Bookmark

LDC MODEL QUESTIONS AND ANSWERS PART 16

 


★ അമേരിക്കൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

 മാർട്ടിൻ ലൂഥർ കിംഗ് 

★ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയത്?

 1920 ആഗസ്റ്റ് 18

★ മഹാത്മാ ഗാന്ധി ജനിച്ചതെന്ന് ?

 1869 ഒക്ടോബർ 2

★ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം?

 1893

★ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

 ഇന്ത്യൻ ഒപ്പീനിയൻ

★ ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം?

 1915

★ അത് എന്റെ അമ്മയാണ്- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ?

 ഭഗവത്ഗീതയെ

★ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ഏതായിരുന്നു?

 ചമ്പാരൻ സത്യാഗ്രഹം (1917)

★ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം ഏത്?

 അഹമ്മദാബാദ് മിൽ തൊഴിലാളി സമരം (1918)

★ ഗാന്ധിജിയുടെ ആത്മീയ ഗുരു?

 ലിയോ ടോൾസ്റ്റോയ്

★ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

 ഗോപാലകൃഷ്ണ ഗോഖലെ

★ ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?

 സി. രാജഗോപാലാചാരി

★ വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി? 

 കെ. കേളപ്പൻ

★ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

 എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

★ ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?

 മഹാദേവ് ദേശായി

★ കാതറിൻ മേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് എന്ന് വിശേഷിപ്പിച്ചതാര് ?

 ഗാന്ധിജി

★ മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് ?

 ടാഗോർ

★ ഗാന്ധിജിയുടെ സമാധി സ്ഥലം?

 രാജ്ഘട്ട്

★ ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം?

 അൺ ടു ദിസ് ലാസ്റ്റ് (ജോൺ റസ്കിൻ)

★ ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീതം?

 വൈഷ്ണവ ജനതോ

Post a Comment

Post a Comment