★ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്ലി
★ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് ?
യു.എസ്.എ
★ ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് അംബേദ്കറെ വിശേഷിപ്പിച്ചതാര് ?
ഗാന്ധിജി
★ ഡോ: ബാബാ സാഹേബ് അംബേദ്കർ ഹൗസ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് ?
ലണ്ടൻ
★ ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം?
ബ്രിട്ടൻ
★ ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?
ഗ്രീസ്
★ ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
ഭരണഘടനാ നിർമ്മാണ സഭ
★ ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച ഇന്ത്യാക്കാരൻ?
എം. എൻ. റോയി
★ ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത് എന്ന് ?
1946 ഡിസംബർ 6
★ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചതെന്ന് ?
1947 ആഗസ്റ്റ് 29
★ ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നതെന്ന്?
1946 ഡിസംബർ 9
★ ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ?
ഡോ: സച്ചിദാനന്ദ സിൻഹ
★ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ?
ഡോ: രാജേന്ദ്രപ്രസാദ്
★ ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ?
ജെ. ബി. കൃപലാനി
★ ഭരണഘടനാ നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ?
എച്ച്. സി. മുഖർജി
★ ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകനായിരുന്നതാര് ?
ബി. എൻ. റാവു
★ ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത് ?
പനമ്പിള്ളി ഗോവിന്ദമേനോൻ
★ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?
നെഹ്റു
★ ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നതാര് ?
ഡോ: ബി. ആർ. അംബേദ്കർ
★ ഡോ: ബി. ആർ. അംബേദ്കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ 2017 മുതൽ ജലദിനമായി
ആചരിക്കാൻ തീരുമാനിച്ചത് ?
ഏപ്രിൽ 14
Post a Comment