★ 'വൈറ്റമിൻ' എന്ന വാക്ക് ആദ്യമുപയോഗിച്ച ശാസ്ത്രജ്ഞനാര്?
കാസിമിർ ഫങ്ക്
★ റെറ്റിനോൾ എന്നറിയപ്പെടുന്ന വൈറ്റമിനേത്?
വൈറ്റമിൻ എ
★ കണ്ണുകളുടെ ആരോഗ്യത്തിൽ വലിയ പ്രാധാന്യമുള്ള വൈറ്റമിനേത്?
വൈറ്റമിൻ എ
★ വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തക്കളേവ?
കാരറ്റ്, മധുരക്കിഴങ്ങ്, മുട്ട, കരൾ
★ വൈറ്റമിൻ എയുടെ കുറവു മൂലം കണ്ണിനുണ്ടാവുന്ന രോഗങ്ങളേവ?
സിറോഫ്താൽമിയ, മാലക്കണ്ണ് എന്നിവ
★ മങ്ങിയ വെളിച്ചത്തിൽ കാഴ്ച കുറയുന്ന രോഗമേത്?
മാലക്കണ്ണ് അഥവാ നിശാന്ധത
★ പ്രധാനപ്പെട്ട ബി കോംപ്ലക്സ് വൈറ്റമിനുകളേവ?
ബി1, ബി2, ബി3, ബി5, ബി6,
ബി7, ബി9, ബി12
★ തയാമൈൻ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
വൈറ്റമിൻ ബി1
★ അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന ജീവകമേത്?
തയാമൈൻ
★ തയാമൈന്റെ കുറവുകൊണ്ട് ഉണ്ടാവുന്ന രോഗമേത്?
ബെറിബെറി
★ ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബെറിബെറി രോഗം ബാധിക്കുന്നത്?
നാഡികളെ
★ ജീവകം ബി2 വിന്റെ മറ്റൊരു പേരെന്ത്?
റൈബോഫ്ളാവിൻ
★ പാൽ, പാൽക്കട്ടി എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകമേത്?
ജീവകം ബി2
★ നയാസിൻ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
വൈറ്റമിൻ ബി-3
★ വൈറ്റമിൻ ബി-3 യുടെ അഭാവത്തിലുണ്ടാവുന്ന രോഗമേത്?
പെലാഗ്ര
★ പാന്റോതെനിക്ക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിനേത്?
വൈറ്റമിൻ ബി-5
★ പൈറിഡോക്സിൻ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
വൈറ്റമിൻ ബി-6
★ ബയോട്ടിൻ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
വൈറ്റമിൻ ബി-7
★ വൈറ്റമിൻ എച്ച് എന്നറിയപ്പെട്ടിരുന്നതെന്ത്?
ബയോട്ടിൻ
★ വൈറ്റമിൻ ബി-9 അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
ഫോളിക്കാസിഡ്
★ ശരീരത്തിൽ രക്തനിർമിതിക്ക് ആവശ്യമായ വൈറ്റമിനേത്?
ഫോളിക്കാസിഡ്
★ ഫോളിക്കാസിഡിന്റെ കുറവു മൂലം ഉണ്ടാവുന്ന രോഗാവസ്ഥയേത്?
വിളർച്ച
★ വൈറ്റമിൻ ബി-12-ന് അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
കൊബാലമിൻ
★ തലച്ചോറ്, നാഡികൾ എന്നിവയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വൈറ്റമിനേത്?
വൈറ്റമിൻ ബി-12
★ വൈറ്റമിൻ ബി-12-ൽ അടങ്ങിയിട്ടുള്ള ലോഹമേത്?
കൊബാൾട്ട്
★ അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിനേത്?
വൈറ്റമിൻ സി
★ പുളിപ്പുള്ള പഴങ്ങളിൽ ധാരാളമായുള്ള വൈറ്റമിനേത്?
വൈറ്റമിൻ സി
★ ശരീരവളർച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും വേണ്ട വൈറ്റമിനേത്?
വൈറ്റമിൻ സി
★ രക്തക്കുഴലുകൾ, മോണ എന്നിവയുടെ ആരോഗ്യത്തിൽ വലിയ പങ്കുള്ള വൈറ്റമിനേത്?
