201 'കേരളീയൻ' എന്നറിയപ്പെട്ടത്:
(A) കടപ്രയത്ത് കുഞ്ഞപ്പൻ നമ്പ്യാർ
(B) വി വി അയ്യപ്പൻ
(C) ഗോവിന്ദ ഗണകൻ
(D) എം ആർ ഭട്ടതിരിപ്പാട്
202. താഴെപറയുന്നവയിൽ കർണ്ണാടകയിലൂടെ ഒഴുകുന്ന നദി?
(A) പാമ്പാർ
(B) കബനി
(C) ഭവാനി
(D) കൽനാട്
203. 'രണ്ടാംമൂഴം' രചിച്ചത്:
(A) സേതു
(B) കാക്കനാടൻ
(C) എം ടി
(D) മലയാറ്റൂർ
204. മഹാത്മഗാന്ധി സർവകലാശാലയുടെ ആസ്ഥാനം:
(A) അതിരമ്പുഴ
(B) നാട്ടകം
(C) കളമശ്ശേരി
(D) കുമരകം
205. താഴെപ്പറയുന്നവയിൽ ഏതാണ് സംസ്ഥാന രൂപവൽക്കരണ സമയത്ത് തമിഴ്നാട്ടിൽ ലയിച്ച താലൂക്ക് അല്ലാത്തത്?
(A) കൽക്കുളം
(B) വിളവൻകോട്
(C) തോവാള
(D) തിരുനെൽവേലി
206. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം:
(A) പുനലൂർ
(B) നിലമ്പൂർ
(C) പീച്ചി
(D) കോട്ടയം
207. താഴെപ്പറയുന്നവരിൽ ആരാണ് പതിനാലാം ശതകത്തിൽ കേരളം സന്ദർശിച്ചത്?
(A) വാസ്കോ ഡ ഗാമ
(B) ഇബൻ ബത്തൂത്ത
(C) മാർക്കോ പോളോ
(D) അബ്ദുൾ റസാക്ക്
208. 1741 ആഗസ്ത് 10-ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം:
(A) ആറ്റിങ്ങൽ കലാപം
(B) കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്ക് പരാജയം
(C) തൃപ്പടിദാനം
(D) ആദ്യത്തെ മുറജപം
209. താഴെപ്പറയുന്നവയിൽ ഏതിന്റെ ആസ്ഥാനമാണ് തൃശൂരിൽ അല്ലാത്തത്?
(A) കേരള സാഹിത്യ അക്കാദമി
(B) കേരള സംഗീത നാടക അക്കാദമി
(C) കേരള ലളിതകലാ അക്കാദമി
(D) കേരള പ്രസ് അക്കാദമി
210. പി ജെ ആന്റണി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ വർഷം:
(A) 1971
(B) 1973
(C) 1975
(D) 1977
211. കേരളത്തിൽ എവിടെയാണ് റീജിയണൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
(A) കുമരകം
(B) കോട്ടയം
(C) കുമളി
(D) അടിമാലി
212. ഇ എം എസ് രണ്ടാമത്തെ പ്രാവശ്യം അധികാരത്തിൽ വന്ന വർഷം:
(A) 1961
(B) 1965
(C) 1967
(D) 1970
213. 'ഭാരതപര്യടനം' രചിച്ചത്:
(A) സുകുമാർ അഴീക്കോട്
(B) ജോസഫ് മുണ്ടശ്ശേരി
(C) കുട്ടികൃഷ്ണമാരാർ
(D) ഇ എം എസ്
214. കേരളത്തിലെ ആദ്യത്തെ ആയുർവേദകോളേജ് സ്ഥാപിക്കപ്പെട്ടതെവിടെയാണ്?
(A) കോട്ടയ്ക്കൽ
(B) തിരുവനന്തപുരം
(C) തൃപ്പൂണിത്തുറ
(D) കണ്ണൂർ
215. ആരുടെ കൃതിയാണ് 'കീചകവധം':
(A) സ്വാതിതിരുനാൾ
(B) ഇരയിമ്പൻ തമ്പി
(C) ഉണ്ണായിവാര്യർ
(D) രാമപുരത്തു വാര്യർ
216. മാമാങ്കത്തിലേക്ക് ചാവേർപടയെ അയച്ചിരുന്ന രാജാവ്:
(A) സാമൂതിരി
(B) കൊച്ചിരാജാവ്
(C) വള്ളുവക്കോനാതിരി
(D) കോലത്തിരി
217. തിരുവിതാംകൂർ നിയമസഭയിൽ നാമനിർദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത:
(A) അക്കാമ്മ ചെറിയാൻ
(B) ആനി മസ്ക്രീൻ
(C) കെ ആർ ഗൗരി
(D) മേരി പുന്നൻ ലൂക്കോസ്
218. ആരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖ സംഘടിപ്പിക്കപ്പെട്ടത്:
(A) ജവഹർലാൽ നെഹ്റു
(B) ടി പ്രകാശം
(C) പട്ടാഭി സീതാരാമയ്യ
(D) സി രാജഗോപാലാചാരി
219. കേരള ചരിത്രത്തിൽ 'ലന്തക്കാർ' എന്നറിയപ്പെടുന്നത്:
(A) പോർച്ചുഗീസുകാർ
(B) ഡച്ചുകാർ
(C) ഇംഗ്ലീഷുകാർ
(D) ഫ്രഞ്ചുകാർ
220. കേരള സർവകലാശാല സ്ഥാപിതമായ വർഷം:
(A) 1946
(B) 1947
(C) 1956
(D) 1957
221. നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷം:
(A) 1914
(B) 1924
(C) 1916
(D) 1912
222. ഇന്ത്യയിൽ ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി?
