PSC EXAM
Live
wb_sunny Mar, 16 2025

10000 General Knowledge Questions and Answers PART 18

10000 General Knowledge Questions and Answers PART 18


2551 പെൻസിൽനിർമാണത്തിന് ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം ? 

 ഗ്രാഫൈറ്റ് 

2552. ഇലക്ട്രോണുകൾ നഷ്ടപ്പെടുന്ന രാസപ്രവർത്തനം ? 

 ഓക്സീകരണം 

2553. ഇലക്ട്രിക് അയൺ കണ്ടുപിടിച്ചത് ആരാണ് ? 

 ഹെൻറി W. സീലി 

2554. എന്താണ് ഓക്സീകാരി ? 

 ഇലക്ട്രോണുകളെ സ്വീകരിക്കുന്ന മൂലകം 

2555. ഖരരൂപത്തിലുള്ള ഒരു ലൂബ്രിക്ക്രന്റ് ? 

 ഗ്രാഫൈറ്റ് 

2556. ആസിഡ് മഴയ്ക്ക് കാരണമായ രാസപദാർഥങ്ങൾ ഏവ ?  

 നൈട്രജന്റെ ഓക്സൈഡുകളും സൾഫർ ഡയോക്സൈഡും 

2557. വെടിമരുന്നിന്റെ പ്രധാന ഘടകം ? 

 പൊട്ടാസ്യം നൈട്രേറ്റ് 

2558. പ്രകാശത്തിന്റെ കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? 

 ഐസക് ന്യൂട്ടൻ 

2559. മെഴുകിൽ പൊതിഞ്ഞുവെച്ച് സൂക്ഷിക്കുന്ന ലോഹം ? 

 ലിഥിയം 

2560. വെള്ളത്തിലിട്ടാൽ കത്തുന്ന രണ്ടു ലോഹങ്ങൾ ? 

 സോഡിയം , പൊട്ടാസ്യം 

2561. മണ്ണെണ്ണയിൽ സൂക്ഷിച്ചുവെക്കുന്ന രണ്ടു ലോഹങ്ങൾ ? 

 സോഡിയം , പൊട്ടാസ്യം 

2562. 'രാസസൂര്യൻ' എന്നറിയപ്പെടുന്ന ലോഹം ? 

 മഗ്നീഷ്യം 

2563. വൈദ്യുതിയുടെയും താപത്തിന്റെയും ഏറ്റവും നല്ല ചാലകം ? 

 വെള്ളി 

2564. റോബോട്ടുകളുടെ സങ്കല്പം ആദ്യം ലോകത്തിനു നൽകിയ മഹാൻ ? 

 കാറൽ ചെപ്ളക്ക് 

2565. ദ്രവണാങ്കം 30°C കുറവായ രണ്ട് ലോഹങ്ങൾ ? 

 ഗാലിയം , സീസിയം

2566. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ? 

 കാൽസ്യം 

2567. ദുഃഖസൂചകമായി വെളുത്ത ബാഡ്ജ് ധരിക്കുന്നത് ഏതു രാജ്യത്താണ് ? 

 ചൈന  

2568. കേരളത്തിലെ ഏറ്റവും വലിയ കായൽ ? 

 വേമ്പനാട്  

2569. അലുമിനിയത്തിന്റെ പ്രധാന അയിര് ? 

 ബോക്സൈറ്റ് 

2570. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യത്തെ മൂലകം ? 

 ടെക്നീഷ്യം 

2571. ശുദ്ധമായ സ്വർണം എത്ര കാരറ്റ് സ്വർണമാണ് ? 

 24

2572. ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്വർണം എത്ര കാരറ്റാണ് ? 

 22

2573. 916 സ്വർണം എത്ര കാരറ്റാണ് ? 

 22

2574. മെർക്കുറി ലോഹത്തെ കൈകാര്യം ചെയ്യുന്നത് ഏത് അളവിലാണ് ? 

 ഫ്ളാസ്ക് 

2575. 1 ഫ്ളാസ്ക് എത്ര കിലോഗ്രാമാണ് ? 

 34.5 കി.ഗ്രാം 

2576. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ? 

