★ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായതെന്ന്?
1885 ഡിസംബർ 28
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
അലൻ ഒക്ടേവിയൻ ഹ്യൂം
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?
ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജ്)
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്ന് ബോംബെയിലേക്ക്
മാറ്റാൻ കാരണമായ പകർച്ച വ്യാധി?
പ്ലേഗ്
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചതാര് ?
ജി. സുബ്രഹ്മണ്യ അയ്യർ
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി?
ബാരിസ്റ്റർ ജി. പി. പിള്ള
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രമുഖ സിദ്ധാന്തം?
സുരക്ഷാവാൽവ് സിദ്ധാന്തം
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?
72
★ കോൺഗ്രസ്സിന് ആ പേര് നിർദ്ദേശിച്ചതാര് ?
ദാദാഭായ് നവറോജി
★ ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?
1901 ലെ കൽക്കട്ട സമ്മേളനം
★ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?
1912 ലെ ബങ്കിപ്പൂർ സമ്മേളനം
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ?
ഡബ്ലൂ. സി. ബാനർജി
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലിം പ്രസിഡന്റ് ?
ബദറുദ്ദീൻ തിയാബ്ജി
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പാഴ്സി മതക്കാരനായ പ്രസിഡന്റ് ?
ദാദാഭായ് നവറോജി
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വിദേശി പ്രസിഡന്റ് ?
ജോർജ്ജ് യൂൾ
★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?
സി. ശങ്കരൻ നായർ
★ കോൺഗ്രസ് പ്രസിഡന്റായ ആദ്യ ദളിത് വംശജൻ?
എൻ. സജ്ജീവയ്യ
★ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റായിരുന്നത്?
ജെ. ബി. കൃപലാനി
★ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോൺഗ്രസ്സ് പ്രസിഡന്റ് ?
പട്ടാഭി സീതാരാമയ്യ
★ ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായത് ?
ദാദാഭായ് നവറോജി
Post a Comment