PSC EXAM
Live
wb_sunny

PSC Current Affairs : Daily Updates for Competitive Exams

PSC Current Affairs : Daily Updates for Competitive Exams


1. ദൂരദർശൻ ഡിഡി കിസാൻ ചാനലിൽ അവതരിപ്പിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് അവതാരകർ ആരെല്ലാം?

    Answer: എഐ കൃഷി, എഐ ഭൂമി

2. 18-ാം ലോക്‌സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാര്?

    Answer: മുകേഷ് ദലാൽ (സൂറത്ത് മണ്ഡലം)

3. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി മാസംതോറും 1,000 രൂപ ധനസഹായം നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ സ്കീമേത്?

    Answer: പുതുമൈ പെൺ

4. ഇന്ത്യയിലെ ആദ്യത്തെ നഗര പൊതുഗതാഗത റോപ് വേ പദ്ധതി ഉദ്ഘാടനം ചെയ്‌തത്‌ എവിടെ?

    Answer: വാരാണസിയിൽ

5. സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുള്ള റെയിൽവേയുടെ പരിപാടിയേത്?

    Answer: മേരി സഹേലി

6. വന്യജീവികളുടെ സമ്പൂർണ ലിസ്റ്റ് തയാറാക്കിയ ആദ്യ രാജ്യമേത്?

    Answer: ഇന്ത്യ

7. കഠിനമായ ഭൂപ്രദേശങ്ങളിലും ഉയരം കൂടിയ സ്‌ഥലങ്ങളിലും മികച്ച രീതിയിൽ ഉപയോഗിക്കാനായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച യുദ്ധടാങ്ക്?

    Answer: സൊരാവർ (Zorawar)

8. ലോകത്തിലെ ഏറ്റവും വലിയ രാമായണക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നത് ഏതു സംസ്ഥാനത്താണ്?

    Answer: ബിഹാർ

9. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ ദേശീയ ഹെൽപ്‌ലൈൻ ഏത്?

    Answer: മനസ് (MANAS)

10. 2024-ൽ ഒളിംപിക് ഓർഡർ ബഹുമതി നൽകി ആദരിച്ച ഇന്ത്യൻ കായികതാരം?

    Answer: അഭിനവ് ബിന്ദ്ര

Tags

Next
This is the most recent post.
Previous
Older Post

Post a Comment