 സ്വർണം , പ്ലാറ്റിനം , വെള്ളി 

2577. ലോകത്തിൽ ഏറ്റവും കൂടുതൽ മാണിക്യം ഉത്പാദിപ്പിക്കുന്ന രാജ്യം ? 

 മ്യാൻമർ 

2578. വിനാഗിരിയിൽ ലയിക്കുന്ന രത്നം ? 

 പവിഴം 

2579. ലോകപ്രസിദ്ധമായ 'മാണിക്യത്താഴ് വര' എവിടെയാണ് ? 

 മ്യാൻമറിൽ 

2580. 1957-ലെ ഇ.എം.എസ്. മന്ത്രിസഭയിലെ ട്രാൻസ്പോർട്ട് വകുപ്പു മന്ത്രി ആരായിരുന്നു?

 ടി.വി. തോമസ്  

2581. ദ്രാവകാവസ്ഥയിലുള്ള അലോഹം ? 

 ബ്രോമിൻ

2582. ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകം ? 

 കാർബൺ ഡൈ ഓക്സൈഡ് 

2583. 'വിഡ്ഢികളുടെ സ്വർണം' എന്നറിയപ്പെടുന്നത് ? 

 അയൺ പിറൈറ്റിസ് 

2584. തുണികൾക്ക് വെണ്മ നൽകാൻ നീലമായി ഉപയോഗിക്കുന്ന അലൂമിനിയം ധാതു ? 

 ലാപ്പിസ് ലസൂലി

2585. എന്താണ് 'ഡ്രൈ ഐസ്' ? 

 ഖര കാർബൺ ഡൈ ഓക്സൈഡ് 

2586. കേരളത്തിലാദ്യമായി വോട്ടിംഗ് യന്ത്രമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം?

 നോർത്ത് പറവൂർ 

2587. വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം ? 

 വെളുത്ത ഫോസ്ഫറസ് 

2588. ഇലക്ട്രോണുകൾ കണ്ടുപിടിച്ചതാര് ? 

 ജെ.ജെ തോംസൺ 

2589. പ്രോട്ടോണുകളുടെ ഗുണങ്ങൾ കണ്ടുപിടിച്ചതാര് ? 

 റൂഥർഫോർഡ് 

2590. ന്യൂട്രോണുകൾ കണ്ടുപിടിച്ചതാര് ? 

 ചാഡ് വിക് 

2591. പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ ? 

 പ്ലാസ്മ

2592. നക്ഷത്രങ്ങളിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ ഏത് ? 

 പ്ലാസ്മ

2593. ഏതു മൂലകത്തിന്റെ ലാറ്റിൻപേരാണ് വോൾഫ്രം ? 

 ടങ്സ്റ്റൺ 

2594. മെർക്കുറിയുടെ ലാറ്റിൻ പേര് ? 

 ഹൈഡ്രാർജിറം 

2595. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ? 

 ഓക്സിജൻ 

2596. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? 

 ഓക്സാലിക് ആസിഡ് 

2597. വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? 

 ടാർടാറിക് ആസിഡ് 

2598. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? 

 സിട്രിക് ആസിഡ് 

2599. ഉറുമ്പു കടിക്കുമ്പോൾ വേദനയുണ്ടാകുന്നത് എന്തുകൊണ്ട് ? 

 ഫോർമിക് ആസിഡ് ശരീരത്തിൽ കയറുന്നതുകൊണ്ട് 

2600. സാധാരണ തെർമോമീറ്ററുകളിൽ ഉപയോഗിക്കുന്ന ദ്രാവകം ?  

 മെർക്കുറി

2601 ലോഹങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? 


 മെറ്റലർജി 

2602. മോണോസൈറ്റിന്റെ രാസനാമം ? 

 തോറിയം ഓക്സൈഡ് 

2603. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ലോഹധാതു 

മോണോസൈറ്റ്

2604. കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് പ്രവർത്തിപ്പിക്കാനാവശ്യമായ ഉപകരണം ? 

 മോഡം

2605. വ്യാവസായികമായി ലോഹങ്ങളെ വേർതിരിച്ചെടുക്കുന്ന ലോഹധാതു ? 

