Bookmark

10000 General Knowledge Questions and Answers PART 10


1351. 'വാട്ടർ ഗ്ലാസ്' എന്നറിയപ്പെടുന്ന സംയുക്തം ? 

 സോഡിയം സിലിക്കേറ്റ് 

1352. 2008 ഒളിമ്പിക്സ് നടന്നത് എവിടെ ? 

 ബെയ്ജിങ് (ചൈന) 

1353. പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന വിഷവാതകം ഏത് ?   

 ഡയോക്സേൻ 

1354. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ പത്തു വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ ? 

 അനിൽ കുംബ്ലെ 

1355. Miss Universe പട്ടമണിഞ്ഞ ആദ്യ ഇന്ത്യക്കാരി ? 

സുസ്മിതാ സെൻ (1994) 

1356. ലോകത്തിലെ ഏറ്റവും പുരാതന കായികവിനോദം ഏത് ? 

അമ്പെയ്ത്ത്

1357. മിന്നാമിനുങ്ങിന്റെ പ്രകാശത്തിനു കാരണമായ രാസവസ്തു ഏത് ?   
 ലൂസിഫെറിൻ 

1358. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ ? 

 നൃത്തം(എം.മുകുന്ദൻ) 

1359. ഇന്ത്യയിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം ?   

 കുമ്പളങ്ങി 

1360. സിഗരറ്റ് ലാമ്പുകളിലെ ഇന്ധനം ?  

 ബ്യൂട്ടെയ്ൻ 


1361. പാചകവാതകമായി ഉപയോഗിക്കുന്നത് ? 

 ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് (L.P.G) 

1362. 'ലിറ്റിൽ സിൽവർ' എന്നറിയപ്പെടുന്ന ലോഹം ? 

 പ്ലാറ്റിനം 

1363. കേരളത്തിലെ ആദ്യ സ്വകാര്യ എഫ്.എം. ചാനൽ ?

റേഡിയോ മാംഗോ 91.9 

1364. ലിഖിത ഭരണഘടനയില്ലാത്ത രാഷ്ട്രം ഏത് ? 

 ബ്രിട്ടൻ 

1365. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ് ? 

 മാക്സ് പ്ലാങ്ക്

1366. നോബൽ സമ്മാനങ്ങൾ ഏതു വർഷം മുതലാണ് 
നൽകിത്തുടങ്ങിയത് ? 

 1901 

1367. സ്വാമി വിവേകാനന്ദൻ സമാധിയായത് എന്ന് ? 

 1902 ജൂലായ് 4 

1368. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന് ?

 13 - 4 - 1919 

1369. ലെനിൻ അന്തരിച്ചത് എന്നാണ് ?   

 21 - 1 - 1924 

1370. 1909 - ൽ മാർക്കോണിക്ക് നോബൽ കിട്ടിയത് ഏത് 
കണ്ടുപിടിത്തത്തിനാണ് ?   

 വയർലെസിന്റെ 


1371. സിംഫണി രചിച്ച ആദ്യ ഇന്ത്യക്കാരൻ ? 

 ഇളയരാജ 

1372. അക്ബറുടെ കൊട്ടാരത്തിലെ സംഗീതപ്രതിഭ ആരായിരുന്നു ?  

 താൻസെൻ 

1373. 'My Music , My Life' ആരുടെ ആത്മകഥയാണ് ? 

 പണ്ഡിറ്റ് രവിശങ്കർ

1374. കലാമണ്ഡലം സ്ഥാപിച്ചത് ആരാണ് ? 

 വള്ളത്തോൾ 

1375. തുള്ളൽപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ? 

 കുഞ്ചൻനമ്പ്യാർ 

1376. സിക്കുമതക്കാരുടെ വിശുദ്ധഗ്രന്ഥം ഏതാണ് ?  

 ഗുരുഗ്രന്ഥസാഹിബ് 

1377. ജൂതന്മാരുടെ വിശുദ്ധഗ്രന്ഥം ഏതാണ് ? 

 തോറ 

1378. മഹാഭാരതത്തിൽ എത്ര ശ്ലോകങ്ങളുണ്ട് ? 

 1,25,000 

1379. 'Last Supper' വരച്ച ചിത്രകാരൻ ആരാണ് ? 

