Bookmark

പ്രകാശ പ്രതിഭാസങ്ങൾ




അപവർത്തനം ( Refraction ) 

സാന്ദ്രതാ വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ , സഞ്ചാരപാ തയ്ക്കുണ്ടാവുന്ന വ്യതിയാനമാണ് അപവർത്തനം. "മരീചിക" ( Mirage ) എന്ന പ്രതിഭാസമുണ്ടാകുന്നത് അപവർത്തനം മൂലമാണ്. 


പ്രതിഫലനം ( Reflection ) 

 മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്നതാണിത്. 


പ്രകീർണനം ( Dispersion ) 

പ്രകാശം അതിന്റെ ഘടകവർണങ്ങളായി പിരിയുന്ന പ്രതിഭാസം. സൂര്യപ്രകാശത്തിന് പ്രകീർണനം സംഭവിക്കുന്നതിനാലാണ് മഴവില്ലുണ്ടാകുന്നത്. 

ഡിഫ്രാക്ഷൻ ( Diffraction ) 

 സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ , വ്യാപിക്കുകയോ ചെയ്യുന്നതാ ണ് ഡിഫ്രാക്ഷൻ . സൂര്യനു ചുറ്റുമുള്ള വലയം , ഒരു സി.ഡി.യിൽ കാണപ്പെടുന്ന മഴവില്ലിനു സമാനമായ വർണരാജി എന്നിവയെല്ലാം പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ മൂലമാണ്. 


ഇന്റർഫെറൻസ് 

ഒന്നിൽക്കൂടുതൽ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ  കൂടിച്ചേർന്നാണ് ഇന്റർഫെറൻസുണ്ടാവുന്നത്. സോപ്പുകുമിളയിലും , വെള്ളത്തിലുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹരവർണങ്ങൾക്കു കാരണം ഇന്റർഫെറൻസാണ്. 


വിസരണം ( Scattering ) 

 ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിഫലനമാണ് വിസരണം. പ്രകാശത്തിന്റെ വിസരണം മൂലമാണ് ആകാശം നീലനിറത്തിൽ കാണപ്പെടുന്നത്. 

ഫോട്ടോ ഇലക്ട്രിക് പ്രഭാവം 

പ്രകാശരശ്മികൾ , അൾട്രാ വയലറ്റ് കിരണങ്ങൾ , ഗാമാകിരണങ്ങൾ എന്നിവ സോഡിയം , പൊട്ടാസ്യം , സിങ്ക്, ലിഥിയം തുടങ്ങിയ ലോഹങ്ങളിൽ പതിച്ചാൽ ഉടനെ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കുന്നു. ഇതാണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം.ഹെൻറിച്ച് ഹെർട്സ് ആണ് ഈ പ്രതിഭാസം കണ്ടുപിടിച്ചത്. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാണ് 1921 ൽ ആൽബർട്ട് ഐൻസ്റ്റീന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കിട്ടിയത്.


പൂർണ ആന്തരിക പ്രതിഫലനം 

ഓപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗ വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശപ്രതിഭാസമാണിത്. വജ്രത്തിന്റെ തിളക്കത്തിന് കാരണവും ഈ പ്രതിഭാസമാണ്.

Post a Comment

Post a Comment