കേരളവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വേറിട്ട വിവരങ്ങൾ



1. ' കേരളത്തിന്റെ വന്ദ്യവയോധികൻ ' എന്നറിയപ്പെടുന്നതാര് ? 

കെ.പി. കേശവമേനോൻ 

2. കേരള സർവകലാശാലയുടെ വൈസ്ചാൻസലർ പദവിയിലേക്ക് ക്ഷണിക്കപ്പെട്ട വിശ്വ പ്രസിദ്ധ ശാസ്ത്രജ്ഞനാര് ? 

ആൽബർട്ട് ഐൻസ്റ്റീൻ 

3. തുഞ്ചത്തെഴുച്ഛൻ ജനിച്ച നാട്ടുരാജ്യം ? 

വെട്ടത്തുനാട് 

4. 'കേരളത്തിലെ മദൻമോഹൻ മാളവ്യ 'എന്ന റിയപ്പെട്ടതാര് ? 

മന്നത്തു പത്മനാഭൻ

5. ഏറ്റവുമധികം കാലം സംസ്ഥാന ഗവർണർ സ്ഥാനം വഹിച്ച മലയാളിയാര് ? 

ഡോ . പി.സി. അലക്സാണ്ടർ 

6. 'മാവേലി നാടു വാണീടും കാലം , മാനുഷരെ ല്ലാരുമൊന്നു പോലെ ' എന്ന ഓണപ്പാട്ട് രചിച്ചതാര് ? 

സഹോദരൻ അയ്യപ്പൻ

 7. അർജുന അവാർഡ് നേടിയ ആദ്യത്തെ മലയാളിയാണ് 

സി . ബാലകൃഷ്ണൻ . ഏത് രംഗത്തെ മികവിന് ?

പർവതാരോഹണം ( 1965 ) 

8. കേരളത്തിലെ ഏത് സാംസ്കാരികസ്ഥാപനത്തിന്റെ ആസ്ഥാനമാണ് നാളന്ദ ? 

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

9. വേലുത്തമ്പി ദളവ 1809 ജനവരി 11 ന് കുണ്ടറ വിളംബരം വായിച്ചത് ഏത് ക്ഷേത്രനടയിൽ ? 

ഇളമ്പള്ളൂർ ഭഗവതിക്ഷേത്രനട

10. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയപണിമുടക്ക് 1998 ഒക്ടോബറിൽ നടന്നതെവിടെ ?

 ആലപ്പുഴ 

11. കേരളത്തിൽ ഏറ്റവും കൂടുതലുള്ള ആദിവാസിവിഭാഗമേത് ? 

പണിയർ 

12. കേരളത്തിന്റെ ചരിത്രരേഖകളിൽ ശീമ എന്നറിയപ്പെട്ട പ്രദേശമേത് ?

ഇംഗ്ലണ്ട് 

13. തുയിലുണർത്തുപാട്ട് പാടുന്നത് മലയാളം കലണ്ടറിലെ ഏത് മാസമാണ് ? 

കർക്കടകം

14. ഇന്ത്യയുടെ പ്രഥമ പഞ്ചവത്സരപദ്ധതി രേഖയുടെ ആമുഖ അധ്യായം തയ്യാറാക്കിയ മലയാളി സാമ്പത്തിക ശാസ്ത്രജ്ഞനാര് ? 

ഡോ.കെ.എൻ. രാജ് 

15. സർക്കാരിനെ വിമർശിച്ചതിനാൽ കണ്ടുകെട്ടിയ ആദ്യത്തെ മലയാളദിനപ്പത്രം ഏത് ? 

സന്തിഷ്ടവാദി ( 1867 ) 

16. കേരളത്തിലെ ആദ്യത്തെ ഭാഗ്യക്കുറി നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ? 

അൻപതിനായിരം രൂപ 

17. കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള  പ്രതിനിധാനം ചെയ്ത രാഷ്ട്രീയകക്ഷിയേത് ? 

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ( പി.എസ്.പി. )

18. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തി യിട്ടുള്ളത് ഏത് നദിയുടെ തീരങ്ങളിലാണ് ? 

ചാലിയാറിന്റെ തീരത്ത്

19. 'കേരള ഗൗതമൻ ' എന്നറിയപ്പെടുന്നത് ?

 കുറിശ്ശേരി ഗോപാലപിള്ള

20. കേരളത്തിന്റെ ഗവർണറായി സേവനമനുഷ്ഠിച്ചശേഷം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാര് ? 

വി.വി. ഗിരി

21. കേരളത്തിനു പുറമേ ആന ഔദ്യോഗിക മൃഗമായുള്ള സംസ്ഥാനങ്ങളേവ ?