 ലിയനാർഡോ ഡാവിഞ്ചി 

1380. പ്രകൃതിയിൽ കണ്ടുവരുന്ന ഒരു പോളിമർ ? 

 സെല്ലുലോസ് 


1381. മൃതശരീരം കഴുകന്മാർക്ക് ഭക്ഷിക്കാനായി ഉപേക്ഷിക്കുന്ന 
മതവിഭാഗക്കാർ ആര് ? 

 പാഴ്സികൾ 

1382. രാത്രിയിൽ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ?

കാർബൺ ഡൈ ഓക്സൈഡ് 

1383. പാഴ്സി മതസ്ഥാപകൻ ആരാണ് ? 

 സരതുഷ്ട്ര (സൊരോഷ്ട്രർ) 

1384. യേശുവിനെ ഒറ്റിക്കൊടുത്ത പണം കൊണ്ടു വാങ്ങിയ നിലം ?   

 അക്കൽദാമ 

1385. സിക്കുമതത്തിന്റെ സ്ഥാപകൻ ആര് ? 

 ഗുരുനാനാക്ക് 

1386. അക്ബർ ചക്രവർത്തി പ്രചരിപ്പിച്ച മതം ഏതാണ് ? 

 ദീൻ ഇലാഹി 

1387. 'ഗർബാ' നൃത്തം ഏതു സംസ്ഥാനത്തിലേതാണ് ? 

 ഗുജറാത്ത് 

1388. കർണാടകസംഗീതത്തിന്റെ പിതാമഹൻ എന്നു 
വിശേഷിപ്പിക്കുന്നത് ആരെയാണ് ?  

 പുരന്ദരദാസൻ 

1389. കേരളത്തിന്റെ ലോകപ്രശസ്തമായ കലാരൂപം ? 

കഥകളി 

1390. സംഗീതത്തെ ഏതുപേരിലാണ് ഒരു ഉപവേദമായി 
സ്വീകരിച്ചിരിക്കുന്നത് ? 

 ഗാന്ധർവം 


1391. ജെയിംസ് ബോണ്ടിന്റെ സൃഷ്ടാവ് ആരാണ് ? 

 ഇയാൻ ഫ്ളെമിങ് 

1392. മലയാളനാടകത്തിന് തുടക്കം കുറിച്ച കൃതി ? 

'മണിപ്രവാള ശാകുന്തളം' പരിഭാഷ 

1393. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ? 

രവീന്ദ്രനാഥ ടാഗോർ 

1394. മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥം ഏത് ?   

 ലീലാതിലകം 

1395. സെന്റ് തോമസ് കേരളത്തിൽ വന്നത് എന്ന് ? 

 എ.ഡി. 52 - ൽ 

1396. 'കേരളഗാന്ധി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി ? 

കെ. കേളപ്പൻ 

1397. കേരളസാഹിത്യ അക്കാദമിയുടെ ആദ്യപ്രസിഡണ്ട് ? 

സർദാർ കെ.എം. പണിക്കർ 

1398. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ? 

 ജ്യോതി വെങ്കിടാചലം 

1399 . ഇന്ത്യ സ്വയം നിർമിച്ച ആദ്യത്തെ മിസൈൽ ബോട്ട് ഏതാണ് ? 

 I.N.S. വിഭൂതി 

1400. ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആരായിരുന്നു ? ജോർജ് 

കാനിങ് പ്രഭു

1401. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ? 

 അമേരിക്കൻ മ്യൂസിയം ഓഫ് നാച്യുറൽ ഹിസ്റ്ററി (ന്യൂയോർക്ക്) 

1402. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതി ? 

 റേസ് കോഴ്സ് റോഡ് (ന്യൂഡൽഹി) 

1403. കേരളത്തിലെ ആദ്യത്തെ സഹകരണസംഘം ? 

 കൊടുവായൂർ സഹകരണസംഘം 

1404. ഐ.എം.എഫിന്റെ ആസ്ഥാനം എവിടെയാണ് ? 

 വാഷിങ്ടൺ ഡി.സി. 

1405. ഇന്ത്യയിലെ ഇരട്ടനഗരങ്ങൾ ഏതെല്ലാം ? 

