10000 MULTIPLE CHOICE QUESTIONS PART 120
1191. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എവിടെയാണ്?
(A) ചെന്നൈ
(B) മുംബൈ
(C) ന്യൂഡൽഹി
(D) തിരുവനന്തപുരം
1192. റെഡ്ക്രോസ് ദിനം?
(A) മെയ് 24
(B) മെയ് 1
(C) മെയ് 11
(D) മെയ് 17
1193. സോക്രട്ടീസിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യൻ?
(A) അരിസ്റ്റോട്ടിൽ
(B) അലക്സാണ്ടർ
(C) പ്ലേറ്റോ
(D) സിസെറൊ
1194. താഴെപ്പറയുന്നവരിൽ കർണാടക സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
(A) തിരുവള്ളുവർ
(B) തുളസീദാസ്
(C) കബീർ
(D) പുരന്ദരദാസൻ
1195. ചിന്നാർ വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്?
(A) ഇടുക്കി
(B) പാലക്കാട്
(C) വയനാട്
(D) കോട്ടയം
1196. അക്ഷാംശ രേഖാംശം ഉപയോഗിച്ച് ആദ്യമായി ഭൂപടം നിർമിച്ചത്?
(A) അനക്സിമാൻഡർ
(B) ടോളമി
(C) ഹിപ്പാർക്കസ്
(D) ഹിപ്പാലസ്
1197. താപത്തിന്റെ ഏറ്റവും മികച്ച ചാലകം?
(A) ഇരുമ്പ്
(B) വെളളി
(C) ചെമ്പ്
(D) അലുമിനിയം
1198. 'ടോക്കോഫെറോൾ' എന്നറിയപ്പെടുന്ന ജീവകമേത്?
(A) ജീവകം ബി
(B) ജീവകം ഇ
(C) ജീവകം എ
(D) ജീവകം ഡി
1199. ഏതു രാജ്യത്താണ് ലിഖിതഭരണഘടനയില്ലാത്തത്?
(A) സ്വിറ്റ്സർലണ്ട്
(B) റഷ്യ
(C) യു.കെ.
(D) യു.എസ്.എ.
1200. കൽപന ചൗള ബഹിരാകാശത്തുപോയത് എതു പേടകത്തിലാണ്?
(A) സോയൂസ്
(B) സ്പുട്നിക്
(C) സ്കൈലാബ്
(D) കൊളംബിയ
ANSWERS
1191. (C) ന്യൂഡൽഹി
1192. (B) മെയ് 1
1193. (C) പ്ലേറ്റോ
1194. (D) പുരന്ദരദാസൻ
1195. (A) ഇടുക്കി
1196. (B) ടോളമി
1197. (B) വെളളി
1198. (B) ജീവകം ഇ
1199. (C) യു.കെ.
1200. (D) കൊളംബിയ
Post a Comment