(A) ചാലിയാർ
(B) ചാലക്കുടി
(C) കുന്തിപ്പുഴ
(D) കോരപ്പുഴ
223. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം:
(A) പീച്ചി
(B) മണ്ണുത്തി
(C) മുളങ്കുന്നത്തുകാവ്
(D) വെള്ളായണി
224. കുമാരനാശാന്റെ ആദ്യത്തെ പ്രശസ്തമായ കൃതി:
(A) വീണപൂവ്
(B) ലീല
(C) ചിന്താവിഷ്ടയായ സീത
(D) ചണ്ഡാല ഭിക്ഷകി
225. കേരളത്തിലെ പുണ്യനദി താഴെപ്പറയുന്നവയിൽ ഏതാണ്?
(A) പെരിയാർ
(B) കബനി
(C) പമ്പ
(D) ഗംഗ
226. സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളിലൊന്നായ കാലിബഗൻ നഗരം ഏത് നദീതീരത്തായിരിന്നു ?
(A) സിന്ധു നദി
(B) ബിയാസ്
(C) രവി
(D) ഘഗ്ഗർ
227. കേരള ചരിത്രത്തിൽ 'പറങ്കികൾ' എന്നറിയപ്പെടുന്നത്:
(A) ഫ്രഞ്ചുകാർ
(B) ഡച്ചുകാർ
(C) പോർച്ചുഗീസുകാർ
(D) ബ്രീട്ടീഷുകാർ
228. കേരളത്തിൽ ഏറ്റവും നീളംകൂടിയ നദി?
(A) ഭാരതപ്പുഴ
(B) പെരിയാർ
(C) ചാലിയാർ
(D) പമ്പ
229. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ ചാൻസലർ ആയിരുന്നത്:
(A) സി പി രാമസ്വാമി അയ്യർ
(B) ശ്രീ ചിത്തിരതിരുനാൾ
(C) ജോൺ മത്തായി
(D) സേതു പാർവതിഭായി
230. തേയില ഉൽപാദനത്തിൽ ഒന്നാംസ്ഥാനമുള്ള ജില്ല:
(A) വയനാട്
(B) കോട്ടയം
(C) ഇടുക്കി
(D) പാലക്കാട്
231. താഴെപ്പറയുന്നവയിൽ ഏതു കൃതിയാണ് കുഞ്ചൻ നമ്പ്യാരുടേതല്ലാത്തത്?
(A) കല്യാണസൗഗന്ധികം
(B) പതിനാലുവൃത്തം
(C) ശ്രീകൃഷ്ണചരിതം മണിപ്രവാളം
(D) കൃഷ്ണഗാഥ
232. ഏതു സർവകലാശാലയുടെ ആസ്ഥാനമാണ് തേഞ്ഞിപ്പാലത്ത് സ്ഥിതി ചെയ്യുന്നത്?
(A) മഹാത്മാഗാന്ധി
(B) കലിക്കറ്റ്
(C) കണ്ണൂർ
(D) കൊച്ചി
233. ആനമുടിയുടെ ഉയരം:
(A) 2817 മീ.
(B) 2695 മീ.
(C) 2900 മീ.
(D) 2841 മീ.
234. 1342-45 കാലത്ത് കേരളം സന്ദർശിച്ച ഇബൻ ബത്തൂത്ത ഏതു രാജ്യക്കാരനായിരുന്നു?
(A) പേർഷ്യ
(B) ഇറ്റലി
(C) മൊറോക്കോ
(D) ചൈന
235. ഒരു യൂറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യൻ ഭരണാധികാരി ആര്?
(A) സ്വാതി തിരുനാൾ
(B) മാർത്താണ്ഡവർമ
(C) ശക്തൻ തമ്പുരാൻ
(D) ധർമരാജാവ്
236. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കൃതമായത്:
(A) 1938
(B) 1940
(C) 1936
(D) 1928
237. 'പരന്ത്രീസുഭാഷ' എന്നതുകൊണ്ട് ചരിത്രകാരൻമാർ ഏതു ഭാഷയെയാണ് സൂചിപ്പിക്കുന്നത്?
