2001. സംസ്ഥാന വികസന കൗൺസിൽ സെക്രട്ടറി ആരാണ് ?
ചീഫ് സെക്രട്ടറി
2002. ഗുരുവായൂർ സത്യഗ്രഹം നയിച്ചത് ആര് ?
കെ . കേളപ്പൻ
2003. 1812 മാർച്ച് 25 - ന് വയനാട്ടിൽ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച കലാപം ?
കുറിച്യകലാപം
2004. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാല എവിടെയാണ് ?
ടെഹ്റാൻ (ഇറാൻ)
2005. ലോകത്തെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായ സ്ഥലം ഏതാണ് ? അൽ-അസ്നം (അൾജീരിയ)
2006. ആഫ്രോ - ഏഷ്യൻ രാജ്യങ്ങളുടെ ആദ്യ സമ്മേളനം എവിടെയാണ് നടന്നത്?
ബന്ദുംഗ് (ഇന്തോനേഷ്യ)
2007. ഇന്ത്യൻ മഹാസമുദ്രത്തിലെ, അമേരിക്കയുടെ ആണവായുധ കപ്പലുകളും അന്തർവാഹിനികളും സൂക്ഷിക്കുന്ന സൈനികകേന്ദ്രം ഏതാണ്?
ദീഗോ ഗാർസിയ
2008. അമേരിക്കൻ ചലച്ചിത്രനിർമാണകേന്ദ്രം എവിടെയാണ്?
ഹോളിവുഡ്
2009. ദക്ഷിണാഫ്രിക്കയിലെ വ്രജഖനനത്തിന് പ്രസിദ്ധിയാർജിച്ച നഗരം ?
കിംബർലി
2010 . ഒളിമ്പിക്സിന്റെ ജന്മസ്ഥലം ഏതാണ് ?
ഒളിമ്പിയ (ഗ്രീസ്)
2011 ഷേക്സ്പിയർ ജനിച്ചത് എവിടെയാണ് ?
സ്ട്രാറ്റ്ഫോർഡ് (ഇംഗ്ലണ്ട്)
2012. ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിരേഖ ?
മക്മഹോൻ ലൈൻ
2013. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തിരേഖ ?
റാഡ്ക്ലിഫ് ലൈൻ
2014. 49th പാരലൽ എന്താണ് ?
യു.എസ്.എ.യുടെയും കാനഡയുടെയും അതിർത്തിരേഖ 2015. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ?
കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ( റിയാദ് , സൗദി അറേബ്യ )
2016. സംഘകാലത്ത് നിലനിന്നിരുന്ന മൂന്നു രാജവംശങ്ങൾ ?
ചേര , ചോള , പാണ്ഡ്യ
2017. ലോകത്തിലെ ഏറ്റവും വലിയ പള്ളി?
സെന്റ് പീറ്റേഴ്സ് ബസലിക്ക, വത്തിക്കാൻ
2018. ഏറ്റവും വലിയ മുസ്ലീംപള്ളി ?
അറ്റ് മലാവിയ (ഇറാക്ക്)
2019. ഏറ്റവും വലിയ ക്ഷേത്രം ?
ആങ്കോർവാറ്റ് (കംബോഡിയ)
2020. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി?
അലക്സാണ്ടർ
2021. സംഘകാലത്ത് തമിഴ് രാജ്യവുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന വിദേശരാജ്യം ?
റോം
2022. 'The Path to Power' രചിച്ച പ്രധാനമന്ത്രി ?
മാർഗരറ്റ് താച്ചർ
2023. 'ഹർഷചരിതം' രചിച്ചത് ആരാണ് ?
ബാണബട്ടൻ
2024. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് ?
റൈറ്റ് ലൈവ് ലിഹുഡ് അവാർഡ്
2025. ഏഷ്യയിലെ നോബൽ സമ്മാനം ഏതാണ് ?
മാഗ്സസെ അവാർഡ്
2026. ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നൽകിയ വ്യക്തി ?
റൂസ് വെൽറ്റ്
2027. മെർക്കുറി അതിചാലകത കാണിക്കുന്ന ഊഷ്മാവ് ?
4.2K
2028. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
നൈട്രജൻ
2029. അന്തരീക്ഷവായുവിൽ കാണാത്ത ഉത്കൃഷ്ട വാതകം (Noble gas) ?
റഡോൺ
2030. കൈതച്ചക്കയുടെ ജന്മദേശം ?
ബ്രസീൽ
2031. ഏതു വർഷമാണ് INA നിലവിൽ വന്നത് ?
