LDC MODEL QUESTIONS AND ANSWERS PART 3
★ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?
പ്ലാസി യുദ്ധം
★ പ്ലാസിയുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും
★ ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?
ബംഗാൾ
★ പ്ലാസി യുദ്ധസമയത്തെ മുഗൾ ചക്രവർത്തി?
ആലംഗീർ രണ്ടാമൻ
★ പ്ലാസി യുദ്ധത്തിന് കാരണമായ സംഭവം?
ഇരുട്ടറ ദുരന്തം
★ ബക്സാർ യുദ്ധസമയത്തെ ബംഗാളിലെ ഗവർണ്ണർ?
ഹെന്റി വാൻസിറ്റാർട്ട്
★ ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം?
ബീഹാർ
★ ബക്സാർ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി?
അലഹബാദ് ഉടമ്പടി
★ ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?
കൃഷ്ണരാജവോടയർ
★ ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച ഉടമ്പടി?
മദ്രാസ് ഉടമ്പടി
★ രണ്ടാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
★ നാലാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് സൈന്യാധിപൻ?
ആർതർ വെല്ലസ്ലി
★ ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ എന്നറിയപ്പെടുന്നത് ?
ആർതർ വെല്ലസ്ലി
★ മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?
ടിപ്പുസുൽത്താൻ
★ ടിപ്പുസുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം?
ഫറൂക്ക് പട്ടണം
★ ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം?
മദ്രാസ്
★ ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിലെ ഫ്രഞ്ച് ഗവർണ്ണർ?
ഡ്യൂപ്ലേ
★ രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ?
റോബർട്ട് ക്ലൈവ്
★ ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
ആക്സ് ലാ - ചാപ്പലെ (1748)
★ മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ പങ്കെടുത്ത ഫ്രഞ്ച് ഗവർണ്ണർ?
കൗണ്ട് ഡി ലാലി
Post a Comment