KERALA PSC MATHS QUESTIONS AND ANSWERS PART 1




1. ഒരു ക്ലോക്കിലെ സമയം 7 : 20 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ? 

(A) 75° 

(B) 100° 

(C) 124° 

(D) 129°

2. ഒരാൾ 100 മീറ്റർ 10 സെക്കൻഡ് കൊണ്ട് ഓടി തീർത്താൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ് ? 

(A)  30 km / hr 

(B)  32 km / hr 

(C)  34 km / hr 

(D)  36 km / hr

3. വിട്ട ഭാഗം പൂരിപ്പിക്കുക. 

B , E , I , L , P , ...... 

(A) Q 

(B) T

(C) R

(D) S

4. സാധാരണ വാർഷിക പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരു തുക നിക്ഷേപിച്ചപ്പോൾ രണ്ടുവർഷത്തിനുശേഷം അത് 11,300 രൂപയായി . നാലുവർഷത്തിനുശേഷം അത് 12,600 രൂപയായി . എങ്കിൽ പലിശനിരക്ക് എത്രയാണ് ? 

(A) 5.5

(B) 6.5 

(C) 7.5

(D) 7.5

5. ഒരാൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു . മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്കയാത്രയ്ക്ക് എടുത്ത സമയം എത്ര മണിക്കുർ ആണ് ?

(A) 9 

(B) 10

(C) 12 

(D) 14

6. ഒരു പരീക്ഷയിൽ കുട്ടികളിൽ 70 % ഇംഗ്ലിഷിലും 65 % കണക്കിലും ജയിച്ചപ്പോൾ 27 % ഈ രണ്ട് വിഷയങ്ങൾക്കും തോറ്റു . എങ്കിൽ വിജയ ശതമാനം എത്ര ? 

(A) 79 % 

(B) 66 % 

(C) 57 % 

(D) 62 %

7. A ക്ക് B യേക്കാൾ ഉയരമുണ്ട് . C ക്ക് D യേക്കാൾ ഉയരമുണ്ട് . D ക്ക് B യേക്കാൾ ഉയരമുണ്ടെങ്കിൽ അവരുടെ കൂട്ടത്തിൽ ഏറ്റവും ഉയരം കുറഞ്ഞതാര് ? 

(A) A 

(B) B 

(C) C 

(D) D

8. 15 , 25 , 27 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 9 , 19 , 21 എന്നിവ ശിഷ്ടം ആയി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ? 

(A) 669 

(B) 768

(C) 867

(D) 966

9. മുന്നു സംഖ്യകൾ 2 : 3 : 4 എന്ന അനുപാതത്തിലാണ് . അവയുടെ ലസാഗു 240 ആയാൽ അവയുടെ ഉസാഘ എത്ര ? 

(A) 40 

(B) 20 

(C) 24 

(D) 30

10. ക്ലോക്കിൽ സമയം 12:35 . കണ്ണാടിയിലെ പ്രതിബിംബത്തിൽ ഇതിന്റെ സമയം എത്ര ? 

(A) 11:25 

(B) 11:35 

(C) 12:25 

(D) 12:35


ANSWERS

1. 7.20 ന് മണിക്കൂർ സൂചി മിനിറ്റ് സൂചിക്ക് മുന്നിലാണ് . 

H = 7 , M = 20 

കോണളവ് = 30 | H - M/5 | + M/2

= 30 | 7 - 20/5 | 20/2

= 30 | 7 - 4 | + 10 

= 30  × 3 +10 

= 100°

 Answer ( B ) 100°


2. 10 സെക്കൻഡ് → 100 മീറ്റർ 1 സെക്കൻഡ് →10 മീറ്റർ വേഗത = 10 മീ . / സെക്കൻഡ് 

= (10 × 18)/ 5കി.മീ. / മണിക്കൂർ 

= 36 കി.മീ. / മണിക്കൂർ

 Answer (D) 36 Km/hr


3 . B→→+3→→E→→+4→→I→→+3→→L→→+4→→P→→+3→→S

Answer ( D ) S


4. 2 വർഷത്തെ പലിശ 

= 12600 - 11300 = 1300

 നിക്ഷേപിച്ച തുക 

= 11300 - 1300 = 10000 

I = PNR

1300 = 10000 × 2 × r/100

1300 = 200r

r= 1300 ÷ 200 = 6.5

Answer (B) 6.5


5. വേഗത = 45 കി.മീ. /മണിക്കൂർ 

സമയം = 8 മണിക്കൂർ 

ദൂരം = വേഗത × സമയം = 45 × 8 = 360 കി.മീ 

ഇനി 40 കി.മീ. / മണിക്കൂർ വേഗതയിൽ സഞ്ചരിക്കാനെടുത്ത സമയം 

ദൂരം = 360 കി.മീ. 

വേഗത = 40 കി.മീ / മണിക്കൂർ

സമയം = ദൂരം ÷ വേഗത 

= 360 ÷ 40 = 9 മണിക്കൂർ

Answer (A) 9


6. ഇംഗ്ലീഷിൽ തോറ്റ കുട്ടികളുടെ ശതമാനം = (100 - 70 ) % = 30 % 

കണക്കിൽ തോറ്റ കുട്ടികളുടെ ശതമാനം = (100 - 65 ) % = 35 % 

2 വിഷയങ്ങൾക്കും തോറ്റ കുട്ടികൾ =  27 % 

ഇംഗ്ലീഷിനു മാത്രം തോറ്റ കുട്ടികൾ = 30 - 27 = 3 %

കണക്കിനു മാത്രം തോറ്റ കുട്ടികൾ = 35 - 27 = 8 % 

ആകെ തോറ്റ കുട്ടികൾ = 27 % + 3 % + 8 % = 38 %

വിജയശതമാനം = 100 - 38 = 62 

Answer (D) 62 %


7.  Answer ( B ) B


8. 15 - 9 = 6 

25 - 19 = 6 

27 - 21 = 6 

5 |15,25, 27 

3 |3,5,27

5 |1,5,9

3 |1,1,9

3 |1,1,3 

   |1,1,1

ലസാഗു = 5 × 3 × 5 × 3 × 3 = 675 

കണ്ടുപിടിക്കേണ്ട സംഖ്യ = 675 - 6 = 669 

Answer (A) 669


9. സംഖ്യകൾ 2x , 3x , 4x എന്നെടുക്കാം.

x |2x , 3x , 4x 

2 |2,3,4

2 |1,3,2

3 |1,3,1

   |1,1,1

ലസാഗു = x × 2 × 2 × 3 = 12x 12x = 240

ഉസാഘ = x = 20

answer (B) 20


10. 23.60 - 12.35 = 11.25

Answer (A) 11.25


Post a Comment