Snakes


◆പാമ്പുകളെക്കുറിച്ചുള്ള പഠനം: ഓഫിയോളജി (Ophiology).

◆ ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവികളാണു പാമ്പുകൾ.

◆ കൺപോളകളില്ല.

◆ ഭക്ഷണം വിഴുങ്ങുകയാണു പതിവ്.

◆ സ്വന്തം തലയേക്കാൾ വലിയ ഇരയേയും വിഴുങ്ങാറുണ്ട്.

◆ ബാഹ്യകർണങ്ങളില്ല.

◆ പെരുമ്പാമ്പുകളിലെ വമ്പനാണ് അനക്കൊണ്ട.

◆ തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളിൽ കാണപ്പെടുന്ന അനക്കൊണ്ടയുടെ ശാസ്ത്രനാമം: യൂനക്റ്റ്സ് മ്യൂറിയസ് (Eunectes murinus).

◆ കരയിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പാണു രാജവെമ്പാല.

◆ ലോകത്തിലെ ഏറ്റവും ചെറിയ വിഷപ്പാമ്പാണ് പെരിംഗ്വിസ് അഡ്ഡർ.
ഇതു കാണപ്പെടുന്നത് ആഫ്രിക്കയിലാണ്.

◆ പാമ്പുകളില്ലാത്ത വൻകരയാണ് അന്റാർട്ടിക്ക.

◆ പാമ്പുകളില്ലാത്ത പ്രദേശങ്ങളാണ് അയർലൻഡ്, ഗ്രീൻലാൻഡ്, ഹവായ്.

◆ കരപ്പാമ്പുകൾ ഇല്ലാത്ത രാജ്യമാണ് ന്യൂസീലൻഡ്.

◆ ഇന്ത്യയിലെ ആദ്യ സ്നേക്ക് പാർക്ക് തമിഴ്നാട്ടിലെ തലസ്ഥാനത്തുള്ള ഗിണ്ടി സ്നേക്ക് പാർക്ക് ആണ് (1972ൽ സ്ഥാപിതം)

◆ കേരളത്തിലെ പ്രസിദ്ധമായ സ്നേക്ക് പാർക്കാണ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്.

◆ പാമ്പുകൾ നാക്കു നീട്ടുമ്പോൾ ഗന്ധം പിടിച്ചെടുത്ത് പരിസരം മനസ്സിലാക്കാൻ അവയെ സഹായിക്കുന്നത് മേലണ്ണാക്കിലുള്ള 'ജേക്കബ്സൺസ് ഓർഗൻസ്' എന്ന സംവിധാനമാണ്.

◆ കേരളത്തിലെ കാടുകളിൽ കാണുന്ന വിഷമില്ലാത്ത വലിയ പാമ്പുകളാണു മലമ്പാമ്പുകൾ.

◆ ഏഷ്യയിലെ പാമ്പിനങ്ങളിൽ ഏറ്റവും കൂടുതൽ വിഷമുള്ളത് വെള്ളിക്കെട്ടനാണ്.

◆ ഏറ്റവും വലിയ വിഷപ്പല്ലുകളുള്ളത് ഗബൂൺ അണലികൾക്കാണ്.

◆ ഏറ്റവും നീളമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല.

◆ കൂടുകൂട്ടി മുട്ടയിടുന്ന ഏക പാമ്പാണു രാജവെമ്പാല.

◆ രാജവെമ്പാലയുടെ ഭക്ഷണം പാമ്പുകളാണ്.

◆ ഏറ്റവും വേഗമുള്ള പാമ്പാണ് ബ്ലാക്ക് മാമ്പ. (മണിക്കൂറിൽ 16-20 കി.മീ. ദൂരം സഞ്ചരിക്കും)

◆ ആഫ്രിക്കയിലെ ഏറ്റവും വിഷമുള്ള പാമ്പാണ് ബ്ലാക്ക് മാമ്പ.

◆ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാമ്പാണ് പൈത്രോൺ 
റെറ്റിക്കുലേറ്റസ്

◆ പാമ്പു വിഷത്തിനെതിരെ നൽകുന്ന മരുന്നാണ് ആന്റിവെനം.

Post a Comment