 ഹൈദരാബാദ് , സെക്കന്ദരാബാദ്  

1406. ഏതു രാജ്യത്തിന്റെ തലസ്ഥാനനഗരിയാണ് 'സോഫിയ' ?

 ബൾഗേറിയ

1407. അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ ഡി.സി. എന്ന അക്ഷരങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? 

ഡിസ്ട്രിക്ട് ഓഫ് കൊളംബിയ 

1408. 'സിറ്റി ഓഫ് മെനി ഗേറ്റ്സ് ' എന്നറിയപ്പെടുന്ന ഗുജറാത്തിലെ ക്ഷേത്രഗോപുരം  ഏതാണ് ? 

ദ്വാരക

1409. ആരുടെ ആത്മകഥയാണ് 'കൺഫെഷൻസ്' ?

റൂസോ

1410. 'ചൈനയിലെ ഗൗതമബുദ്ധൻ' എന്നറിയപ്പെടുന്നതാര് ? 

ലാവോത് സു

1411. ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ? 

 വാഷിങ്ടൺ ഡി.സി.

1412. ഡങ്കിപ്പനി പരത്തുന്ന കൊതുക്?

 ഈഡിസ് ഈജിപ്തി

1413. ഭാരതരത്നം ഏതു വർഷമാണ് ആദ്യം നല്കിയത് ? 

 1954

1414. 'എ മൈനസ് ബി' ആരുടെ രചനയാണ് ? 

 കോവിലൻ

1415. ആദ്യ ലോക്സഭാ സ്പീക്കർ ?

 ജി.വി. മാവ് ലങ്കാർ

1416. കേരളത്തിലെ ഏക ദേശീയ ജലപാത ? 

N.W-3 (കൊല്ലം - കോട്ടപ്പുറം)

1417. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ? 

 മലമ്പുഴ

1418. മലയാളിയായ ആദ്യ രാജ്യാന്തര ക്രിക്കറ്റ് അമ്പയർ ? 

 ജോസ് കുരിശിങ്കൽ 

1419. ഒരു കാല് മാത്രമുള്ള ജീവി ? 

 ഒച്ച്

1420. എന്താണ് മൈക്കോളജി (Micology) ? 

കുമിളുകളെക്കുറിച്ചുള്ള പഠനം

1421. നവജാതശിശുക്കളിൽ എത്ര അസ്ഥികൾ ഉണ്ടായിരിക്കും ? 

 300

1422. റെയ്‌സ ഗോർബച്ചോവിന്റെ ആത്മകഥ ? 

 I Hope

1423. കാൽവിരലിൽവെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ? 

 പെൻഗ്വിൻ

1424. ചുവന്ന വിയർപ്പുകണങ്ങളുള്ള ജീവി ? 

 ഹിപ്പോപൊട്ടാമസ്    

1425. 'റിഗ്ലസ് ' എന്താണ് ?  

 കൊതുകിന്റെ കുഞ്ഞുങ്ങൾ 

1426. ഏറ്റവും ചെറിയ സമുദ്രം ?   

 ആർട്ടിക് സമുദ്രം 

1427. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ? 

 സുഡാൻ 

1428. ബുദ്ധമതത്തിന്റെ വിശുദ്ധഗ്രന്ഥം ? 

 ത്രിപീടിക 

1429. കൺഫ്യൂഷനിസമതത്തിന്റെ വിശുദ്ധഗ്രന്ഥം ? 

 ദ് അനലെക്റ്റ്സ് 

1430. 'തവോ-റേ-ചിങ് ' ഏതു മതത്തിന്റെ വിശുദ്ധഗ്രന്ഥമാണ് ?    

 താവോയിസം

1431 'തവോയിസ'മതസ്ഥാപകൻ ആര് ? 

 ലവോത് സു 

1432. ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി ഏതാണ് ?  

 ആമസോൺ 

1433. ഏറ്റവും വലിയ പാർലമെന്റ് ? 

നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന) 

1434. അടിമവംശസ്ഥാപകൻ ആരാണ് ? 

 ഖുത്ബുദ്ദീൻ ഐബക്ക് 

1435. ആഗ്രാനഗരം സ്ഥാപിച്ചത് ആര് ? 

