Bookmark

10000 MULTIPLE CHOICE QUESTIONS PART 132


 

1311. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിൽ നിന്ന് പലായനം ചെയ്തവർക്ക് അഭയം നൽകിയ തിരുവിതാംകൂർ രാജാവ്? 

(A) മാർത്താണ്ഡ വർമ 

(B) കാർത്തിക തിരുനാൾ 

(C) ആയില്യം തിരുനാൾ

(D) സ്വാതി തിരുനാൾ 


1312. സൈനിക അഭിവാദ്യത്തിന് 'ജയ് ഹിന്ദ്' എന്ന ഉപചാരവാക്ക് നൽകിയ നേതാവ്? 

(A) മഹാത്മാഗാന്ധി 

(B) സുഭാഷ് ചന്ദ്രബോസ് 

(C) വി.ഡി.സവാർക്കർ

(D) സി.ആർ.ദാസ് 


1313. തെക്കു പടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി കണ്ടുപിടിച്ചത്? 

(A) ഹിപ്പാർക്കസ് 

(B) കൊളംബസ്

(C) വാസ്കോ ഡ ഗാമ 

(D) ഹിപ്പാലസ് 


1314. തെലുങ്കു സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് നിരാഹാരത്തിലൂടെ മരണം വരിച്ച സ്വാതന്ത്ര്യസമരസേനാനി? 

(A) ടി.പ്രകാശം 

(B) വീരേശലിംഗം

(C) പോറ്റി ശ്രീരാമുലു 

(D) രാമറെഡ്ഢി 


1315. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ പൊന്നാനി സന്ധി ഒപ്പുവെച്ച വർഷം?

(A) 1524 

(B) 1530 

(C) 1535 

(D) 1540 


1316. ഫോസിലുകൾ കാണപ്പെടുന്നത് ഏതിനം ശിലകളിലാണ്? 

(A) അവസാദശില 

(B) ആഗ്നേയശില 

(C) ബാഹ്യജാതശില 

(D) കായാന്തരിത ശില 


1317. റോയൽ ഇന്ത്യൻ നേവിയിൽ ലഹള നടന്ന വർഷം?

(A) 1946 

(B) 1947 

(C) 1945 

(D) 1944 


1318. റേഡിയോ പ്രക്ഷേപണം സാധ്യമാക്കാൻ സഹായകമായത്? 

(A) അയണോസ്ഫിയർ 

(B) ട്രോപ്പോസ്ഫിയർ 

(C) സ്ട്രാറ്റോസ്ഫിയർ

(D) മീസോസ്ഫിയർ 


1319. 'എടയ്ക്കൽ ഗുഹ' ഏതു ജില്ലയിലാണ്?

(A) കണ്ണൂർ 

(B) വയനാട്

(C) കാസർഗോഡ് 

(D) കോഴിക്കോട് 


1320. '1857 ലെ ഒന്നാം സ്വാതന്ത്യ സമര' ത്തിന്റെ ആദ്യ രക്തസാക്ഷി? 

(A) വി.ഡി.സവാർക്കർ 

(B) മംഗൾ പാൺഡെ 

(C) ഝാൻസി റാണി 

(D) താന്തിയാതോപ്പി


ANSWERS

1311. (B) കാർത്തിക തിരുനാൾ 

1312. (B) സുഭാഷ് ചന്ദ്രബോസ്

1313. (D) ഹിപ്പാലസ്

1314. (C) പോറ്റി ശ്രീരാമുലു

1315. (D) 1540

1316. (A) അവസാദശില

1317. (A) 1946

1318. (A) അയണോസ്ഫിയർ

1319. (B) വയനാട്

1320. (B) മംഗൾ പാൺഡെ
Post a Comment

Post a Comment