 അയിര്  

2606. പ്ലേഗിന് കാരണമായ ബാക്ടീരിയ ? 

 ബാസിലസ് വെസ്റ്റിസ്

2607. സൂപ്പർ കണ്ടക്ടിവിറ്റി (അതിചാലകത) കണ്ടുപിടിച്ചതാര് ? 

 കാമർലിങ് ഓൺസ് (1911) 

2608. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ? 

 കോൺവെക്സ് ലെൻസ്  

2609. കരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

 എ കെ ആന്റണി

2610. സൂര്യകിരണങ്ങളുടെ താപതീവ്രത അളക്കുവാനുള്ള ഉപകരണം ? 

 ആക്ടിനോമീറ്റർ 


2611. പ്രകാശതീവ്രത അളക്കുന്ന ഉപകരണം ? 

 ഫോട്ടോമീറ്റർ 

2612. വൈദ്യുതകാന്തിക തരംഗങ്ങളുടേയും ശബ്ദതരംഗങ്ങളുടെയും തീവ്രത 
അളക്കാൻ സഹായിക്കുന്ന ഉപകരണം ? 

 റേഡിയോമീറ്റർ 

2613. ബലത്തിന്റെ യൂണിറ്റ് എന്താണ് ? 

 ന്യൂട്ടൺ 

2614. പൊട്ടാസ്യത്തിന്റെ ലാറ്റിന്റെ പേര് ? 

 കാലിയം 

2615. സോഡിയത്തിന്റെ ലാറ്റിൻ പേര് ? 

 നേട്രിയം 

2616. 'ആറം' ഏതു മൂലകത്തിന്റെ ലാറ്റിൻപേരാണ് ? 

 സ്വർണം 

2617. 'കുപ്രം' ഏതു മൂലകത്തിന്റെ ലാറ്റിന്റെ പേരാണ് ? 

 കോപ്പർ 

2618. വെള്ളിയുടെ ലാറ്റിൻ പേര് ? 

 അർജെന്റം 

2619. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ? 

 കോൺകേവ് ലെൻസ് 

2620. PH സ്കെയിൽ കണ്ടുപിടിച്ചതാര് ?

 സോറെൻസൺ 


2621. കടൽവെള്ളത്തിന്റെ PH മൂല്യം ? 

 8

2622. മനുഷ്യരക്തത്തിന്റെ PH മൂല്യം ? 

 7.4

2623. PH മൂല്യം 7 - നു മുകളിൽ ഉള്ള പദാർഥങ്ങൾ _______ സ്വഭാവം 
കാണിക്കുന്നു. 

 ക്ഷാര 

2624. PH മൂല്യം 7 - നു താഴെയുള്ള പദാർഥങ്ങൾ ________സ്വഭാവം കാണിക്കുന്നു.

അമ്ല 

2625. പാലിന്റെ PH മൂല്യം ? 
 6.5

2626. ശുദ്ധജലത്തിന്റെ PH മൂല്യം ?

 7

2627. രണ്ടു ന്യൂട്രോണുകളുള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ? 

 ട്രിഷിയം 

2628. ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ് ?

 പ്രോട്ടിയം 

2629. ഒരു ന്യൂട്രോൺ മാത്രം അടങ്ങിയ ഹൈഡ്രജന്റെ ഐസോടോപ്പ് ? 

 ഡ്യൂട്ടീരിയം 

2630. ഏറ്റവും കൂടുതൽ വർത്തമാനപ്രതങ്ങളുള്ള രാജ്യം ? 

 ഇന്ത്യ 


2631. പൂർണമായും മലയാളത്തിൽ അച്ചടിച്ച ആദ്യഗ്രന്ഥം ? 

 നസ്രാണികൾക്കെല്ലാം അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം 

2632. കേരളത്തിൽ അച്ചടിച്ച ആദ്യ മലയാളകൃതി ? 