കർണാടകം , ജാർഖണ്ഡ്

22. ആംഗ്ലോ - ഇന്ത്യൻ സമുദായത്തെ പ്രതിനിധാനം ചെയ്ത് കൂടുതൽ കാലം കേരള നിയ മസഭാംഗമായിരുന്ന നോമിനേറ്റഡ് അംഗം ?

സ്റ്റീഫൻ പാദുവ 

23. അവിശ്വാസപ്രമേയം പാസ്സായതിനെ തുടർന്ന് രാജിവെച്ച ഏക കേരളമുഖ്യമന്ത്രിയാര് ? 

ആർ . ശങ്കർ 

24. 1971 ഡിസംബർ 30 ന് കോവളത്തെ ഹാൽസിയൺ കൊട്ടാരത്തിൽ അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞനാര് ? 

വിക്രം സാരാഭായി 

25. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് കേരളത്തിൽ നിന്നാദ്യമായി നാമനിർദേശം ചെയ്യപ്പെട്ടതാര് ? 

കമലാസുരയ്യ 

26. കേരള സോയിൽ മ്യൂസിയം സ്ഥിതിചെയ്യു ന്നതെവിടെ ?

പാറോട്ടുകോണം ( തിരുവനന്തപുരം ) 

27. സ്വാമി വിവേകാനന്ദൻ കേരളത്തിലുൾപ്പെട്ട പ്രദേശങ്ങൾ സന്ദർശിച്ച വർഷമേത് ? 

1892 

28. മഹാത്മാഗാന്ധി , ജവാഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി എന്നിവരുടെ ഭൗതികാവശിഷ്ടങ്ങൾ കേരളത്തിൽ എവി ടെയാണ് നിക്ഷേപിച്ചിട്ടുള്ളത് ?

തിരുനാവായ ( ഭാരതപ്പുഴയുടെ തീരത്ത് ) 

29. 'ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവ് ' എന്നറിയപ്പെടുന്നത് ?

അയ്യങ്കാളി 

30. ' കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പിതാവ് 'എന്നറിയപ്പെടുന്നതാര് ? 

പി.കെ. ബാവ ( വാടപ്പുറം ബാവ ) 

31. കേരളത്തിലെ ആദ്യത്തെ രജിസ്റ്റേഡ് തൊഴിലാളി സംഘടന ഏതാണ് ? 

ട്രാവൻകൂർ ലേബർ അസോസിയേഷൻ (1922) 

32. കേരള ചരിത്രത്തിലെ ആദ്യത്തെ വനിതാഭരണാധികാരിയായി അറിയപ്പെടുന്നതാര് ? 

കൊച്ചിയിലെ റാണി ഗംഗാധരലക്ഷ്മി (1656-58) 

33. 'പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം ' എന്ന കൃതി ആരുടേതാണ് ? 

കെ.എം. റോയ് 

34. കേരളത്തിലെ ഭരണഭാഷ സംബന്ധിച്ചുള്ള ആദ്യത്തെ കമ്മിറ്റിയുടെ അധ്യക്ഷൻ ? 

കോമാട്ടിൽ അച്യുതമേനോൻ 

35. കേരള സർക്കാർ ഔദ്യോഗികഭാഷാ നിയമം പാസാക്കിയ വർഷമേത് ?

1969 

36. ഭാഗ്യക്കുറി ആരംഭിച്ച കേരളത്തിലെ ധനകാര്യവകുപ്പുമന്ത്രിയാര് ? 

പി.കെ. കുഞ്ഞ്

37. ശ്രീനാരായണഗുരുവിനെ 'രണ്ടാം ബുദ്ധൻ ' എന്നു വിശേഷിപ്പിച്ച കവിയാര് ? 

ജി . ശങ്കരക്കുറുപ്പ് 

38. കേരളത്തെ കുടകുമായി ബന്ധിപ്പിക്കുന്ന ചുരമേത് ?

പേരമ്പാടി ചുരം 

39. കേരളത്തിന്റെ സാംസ്കാരികഗീതമായ 'ജയ ജയ കോമള കേരള ധരണി ' എന്ന ഗീതം രചിച്ചതാര് ? 

ബോധേശ്വരൻ 

40. അങ്കിണ്ടപീക്ക്, സിസ്പാറ എന്നിവ കേരള കാ ത്തിലെ ഏത് ദേശീയോദ്യാനത്തിനുള്ളിലെ കൊടുമുടികളാണ് ? 

സൈലന്റ് വാലി 

41. 'വളരെയേറെ വ്യക്ഷങ്ങൾ വളർന്നുയർന്നു , ഒട്ടധികം പൊന്തക്കാടുകളും . അതിനാൽ തടി കാണാൻ വയ്യാതായി. പൊന്തക്കാടുകളെ തെളിച്ച് തടികളെ കാട്ടാൻ ശ്രമിക്കുകയാണ് ഞാൻ'- ഏത് മലയാളി നടത്തിയ വിശ്വപ്രസിദ്ധമായ ഒരു പ്രസംഗത്തിന്റെ തുടക്കമാണിത് ?