 സിക്കന്തർ ലോദി 

1436. 'ഗ്രാമസ്വരാജ് ' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?   

 മഹാത്മാഗാന്ധി 

1437. ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് ?   

 റിപ്പൺ പ്രഭു 

1438. 'തിരുക്കുറളി'ന്റെ രചയിതാവാരാണ് ? 

 തിരുവള്ളുവർ 

1439. ഇംഗ്ലീഷ് ഔദ്യോഗികഭാഷയായ ഇന്ത്യൻ സംസ്ഥാനം ? 

 നാഗാലാൻഡ് 

1440. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ?

  N.H. 44

1441. ഇന്ത്യയ്ക്കു പുറത്തുള്ള ഇന്ത്യയുടെ ഏക പോസ്റ്റോഫീസ് എവിടെയാണ് ? 

 അന്റാർട്ടിക്കയിലെ ദക്ഷിണഗംഗോത്രിയിലെ ലിച്ചാർ സ്റ്റേഷനിൽ 

1442. ഇന്ത്യയിൽനിന്നു വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം ? 

 രോഹിണി IA 

1443. ഇന്ത്യയിലെ ആദ്യത്തെ ആണവറിയാക്ടർ ? 

 അപ്സര 

1444. 'പറക്കും മത്സ്യങ്ങളുടെ നാട് ഏതാണ് ? 

 ബാർബഡോസ് 

1445. 'മരതക നഗരം' എന്നറിയപ്പെടുന്നത് ? 

 അയർലൻഡ് 

1446. 'ചൈനയുടെ ദുഃഖം' എന്നറിയപ്പെടുന്നത് ? 

 ഹൊയാങ്ങ്ഹോ നദി 

1447. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രൽ ?

 സെന്റ് ജോൺസ് കത്തീഡ്രൽ 

1448. ഏറ്റവും വലിയ ഉൾക്കടൽ ?  

 മെക്സിക്കോ ഉൾക്കടൽ 

1449. റബ്ബറിന്റെ ജന്മദേശം ഏതാണ് ?  

 ബ്രസീൽ 

1450. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം ? 

 മുള

1451. ഏറ്റവും അധികം അണക്കെട്ടുകളുള്ള കേരളത്തിലെ നദി ? 

 പെരിയാർ 

1452. ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം ? 

 എപ്പോഴും മുന്നോട്ട്

1453. കേരളത്തിലെ ആദ്യത്തെ വിൻഡ് ഫാം എവിടെയാണ് ?  

 കഞ്ചിക്കാട് 

1454. കേരളത്തിലെ ഏതു ജില്ലയിലാണ് രത്നക്കല്ലുകളുടെ നിക്ഷേപമുള്ളത് ? 

 തിരുവനന്തപുരം 

1455. മുൻരാഷ്ട്രപതി കെ.ആർ. നാരായണന്റെ സമാധിസ്ഥലം ?  

 ഉദയഭൂമി 

1456. ഏറ്റവും ഉയർന്ന സാക്ഷരതയുള്ള കേരളത്തിലെ ഗ്രാമം ? 

 നെടുമുടി 

1457. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ ? 

 മൂന്നാമതൊരാൾ 

1458. വനഭൂമിയില്ലാത്ത കേരളത്തിലെ ജില്ല ? 

 ആലപ്പുഴ 

1459. അഗ്നിപർവതങ്ങളില്ലാത്ത ഭൂഖണ്ഡം ഏത് ? 

 ഓസ്ട്രേലിയ 

1460. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് ?  

 അഗസ്ത്യകൂടം 

1461. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഗവേഷണ ഉപഗ്രഹം ഏതാണ് ? 

 മെറ്റ്സാറ്റ് 

1462. ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഏതാണ് ? 

 റഷ്യ 

1463. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ഏതാണ് ? 

 നാവ്റു

1464. 'ശിപായിലഹള' ആരംഭിച്ച സ്ഥലം ഏത് ? 

 മീററ്റ് 

1465. ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഇന്ത്യക്കാരുടെ സ്മാരകം ഏതാണ് ? 

ഇന്ത്യാഗേറ്റ് (ഡൽഹി) 

1466. ബംഗാൾ വിഭജനം നടന്നത് ഏതു വർഷമാണ് ? 