(A) ഇംഗ്ലീഷ്
(B) ഡച്ച്
(C) പോർച്ചുഗീസ്
(D) ഫ്രഞ്ച്
238. തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വർഷം:
(A) 1834
(B) 1829
(C) 1839
(D) 1846
239. 'നിർമ്മാല്യം' എന്ന ചിത്രത്തിന്റെ സംവിധായകൻ:
(A) രാമു കാര്യാട്ട്
(B) അടൂർ ഗോപാലകൃഷ്ണൻ
(C) അരവിന്ദൻ
(D) എം ടി വാസുദേവൻനായർ
240. കയർ ബോർഡിന്റെ ആസ്ഥാനം:
(A) കൊല്ലം
(B) കൊച്ചി
(C) ആലപ്പുഴ
(D) തിരുവനന്തപുരം
241. 'പതിനെട്ടരകവികൾ' ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്:
(A) മാർത്താണ്ഡവർമ
(B) മാനവിക്രമ ദേവൻ
(C) ശക്തൻ തമ്പുരാൻ
(D) കോലത്തിരി
242. ഉള്ളൂർ എസ് പരമേശ്വരയ്യർ ജനിച്ചവർഷം:
(A) 1878
(B) 1877
(C) 1899
(D) 1856
243. ആരുടെ ആത്മകഥയാണ് 'മൈ സ്റ്റോറി':
(A) ഇ കെ നായനാർ
(B) ഇ എം എസ്
(C) കമലാ സുരയ്യ
(D) മലയാറ്റൂർ രാമകൃഷ്ണൻ
244. 'ചെമ്മീൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ:
(A) അടൂർ ഗോപാലകൃഷ്ണൻ
(B) അരവിന്ദൻ
(C) ജോൺ എബ്രഹാം
(D) രാമു കാര്യാട്ട്
245. കേരളത്തിൽ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്:
(A) പുനലൂർ
(B) നാട്ടകം
(C) വെള്ളൂർ
(D) വാളയാർ
246. സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ:
(A) സി പി രാമസ്വാമി അയ്യർ
(B) പി രാജഗോപാലാചാരി
(C) ഹബീബുള്ള
(D) എം ഇ വാട്സ്
247. രാജാരവിവർമ അന്തരിച്ച വർഷം:
(A) 1908
(B) 1907
(C) 1906
(D) 1910
248. എസ്എൻഡിപി യോഗത്തിന്റെ മുൻഗാമി:
(A) സഹോദരസംഘം
(B) സമത്വസംഘം
(C) ഭൃത്യജനസംഘം
(D) വാവൂട്ടുയോഗം
249. 'ഭൂലോക വൈകുണ്ഠം' എന്നു വിശേഷിപ്പിക്കുന്ന നഗരം:
(A) തിരുവനന്തപുരം
(B) കൊച്ചി
(C) കോഴിക്കോട്
(D) ഗുരുവായൂർ
250. താഴെപ്പറയുന്നവയിൽ ഏതാണ് പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബുദ്ധമതകേന്ദ്രം:
(A) കാന്തളൂർശാല
(B) മുസിരിസ്
(C) ഗണപതിവട്ടം
(D) ശ്രീമൂലവാസം
ANSWERS
201. (A) കടപ്രയത്ത് കുഞ്ഞപ്പൻ നമ്പ്യാർ
202. (B) കബനി
203. (C) എം ടി
204. (A) അതിരമ്പുഴ
205. (D) തിരുനെൽവേലി
206. (D) കോട്ടയം
207. (B) ഇബൻ ബത്തൂത്ത
208. (B) കുളച്ചൽ യുദ്ധത്തിൽ
209. (D) കേരള പ്രസ് അക്കാദമി
210. (B) 1973
211. (B) കോട്ടയം
212. (C) 1967
213. (C) കുട്ടികൃഷ്ണമാരാർ
214. (B) തിരുവനന്തപുരം
215. (B) ഇരയിമ്പൻ തമ്പി
216. (C) വള്ളുവക്കോനാതിരി
217. (D) മേരി പുന്നൻ ലൂക്കോസ്
218. (C) പട്ടാഭി സീതാരാമയ്യ
219. (B) ഡച്ചുകാർ
220. (D) 1957
221. (A) 1914
222. (B) ചാലക്കുടി
223. (B) മണ്ണുത്തി
224. (A) വീണപൂവ്
225. (C) പമ്പ
226. (D) ഘഗ്ഗർ
227. (C) പോർച്ചുഗീസുകാർ
228. (B) പെരിയാർ
229. (B) ശ്രീ ചിത്തിരതിരുനാൾ
230. (C) ഇടുക്കി
231. (D) കൃഷ്ണഗാഥ
232. (B) കലിക്കറ്റ്
233. (B) 2695 മീ.
234. (C) മൊറോക്കോ
235. (B) മാർത്താണ്ഡവർമ
236. (A) 1938
237. (D) ഫ്രഞ്ച്
238. (B) 1829
239. (D) എം ടി
240. (C) ആലപ്പുഴ
241. (B) മാനവിക്രമ ദേവൻ
242. (B) 1877
243. (C) കമലാ സുരയ്യ
244. (D) രാമു കാര്യാട്ട്
245. (C) വെള്ളൂർ
246. (B) പി രാജഗോപാലാചാരി
247. (C) 1906
248. (D) വാവൂട്ടുയോഗം
249. (A) തിരുവനന്തപുരം
250. (D) ശ്രീമൂലവാസം
Post a Comment