വി.കെ. കൃഷ്ണമേനോൻ ( 1957 ജനവരി 28 , യു.എൻ. )

42. ഇന്ത്യയിൽനിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാരമത്സ്യം ?

മിസ് കേരള 

43. കേരളത്തിൽനിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാര് ?

ആനി മസ്ക്രീൻ 

44. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശന സമരവുമായി ബന്ധപ്പെട്ടാണ് പൊന്നാനി താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിത പരിശോധന നടത്തിയത് ? 

ഗുരുവായൂർ സത്യാഗ്രഹം 

45. ഇന്ത്യയിലേക്കുള്ള പ്രഥമ യാത്രയിൽ വാസ്കോഡ ഗാമ നിയന്ത്രിച്ചിരുന്ന കപ്പലേത് ? 

സാവോ ഗബ്രിയേൽ 

46. 1950 മുതൽ 1952 വരെ ഹൈദരാബാദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മലയാളി ആര് ?

എം.കെ. വെള്ളോടി 

47. 'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാ കാർട്ട' എന്നറിയപ്പെട്ട വിളംബരമേത് ? 

1865 - ലെ പണ്ടാരപ്പാട്ടം വിളംബരം

48. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ മാസിക ?

ജ്ഞാനനിക്ഷേപം ( 1848 ) 

49. മത്സ്യസമ്പത്തിന് ഏറ്റവും പ്രസിദ്ധമായ കേരളത്തിലെ നദിയേത് ?

ചാലക്കുടിപുഴ 

50. എടക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസറാര് ? 

എഫ് . ഫോസെറ്റ്

51. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്

മെഷീൻ ഉപയോഗിച്ച മണ്ഡലം:

നോർത്ത് പറവൂർ (1982)

52. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ് :

ജി ശങ്കരക്കുറുപ്പ് (ഓടക്കുഴൽ എന്ന കൃതിക്ക്)

53. ഇന്ത്യയിൽ ആദ്യത്തെ സിദ്ധഗ്രാമം എന്ന ബഹുമതി

നേടിയ ഗ്രാമം :

ചന്തിരൂർ (ആലപ്പുഴ ജില്ല)

54. ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരത പഞ്ചായത്ത് :

ശ്രീകണ്ഠപുരം (കണ്ണൂർ ജില്ല)

55. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി :

തെന്മല (കൊല്ലം)

56. ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ല :

കണ്ണൂർ

57. വനിതകൾക്കായി സഹകരണബാങ്ക് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം :

കേരളം

58. ഇന്ത്യൻ ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം

പിരിച്ചുവിടപ്പെട്ട ആദ്യ മുഖ്യമന്ത്രി :

ഇ എം എസ് നമ്പൂതിരിപ്പാട്

59. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് :

ഐരാപുരം (എറണാകുളം ജില്ല)

60. പ്രവാസി ക്ഷേമനിധി ആരംഭിച്ച ആദ്യ ഇന്ത്യൻ 

സംസ്ഥാനം :

കേരളം

61. ഇന്ത്യയിൽ ആദ്യമായി ഇ-തുറമുഖ സംവിധാനം നിലവിൽവന്നത് :

കൊച്ചി തുറമുഖം

62. ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം :

കേരളം

63. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം :

കേരളം

64. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ

ജില്ല :

എറണാകുളം (1990)

65. വിനോദ സഞ്ചാരം വ്യവസായമായി അംഗീകരിച്ച

ആദ്യ ഇന്ത്യൻ സംസ്ഥാനം :

കേരളം

66. ഇന്ത്യയിൽ ആദ്യമായി 100 ശതമാനം കമ്പ്യൂട്ടർ സാക്ഷരത നേടിയ വില്ലേജ്

ചമ്രവട്ടം (മലപ്പുറം ജില്ല)

67. ഇന്ത്യയിൽ ജൂതരുടെ ആദ്യത്തെ സിനഗോഗ് സ്ഥാപിതമായതെവിടെ?

കൊടുങ്ങല്ലൂർ

68. ഇന്ത്യയിലെ (ഏഷ്യയിലെ)യും ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് :

തെന്മല

69. ഇന്ത്യയിലെ ആദ്യത്തെ ജലമ്യൂസിയം :

പെരിങ്ങളം (കോഴിക്കോട് ജില്ല)

70 ഇന്ത്യയിലെ ആദ്യത്തെ 3 ഡി ത്രിമാന ചിത്രം :

മൈഡിയർ കുട്ടിച്ചാത്തൻ

Post a Comment