വചനങ്ങൾ


ഒരു വസ്തുവിനെപ്പറ്റി പറയുമ്പോൾ ആ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി, അതിനെ കുറിക്കുന്ന ശബ്ദത്തിനു ചെയ്യുന്ന രൂപഭേദമാകുന്നു വചനം.

ഉദാ: കുട്ടി - കുട്ടികൾ

മലയാള ഭാഷയിൽ രണ്ടുതരം വചനങ്ങളാണുള്ളത്.


1) ഏകവചനം 

2) ബഹുവചനം


1. ഏകവചനം

ഒന്നിനെ കുറിക്കുന്ന നാമരൂപമാണ് ഏകവചനം.


ഉദാ: കേമൻ, അധ്യാപകൻ.

2. ബഹുവചനം

ഒന്നിലധികം എണ്ണത്തെക്കുറിക്കുന്നതാണ് ബഹുവചനം. ഏകവചനത്തിൽ കൾ, മാർ തുടങ്ങിയ ബഹുവചന

പ്രത്യയങ്ങൾ ചേർത്താണ് ബഹുവചനമുണ്ടാക്കുന്നത്.


ഉദാ:-

അധ്യാപകൻ - അധ്യാപകന്മാർ

സമർഥൻ - സമർഥന്മാർ


ബഹുവചനരൂപത്തിന് മൂന്ന് ഉപവിഭാഗങ്ങൾ ഉണ്ട്.


സലിംഗ ബഹുവചനം 

സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ് സലിംഗ ബഹുവചനം.


ഉദാ: അമ്മമാർ, പെൺകുട്ടികൾ


അലിംഗ ബഹുവചനം

ലിംഗവ്യത്യാസം സൂചിപ്പിക്കാത്ത ബഹുവചന രൂപത്തെയാണ് അലിംഗ ബഹുവചനം എന്നു പറയുന്നത്.


ഉദാ: മിടുക്കർ, മക്കൾ, മലയാളികൾ


ബഹുവചനം ഇല്ലാതെ എന്നാൽ ബഹുമാനം കാണിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ബഹുവചനമാണിത്. രൂപം കൊണ്ട് ബഹുവചനവും അർഥംകൊണ്ട് ഏകവചനവും ആയിരിക്കും. 


ഉദാ: വൈദ്യർ, സ്വാമികൾ.

Post a Comment