 1905 

1467. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ രൂപീകരിച്ച വർഷം ഏത് ?  

 1600  

1468. 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' നടന്ന വർഷമേത് ? 

 1984

1469. 'കൊട്ടാരങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത് ? 

 കൽക്കട്ട 

1470. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ?

 കോപ്പർ 

1471. 'റോക്ക് കോട്ടൻ'എന്നറിയപെടുന്ന വസ്തു ? 

ആസ്ബസ്റ്റോസ്

1472. 'ഗ്രീൻ പീസ്' എന്ന സംഘടനയുടെ പ്രവർത്തനമേഖല ?  

 പരിസ്ഥിതി 

1473. ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് എൻസഫിലിറ്റിസ് ബാധിക്കുന്നത് ? 

 തലച്ചോർ 

1474. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ? 

വിറ്റാമിൻ K 

1475. രാജ്യസഭാംഗങ്ങളുടെ കാലാവധി ? 

 6 വർഷം 

1476. രാജ്യസഭയുടെ കാലാവധി ?   

 രാജ്യസഭ ഒരു സ്ഥിരംസഭയാണ് 

1477. വംശനാശം സംഭവിക്കാനിടയുള്ള ജീവികളുടെ വിവരങ്ങളടങ്ങിയ പുസ്തകം ? 

 റെഡ് ഡാറ്റാ ബുക്ക് 

1478. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ചിത്രം ഏതാണ് ? 

 രാജാ ഹരിശ്ചന്ദ്ര 

1479. ഏറ്റവും കൂടുതൽ ഘനത്വമുള്ള ഗ്രഹമേത് ? 

 ഭൂമി 

1480. നദികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയേത് ? 

 പോട്ടമോളജി 

1481. ഇന്ത്യ ആദ്യമായി അണുവായുധപരീക്ഷണം നടത്തിയ  വർഷമേത് ? 

 1974

1482. 'സ്വീറ്റ് ബ്രഡ് ' എന്ന് വിശേഷിപ്പിക്കുന്ന ശരീരഭാഗം ഏതാണ് ? 

 പാൻക്രിയാസ് 

1483. കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുതിനിലയം ? 

 ബ്രഹ്മപുരം 

1484. ലോക റെഡ്ക്രോസ് ദിനം എന്നാണ് ? 

 മാർച്ച് 8 

1485. 'എടക്കൽ ഗുഹ' ഏത് ജില്ലയിലാണ് ? 

 വയനാട് 

1486. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ? 

 1896 

1487. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റ് ? 

 ഡ്യൂറന്റ് കപ്പ് 

1488. ലോകപരിസ്ഥിതിദിനം എന്നാണ് ? 

 ജൂൺ 5 

1489. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ? 

 ലിഥിയം 

1490. ഏറ്റവും സാന്ദ്രത കൂടിയ ലോഹം ? 

 ഓസ്മിയം 

1491 ഇൻസാറ്റിന്റെ പൂർണരൂപം എന്താണ് ? 

 Indian National Satellite System

1492. ചന്ദ്രപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയമെത്ര ? 

 1.3 സെക്കന്റ്

1493. മാഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ? 

 വർഗീസ് കുര്യൻ 

1494. 'കുന്നുകളിൽ വസിക്കുന്നവരുടെ നാട്' എന്നറിയപ്പെടുന്നത്?

 മിസോറാം

1495. ചന്ദനമരങ്ങൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ?  

 ഇടുക്കി 

1496. 'ഞാൻ' ആരുടെ ആത്മകഥയാണ് ? 

 എൻ.എൻ. പിള്ള 

1497. മഷിയുണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?   

 ഫെറസ് സൾഫേറ്റ് 

1498. ലോകത്ത് ആദ്യമായി 'വാറ്റ്' (VAT) നടപ്പാക്കിയ രാജ്യം ?   

 ഫ്രാൻസ് 

1499. ഏറ്റവും കൂടുതൽ 'ഡക്ടിലിറ്റി' ഉള്ള ലോഹം ? 

 സ്വർണം 

1500. 'ഓസ്റ്റിയോളജി' എന്തിനെക്കുറിച്ചുള്ള പഠനമാണ് ?  

 എല്ലുകളെ

Post a Comment

Post a Comment