത്രാവിവരണഗ്രന്ഥം?

 വർത്തമാനപുസ്തകം

9841. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്? 

 തൃശൂർ

9842. പല്ലാവൂർ അപ്പുമാരാരുടെ ആത്മകഥയുടെ പേരെന്ത്?

 പ്രണാമം

9843. സിന്ധു നദി പതിക്കുന്ന സമുദ്രം? 

 ഇന്ത്യൻ മഹാസമുദ്രം

9844. ആദ്യ ഇസ്രയേൽ ബഹിരാകാശ സഞ്ചാരി? 

 ഇലാൻ റമോൺ

9845. ന്യൂഗിനിയ ഏത് സമുദ്രത്തിലാണ് ? 

 പസഫിക് സമുദ്രം

9846. ലോകത്ത് ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉൽപാദിപ്പിക്കുന്ന രാജ്യം?  

 ഇറാക്ക്

9847. ഏറ്റവും പഴക്കം ചെന്ന മണിപ്രവാളകാവ്യം ഏതാണ്?     

 വൈശികതന്ത്രം

9848. മലയാളത്തിലെ ആദ്യ ഡിറ്റക്ടീവ് നോവൽ ഏതാണ്?  

 ഭാസ്കരമേനോൻ

9849. നീലയും മഞ്ഞയും ചേർന്നാൽ കിട്ടുന്ന വർണം? 

 പച്ച

9850. കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥ ഏത്?  

 ഓർത്താൽ വിസ്മയം

9851. മലയാളത്തിന് ആദ്യമായി ജ്ഞാനപീഠപുരസ്കാരം നേടിക്കൊടുത്ത കൃതി?

 ഓടക്കുഴൽ (ജി. ശങ്കരക്കുറുപ്പ്)

9852. സസ്യകോശഭിത്തികൾ നിർമിച്ചിരിക്കുന്ന പദാർഥം ഏത്?

 സെല്ലുലോസ്

9853. ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത? 

 ഐക്യം

9854. സൗരയൂഥത്തിൽ കൊടുങ്കാറ്റുവീശാത്ത ഏക ഗ്രഹം?

 ബുധൻ

9855. അൽ ജസീറ ടെലിവിഷൻ ചാനലിന്റെ ആസ്ഥാനം? 

 ഖത്തർ

9856. പത്മാവത് ആരുടെ രചനയാണ് ? 

 മാലിക് മുഹമ്മദ് ജയ്സി

9857. ഇന്ത്യയുടെ ധാന്യക്കലവറ?

 പഞ്ചാബ്

9858. കേരളത്തിന്റെ സംസ്ഥാന മത്സ്യം? 

 കരിമീൻ

9859. ഇന്ത്യയിലാദ്യമായി ചണമിൽ സ്ഥാപിച്ച സ്ഥലം? 

 റിഷ്റ

9860. പാർഥിനോൺ ക്ഷേത്രം ഏത് രാജ്യത്താണ് ? 

 ഗ്രീസ്

9861. സസ്യവർഗത്തിലെ ഒരു ഉഭയസസ്യം ഏത്?

 കുളവാഴ

9862. പഞ്ചപാണ്ഡവരിൽ വായുപുത്രനാരാണ് ? 

 ഭീമൻ

9863. കല്ലുമാല സമരം നയിച്ചത് ?

 അയ്യങ്കാളി

9864. ഭക്ഷ്യയോഗ്യമായ ഏകയിനം ഓർക്കിഡ് ? 

 വാനില

9865. പോർവിമാനങ്ങളുടെ മെക്ക?

 ജാംനഗർ

9866. ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്ത്വം? 

 മ്യൂച്വൽ ഇൻഡക്ഷൻ

9867. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ?

 പാറപ്പുറം

9868. ഇന്ദുലേഖ എന്ന നോവലിലെ നായകൻ? 

 മാധവൻ

9869. ഉറുംബംബ എന്ന പേര് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 നദി

9870. കൊതുക് ശബ്ദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം? 

  ചിറക്

9871. വൃത്താകാരമായ പാതയിലൂടെയുള്ള ചലനം? 

 വർത്തുള ചലനം

9872. കേരളത്തിന്റെ പരമ്പരാഗത വാസ്തുശൈലി? 

 നാലുകെട്ട്

9873. സെന്റ് പാട്രിക് വിശുദ്ധന്റെ രാജ്യം? 

അയർലൻഡ്

9874. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് പിച്ച് ? 

 ക്രിക്കറ്റ്

9875. കെ.സി. കേശവപിള്ളയുടെ മഹാകാവ്യം ഏതാണ്?

 കേശവീയം

9876. ലോക സന്തോഷദിനം? 

 മാർച്ച് 20

9877. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് യോർക്കർ? 

 ക്രിക്കറ്റ്

9878. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം?

 ഭുവനേശ്വർ

9879. സ്ത്രീധന വിരുദ്ധദിനം?

 നവംബർ 26

9880. നാവികരുടെ ദ്വീപുകൾ എന്നറിയപ്പെടുന്ന രാജ്യം? 

 സമോവ

9881. ഫാൽക്കേ രത്ന ഏതുമായി ബന്ധപ്പെട്ട അവാർഡാണ് ? 

 സിനിമ

9882. ചലച്ചിത്രമാക്കിയ ആദ്യ മലയാള നോവൽ ഏതാണ്?  

 മാർത്താണ്ഡവർമ

9883. മലയാളത്തിലെ ആദ്യ ഗണിതശാസ്ത്രഗ്രന്ഥം ഏതാണ്?  

 യുക്തിഭാഷ

9884. നമ്മ മെട്രോ എന്നു പേരുള്ള മെട്രോ ഏത് നഗരത്തിലാണ് ?

 ബാംഗ്ളൂർ

9885. കേരളത്തിൽ ഗജദിനമായി ആചരിക്കുന്നത് ? 

 ഒക്ടോബർ 14

9886. നാലു സുവിശേഷങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 ക്രിസ്തുമതം

9887. 'വാല്മീകി രാമായണം' മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്തതാര്?

 കോട്ടയം കേരളവർമ

9888. താമ്രം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ലോഹം? 

 ചെമ്പ്

9889. മലയാളലിപി ആദ്യമായി പ്രത്യക്ഷപ്പെടുന്ന ശാസനം?   

 വാഴപ്പിള്ളി ശാസനം

9890. ഐക്യരാഷ്ട്രസഭയുടെ പാതകയുടെ നിറം? 

 നീല

9891. തക്കാളിയുടെ ചുവപ്പുനിറത്തിന് കാരണം?

 കരോട്ടിനോയ്ഡ്

9892. ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം?

 അഹമ്മദാബാദ്

9893. ഘാനയുടെ പഴയ പേര്? 

 ഗോൾഡ് കോസ്റ്റ്

9894. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത?

 ബാലാമണിയമ്മ

9895. എഴുത്തുവിദ്യ ആദ്യമായി ഉപയോഗിച്ച നാഗരികത?

 സുമേറിയൻ

9896. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര് ? 

 റൂക്കറി

9897. കൈതച്ചക്കയുടെ മണമുള്ള പദാർത്ഥം?

 മീഥൈൽ ബ്യൂട്ടറേറ്റ്

9898. സിനിമാസ്കോപ്പ് വിദ്യ കണ്ടെത്തിയത് ഏതു

വർഷം?

 1925

9899. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം?

 The Robe (1953)

9900. വക്കം മൗലവി അന്തരിച്ച വർഷം?

 1932

Tags

Post a Comment