 ചെറുപൈതങ്ങൾക്കുപകാരാർഥം പരിഭാഷപ്പെടുത്തിയ കഥകൾ 

2633. കേരളത്തിൽനിന്ന് ആരംഭിച്ച ആദ്യത്തെ മലയാളം ഇന്റർനെറ്റ് പോർട്ടൽ 
ഏത് ? 

 Weblokam.com 

2634. ആദ്യ മലയാളപത്രം ? 

 രാജ്യസമാചാരം 

2635. മലയാളത്തിലെ ആദ്യകഥാമാസിക ? 

 കഥാവാദിനി 

2636. കുമാരനാശാന്റെ പത്രാധിപത്യത്തിൽ ആരംഭിച്ച മാസിക ? 

 വിവേകോദയം 

2637. 1919 - ൽ മോത്തിലാൽ നെഹ്റു ആരംഭിച്ച പത്രം ? 

 ഇൻഡിപെൻഡന്റ്

2638. ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക വാർത്താദിനപത്രം ?

 ദി ഇക്കണോമിക് ടൈംസ് 

2639. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ? 

 പത്മാ രാമചന്ദ്രൻ

2640. ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യവനിത ?  

 ആശാപൂർണാദേവി


2641 വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ? 

 ന്യൂസിലാന്റ്

2642. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരി ?  

 മീരാഭായ് 

2643. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി ? 

 ഹാത്ഷേപ്സുത്ത്

2644. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ? 

 സിരിമാവോ ഭണ്ഡാരനായകെ 

2645. ലോകത്തിലെ ആദ്യ വനിതാ പ്രസിഡണ്ട് ? 

 മരിയ എസ്റ്റെല്ല പെറോൺ 

2646. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത ? 

 എം.ഡി. വത്സമ്മ 

2647. കേരളത്തിലെ ആദ്യ വനിതാമന്ത്രി ? 

 കെ.ആർ. ഗൗരിയമ്മ 

2648. ഇന്ത്യയിലെ ആദ്യ വനിതാ IAS ഓഫീസർ ? 

 അന്ന ആർ. മൽഹോത്ര 

2649. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ? 

 ജസ്റ്റിസ് ഫാത്തിമാബീവി 

2650. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് ? 

 ആനിബസന്റ്

2651. ലോകം ചുറ്റി സഞ്ചരിച്ച ആദ്യവ്യക്തി ? 

 മഗെല്ലൻ 

2652. ഗുരുവായൂർ സത്യാഗ്രഹം നടന്നത് ഏതു വർഷമാണ് ? 

 1931

2653. അന്താരാഷ്ട്ര നീതിന്യായകോടതിയുടെ ആസ്ഥാനം ? 

 ഹേഗ് 

2654. വിയറ്റ്നാമിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തതാര് ? 

 ഹോചിമിൻ 

2655. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ? 

 സരസ് 

2656. ലോകത്തിലെ ഏറ്റവും നീളംകൂടിയ കൃത്രിമ ജലമാർഗം ? 

 ഗ്രൗണ്ട് കനാൽ (ചൈന) 

2657. ഫ്രാൻസിനെയും ജർമ്മനിയെയും വേർതിരിക്കുന്ന മലനിര ? 

 വോസ്ഹെസ്

2658. ഫ്രാൻസിനെയും ഇറ്റലിയെയും വേർതിരിക്കുന്ന മലനിര ? 

 ആൽപ്സ്

2659. ഇറ്റലിയെ ഏകീകരിച്ചതാരാണ് ? 

 ഗാരിബാൾഡി 

2660. 'കാറ്റിന്റെ നഗരം' ഏതാണ്?

 ചിക്കാഗോ

2661. 'സ്വർണകവാടനഗരം' ഏതാണ്?

 സാൻഫ്രാൻസിസ്കോ

2662. 1341-ലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിൽ പൊന്തിവന്ന ദ്വീപ്?

 വൈപ്പിൻ

2663. 'നൂറുവർഷയുദ്ധ'ത്തിൽ ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ച പെൺകുട്ടി?

 ജോൻ ഓഫ് ആർക്ക്

2664. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

 അക്കാദമി

2665. ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡണ്ട്?

സൺയാത് സെൻ

2666. 'ധൂമനഗരം'?