1943
2032. Velodrome- ൽ നടത്തുന്ന കായികവിനോദം ഏതാണ് ?
സൈക്ലിങ്
2033. മലയാളത്തിൽ വെബ്സൈറ്റ് തുടങ്ങിയ ആദ്യബാങ്ക് ?
എസ്.ബി.ടി.
2034. 'മുട്ടയുടെ നഗരം' എന്നറിയപ്പെടുന്നത് ?
നാമക്കൽ
2035. മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ലോഹം ?
ഇരുമ്പ്
2036. പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന മൃഗം ?
പൂച്ച
2037. 'ഏഴുമലകളുടെ നഗരം ' ഏതാണ് ?
റോം
2038. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ ?
INS വിരാട്
2039. സംഘകാലത്ത് ഭാരതം സന്ദർശിച്ച വിദേശസഞ്ചാരികൾ ?
മെഗസ്തനീസ് , പ്ലിനി
2040. മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി ?
വി.കെ. വേലപ്പൻ
2041 നെഹ്റു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന മലയാളി വനിത ?
ലക്ഷ്മി എൻ. മേനോൻ
2042. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?
സർദാർ കെ.എം. പണിക്കർ
2043. മലയാളഭാഷയുടെ പിതാവ് ?
എഴുത്തച്ഛൻ
2044. ' ഐതിഹ്യമാല'യുടെ കർത്താവ് ?
കൊട്ടാരത്തിൽ ശങ്കുണ്ണി
2045. 'കേരളത്തിലെ ഹോളണ്ട്' എന്നറിയപ്പെടുന്ന സ്ഥലം ?
കുട്ടനാട്
2046. എവിടെയാണ് ഇന്ത്യൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?
ഡെറാഡൂൺ
2047. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ?
ഹീരാലാൽ ജെ. കാനിയ
2048. ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ് ?
ശകവർഷ കലണ്ടർ
2049. ആദ്യ ഗാന്ധി സമാധാനസമ്മാനം ലഭിച്ചത് ആർക്ക് ?
ജൂലിയസ് നെരേര
2050. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങൾക്ക് പ്രസിദ്ധമായ നാഷണൽ പാർക്ക് ?
കാസിരംഗ
2051. ഇന്ത്യയുടെ ആദ്യത്തെ എയർചീഫ് ?
എയർ മാർഷൽ സുബ്രതോ മുഖർജി
2052. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ?
ഡി.സി. ഐസൻഹോവർ
2053. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരനഗരം ?
കോട്ടയം
2054. ഇന്ത്യ സന്ദർശിച്ച ആദ്യ മാർപാപ്പ ആരാണ് ?
പോൾ ആറാമൻ പോപ്പ്
2055. ആനന്ദമതപ്രസ്ഥാന സ്ഥാപകൻ ആരാണ് ?
ബ്രഹ്മാനന്ദ ശിവയോഗി
2056. തിരുവിതാംകൂറിലെ ആദ്യ ദിവാൻ ?
രാജാ കേശവദാസൻ
2057. സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകൻ ?
അയ്യൻകാളി
2058. തിരുവിതാംകൂറിലെ അവസാന ദിവാൻ ?
പി.ജി.എൻ. ഉണ്ണിത്താൻ
2059. കൊച്ചിയിലെ അവസാന ദിവാൻ ?
സി.പി. കരുണാകരമേനോൻ
2060. 'ഗളിവറുടെ യാത്രകൾ' എഴുതിയത് ആരാണ് ?
ജൊനാഥൻ സ്വിഫ്റ്റ്
2061. പ്രഥമ ആണവ മുങ്ങിക്കപ്പൽ ഏത് ?
നോട്ടില്ലസ്
2062. വൈദ്യുതി കടത്തിവിടുന്ന ദ്രാവകങ്ങളുടെ പേരെന്ത് ?
ഇലക്ട്രോലൈറ്റ്
2063. ക്രിയാശീലം ഏറ്റവും കൂടുതലുള്ള മൂലകം ?
ഫ്ളൂറിൻ
2064. ശബ്ദത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണം ?
മൈക്രോഫോൺ
2065. കൃത്രിമമായി റേഡിയോ ഐസോടോപ്സ് നിർമിച്ച ആദ്യ വ്യക്തി ?
ഐറിൻ ക്യൂറിയും ഫെഡറിക് ജോലിയോയും
2066. ചൂടാക്കുമ്പോൾ ഉത്സർജിക്കുന്ന ഇലക്ട്രോണുകൾ ?
തെർമോ ഇലക്ട്രോണുകൾ
2067. കൃത്രിമ ഹൃദയവാൽവുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ?