വൈറ്റമിൻ സി
★ ചൂടാക്കിയാൽ നഷ്ടമാകുന്ന വൈറ്റമിൻ ഏതാണ്?
വൈറ്റമിൻ സി
★ കൃത്രിമമായി നിർമിച്ച ആദ്യത്തെ വൈറ്റമിനേത്?
വൈറ്റമിൻ സി
★ വൈറ്റമിൻ സിയുടെ കുറവുമൂലമുള്ള രോഗമേത്?
സ്കർവി
★ 'നാവികരുടെ പ്ലേഗ്' എന്നറിയപ്പെടുന്ന രോഗമേത്?
സ്കർവി
★ മുട്ടയിൽ അടങ്ങിയിട്ടില്ലാത്ത വൈറ്റമിൻ ഏത്?
വൈറ്റമിൻ സി
★ അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയിൽ പരമപ്രധാനമായ വൈറ്റമിനേത്?
വൈറ്റമിൻ ഡി
★ കാൽസിഫെറോൾ എന്നും അറിയപ്പെടുന്ന വൈറ്റമിൻ ഏത്?
വൈറ്റമിൻ ഡി
★ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ തൊലിയിൽ നിർമിക്കപ്പെടുന്ന വൈറ്റമിനേത്?
വൈറ്റമിൻ ഡി
★ ഏത് വൈറ്റമിന്റെ അഭാവമാണ് വന്ധ്യതയ്ക്കിടയാക്കുന്നത്?
വൈറ്റമിൻ ഇ
★ വൈറ്റമിൻ കെ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
ഫില്ലോക്വിനോൺ
★ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിനേത്?
വൈറ്റമിൻ കെ
★ രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോത്രോംബിൻ കരളിൽ ഉത്പാദിപ്പിക്കുന്നത് ഏത് വൈറ്റമിന്റെ സാന്നിധ്യത്തിലാണ്?
വൈറ്റമിൻ കെ
★ ശരീരത്തിന് ശേഖരിച്ചുവെക്കാൻ കഴിയുന്ന വൈറ്റമിനുക ളേവ?
വൈറ്റമിൻ എ, ഡി, ഇ, കെ
★ പ്രോ-വൈറ്റമിൻ-എ എന്നറിയപ്പെടുന്നത് എന്താണ്?
ബീറ്റാ കരോട്ടിൻ
★ ശരീരത്തിൽ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിനേത്?
വൈറ്റമിൻ-ഡി
★ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന വൈറ്റമിനേത്?
നയാസിൻ (വൈറ്റമിൻ-ബി-3)
★ ശരീരത്തിലെ ജനിതകവസ്തുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്ന വൈറ്റമിനുകളേവ?
വൈറ്റമിൻ-ബി-12, ഫോളിക് ആസിഡ്
★ ഹോർമോണിന്റെ ധർമംകൂടി നിർവഹിക്കുന്ന വൈറ്റമിനേത്?
വൈറ്റമിൻ ഡി
★ ആന്റി-ഓക്സിഡന്റുകളായി പ്രവർത്തിക്കുന്ന വൈറ്റമിനുകളേവ?
വൈറ്റമിൻ സി, വൈറ്റമിൻ ഇ
★ ഒസ്റ്റിയോമലേഷ്യ എന്ന രോഗത്തിന് കാരണം ഏത് വൈറ്റമിന്റെ അപര്യാപ്തതയാണ്?
വൈറ്റമിൻ ഡി
★ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ട പോഷകങ്ങളേവ?
ധാതുക്കൾ
★ ശരീരത്തിന് ഏറ്റവും അവശ്യം വേണ്ടത് എത്ര ധാതുമൂലകങ്ങളാണ്?
പതിമ്മൂന്ന്
★ ഏതാണ്ട് എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണം എങ്ങനെ അറിയപ്പെടുന്നു?
സമീകൃതാഹാരം
★ സമീകൃതാഹാരത്തിന് ഉത്തമോദാഹരണമേത്?
പാൽ
★ ഭക്ഷണത്തെ ശരീരം ഊർജമാക്കിമാറ്റുന്ന പ്രവർത്തനത്തിലെ പ്രധാന രാസനിയന്ത്രണഘടകങ്ങളേവ?
വൈറ്റമിനുകൾ
Post a Comment