 റെയിക്ക് ജാവിക്ക്

2667. 'അനശ്വരനഗരം'?

 റോം

2668. 'ധവളനഗരം'?

 ബെൽഗ്രേഡ്

2669. 'വിലക്കപ്പെട്ട നാട്'?

 തിബത്ത്

2670. 'യൂറോപ്പിന്റെ കളിക്കളം'?

 സ്വിറ്റ്സർലൻഡ്

2671. 'യൂറോപ്പിന്റെ പോർക്കളം'?

 ബെൽജിയം

2672. ആദ്യമായി കറൻസി നോട്ടുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന രാജ്യം? 

 ചൈന

2673. 'സ്നോ ബേബി' എന്നറിയപ്പെടുന്നത് ആര്?

റൊമൈൻ റോളങ്

2674. അമേരിക്കയിൽ അടിമത്തം നിരോധിച്ചത് ഏതു വർഷം?

 1863

2675. ബ്രിട്ടനിൽ അടിമത്തം നിരോധിച്ച വർഷം?

 1833

2676. ലോകത്തിലെ ഏറ്റവും പഴയ നാഗരികത?

 സുമേറിയൻ നാഗരികത

2677. ലോകത്തിൽ ആദ്യമായി സ്ഥാപിതമായ തൊഴിലാളി ഗവൺമെന്റ് ?

 പാരീസ് കമ്യൂൺ

2678. കോമൺവെൽത്ത് ഗെയിംസിന്റെ ആദ്യപേര്? 

ബ്രിട്ടീഷ് എംപയർ ഗെയിംസ്

2679. ജനാധിപത്യഭരണത്തിന്റെ ഈറ്റില്ലം?

 ഗ്രീസ്

2680. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേസ്റ്റേഷൻ?

 ഗ്രാൻഡ് സെൻട്രൽ ന്യൂയോർക്ക്

2681. ജനാധിപത്യത്തിന്റെ പിതാവായി അറിയപ്പെടുന്നതാര്?

 പെരിക്ലീസ്

2682. ഉത്തരധ്രുവത്തിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ വർഷം?

 1909

2683. ദക്ഷിണധ്രുവത്തിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ വർഷം?

 1911

2684. ഉത്തരധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് ആര്? 

 റോബർട്ട് ഇ. പിയറി

2685. ദക്ഷിണധ്രുവത്തിൽ ആദ്യമായി കാലുകുത്തിയതാര്?

 റൊവാൾഡ് അമുൺഡ്സെൻ

2686. 'ചരിത്രത്തിന്റെ പിതാവെ'ന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?  

 ഹെറോഡോട്ടസ്

2687. 'ലോകത്തിന്റെ ശ്വാസകോശം' എന്നറിയപ്പെടുന്നത്? 

 ആമസോൺ മഴക്കാടുകൾ

2688. 'നൈലിന്റെ ദാന'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?

 ഈജിപ്ത്

2689. 'തെക്കിന്റെ ബ്രിട്ടൻ' എന്നറിയപ്പെടുന്ന രാജ്യം?

 ന്യൂസിലന്റ്

2690. ലോകത്തിലെ ഏറ്റവും വലിയ കടൽത്തീരം ഏതാണ്?

 കോക്സ്ബസാർ, ബംഗ്ലാദേശ്

2691. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?

 ഗ്രീൻലാന്റ്

2692. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?

 ഇന്തോനേഷ്യ

2693. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?

 നൈൽ

2694. ലോകത്തിലെ ഏറ്റവും വലിയ നദി?

 ആമസോൺ

2695. സീൻ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നഗരം?

 പാരീസ്

2696. തെംസ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നഗരം?

 ലണ്ടൻ

2697. ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക്?

 ജിബ്രാൾട്ടർ

2698. വെള്ളത്തിനോട് പേടി തോന്നുന്ന രോഗം?

 ഹൈഡ്രോഫോബിയ

2699. 'ആയിരം മലകളുടെ നഗരം'?

 റുവാണ്ട

2700. 'ഏഴു മലകളുടെ നാട്' ഏത്?

 ജോർദാൻ

Tags

Post a Comment