ടെഫ്ളോൺ
2068. കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
മില്ലേഴ്സ് ഫ്രാങ്ക് ലിബി
2069. ദ്രാവകമില്ലാത്ത ബാരോമീറ്റർ ?
അനെറോയ്ഡ് ബാരോമീറ്റർ
2070. പ്രകാശത്തേക്കാൾ വേഗതയുള്ള കിരണമേതാണ് ?
ടാക്കിയോൺ
2071. ഏഷ്യയിലെ ഒന്നാമത്തെ ആണവ റിയാക്ടർ ഏതാണ് ?
അപ്സര
2072. ഭൂമികുലുക്കം രേഖപ്പെടുത്തുന്നത് ഏത് സ്കെയിലാണ് ?
റിക്ടെർ സ്കെയിൽ
2073. ആദ്യ അണുബോംബ് നിർമിക്കുന്നതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ?
ഓപ്പൻഹീമർ
2074. ഡൈനമൈറ്റിന്റെ രാസനാമം ?
ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്
2075. മാർബിളിന്റെ രാസനാമം ?
കാൽസ്യം കാർബണേറ്റ്
2076. ഏറ്റവും കാഠിന്യമുള്ള കാർബണിന്റെ രൂപാന്തരം ?
വജ്രം
2077. എന്താണ് നിറ്റിനോൾ ?
നിക്കൽ , ടൈറ്റാനിയം എന്നിവയുടെ ലോഹസങ്കരം
2078. നൈലോൺ കണ്ടുപിടിച്ചത് ആരാണ് ?
W.H. കാരത്തേഴ്സ്
2079. സോഡാവാട്ടറിന്റെ രാസനാമം ?
കാർബോണിക് ആസിഡ്
2080. എലിവിഷമായി ഉപയോഗിക്കുന്ന പദാർഥം ?
സിങ്ക് ഫോസ്ഫേറ്റ്
2081. കാർബണിന്റെ ഏറ്റവും പ്രകാശമുള്ള രൂപാന്തരം ?
വജ്രം
2082. സന്ധിവാത ചികിത്സയിൽ ഉപയോഗിക്കുന്ന കൃത്രിമഫൈബർ ?
റോവ്ൽ (Rohvyl)
2083. എന്താണ് ഡ്രിക്കോൾഡ് ?
ഖര കാർബൺഡൈ ഓക്സൈഡ്
2084. ചിരിപ്പിക്കുന്ന വാതകം ?
നൈട്രസ് ഓക്സൈഡ്
2085.ഐക്യരാഷ്ട്ര സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട ഏകരാജ്യം ?
തായ് വാൻ
2086. ലോക കമ്പ്യൂട്ടർ സാക്ഷരതാദിനം ?
ഡിസംബർ 2
2087. അലസവാതകം (mert gas) നിർമിച്ച ശാസ്ത്രജ്ഞൻ ?
രാംസെ
2088. 'പച്ചസ്വർണം' എന്നറിയപ്പെടുന്നത് ?
വാനില
2089. ലോക സംഗീത തലസ്ഥാനം ?
വിയന്ന
2090. ഏറ്റവും അധികം മൈക്ക ഉത്പാദിപ്പിക്കുന്ന രാജ്യം ?
ഇന്ത്യ
2091. ഇന്ത്യ വിജയകരമായി പരീക്ഷിച്ച പൈലറ്റില്ലാത്ത വിമാനം ?
ലക്ഷ്യ
2092. കേരളത്തിലെ പക്ഷിഗ്രാമം ?
നൂറനാട്
2093. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്സ്മാൻ ?
സച്ചിൻ ടെണ്ടുൽക്കർ
2094. ചന്ദ്രനിലെ ആകാശത്തിന്റെ നിറം ?
കറുപ്പ്
2095. ഇന്ത്യയിൽ ഏറ്റവും അധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഗുജറാത്ത്
2096. ഇന്ത്യയിൽ പട്ട് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
കർണാടകം
2097. എളയടത്തുസ്വരൂപത്തിന്റെ ആവിർഭാവം ഏതു രാജവംശ ത്തിൽനിന്നായിരുന്നു ?
വേണാട് രാജവംശം
2098. മലയാളത്തിൽ ഏറ്റവും കൂടുതൽ പരിഭാഷകൾ ഉണ്ടായിട്ടുള്ള സാഹിത്യകൃതി ?
കാളിദാസ ശാകുന്തളം
2099. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ?
ശനി
2100. 'ടോക്കോഫിറോൾ' എന്താണ് ?
വിറ്റാമിൻ E
Post a Comment