പിറവി
8252. ലോക്സഭയുടെ ഇംപീച്ച്മെന്റ് നേരിടേണ്ടിവന്ന ആദ്യ ജഡ്ജി?
വി. രാമസ്വാമി
8253. ശ്രീരാമകൃഷ്ണമിഷന്റെ അധ്യക്ഷനായ ആദ്യ മലയാളി?
സ്വാമി രംഗനാഥാനന്ദ
8254. ഏറ്റവും ഉയരത്തിൽ വച്ചു നടന്ന ഒളിമ്പിക്സ്?
മെക്സിക്കോ സിറ്റി
8255. ഇന്ത്യയുടെ ആദ്യ സോളാർ ബോട്ട് ?
ആദിത്യ
8256. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ പഞ്ചായത്ത് വാർഡ് ?
അയ്മനം
8257. ലോകത്തെ ഏറ്റവും വലിയ ശുദ്ധജലതടാകം?
സുപ്പീരിയർ തടാകം
8258. ലോക്തക് തടാകം ഏത് സംസ്ഥാനത്താണ്?
മണിപ്പൂർ
8259. ഹരിതവിപ്ലവത്തിന്റെ പിതാവ്?
നോർമൻ ബോർലോഗ്
8260. വോഡ്ക എന്ന മദ്യം ഏതു ധാന്യത്തിൽ നിന്നാണ് ?
ഗോതമ്പ്
8261. ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സറി എന്നറിയപ്പെടുന്നത് ?
മുംബൈ
8262. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?
ലക്ഷ്മി എൻ. മേനോൻ
8263. ദിബ്രു സൈഖോവ ബിയോസ്പിയർ റിസേർവ്
സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
അസം
8264. ഏത് സമുദ്രത്തിലാണ് അസൻഷൻ ദ്വീപ്?
അറ്റ്‌ലാന്റിക് സമുദ്രം
8265. ലോകത്തിലാദ്യമായി മൃഗാശുപത്രി സ്ഥാപിച്ച രാജ്യം?
ഇന്ത്യ
8266. കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം?
പഴശ്ശി വിപ്ലവം
8267. കേരളത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം?
കാലടി
8268. 'ലാൻഡ് ഓഫ് റെഡ് റിവേഴ്സ് ആൻഡ് ബ്ലൂ ഹിൽസ്' എന്നറിയപ്പെടുന്ന സംസ്ഥാനം ?
അസം
8269. ഏറ്റവും കുറച്ച് കടൽത്തീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം?
ഗോവ
8270. കേരള നിയമസഭയിൽ ആക്ടിങ് സ്പീക്കറായ വനിത?
നഫീസത്ത് ബീവി
8271. വടക്ക് കിഴക്കൻ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
അസം
8272. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ?
വി.വി.ഗിരി
8273. നാഷണൽ റൂറൽ ഡെവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
ഹൈദരാബാദ്
8274. ശിശു സംരക്ഷണ ദിനം ആചരിച്ച ആദ്യ ഇന്ത്യൻ
സംസ്ഥാനം ?
അസം
8275. ഹുമയൂണിന്റെ ശവകുടീരം എവിടെയാണ് ?
ഡൽഹി
8276. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ?
അസം
8277. ഏറ്റവും കൂടുതൽ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയ രാജ്യം?
ബ്രിട്ടൺ
8278. ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം?
കൊൽക്കത്തെ
8279. ഏത് പർവതനിരയുടെ ഭാഗമാണ് ലെനിൻ കൊടുമുടി?
പാമീർ
8280. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട നിർമ്മിച്ചതെവിടെ?
കൊച്ചിയിൽ
8281. കേരള മാർക്സ് എന്നറിയപ്പെട്ടത് ?
കെ . ദാമോദരൻ
8282. 'ടോക്കോഫെറോൾ' എന്നറിയപ്പെടുന്ന ജീവകമേത്?
ജീവകം ഇ
8283. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
ആഫ്രിക്ക
8284. വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1991
8285. ഗോവിന്ദ് പശുവിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?
ഉത്തരാഖണ്ഡ്
8286. പ്രേം ഭാട്ടിയ അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത് ?
പത്രപ്രവർത്തനം
8287. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?
ഫിനാൻഷ്യൽ എക്സ്പ്രസ്
8288. ചന്ദ്രഗുപ്തൻ രണ്ടാമൻ ഏത് പേരിലാണ് പ്രസിദ്ധനായത് ?
വിക്രമാദിത്യൻ
8289. ബ്രോക്കൺ വിങ്സ് രചിച്ചത് ?
സരോജിനി നായിഡു
8290. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ?
റേവ
8291. ചരിത്രത്തിന്റെ പിതാവ് ?
ഹെറോഡോട്ടസ്
8292. ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം ?
ശിവഗിരി
8293. ഇന്ത്യയിലെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിച്ചതെവിടെയാണ് ?
ഗോവ
8294. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശം?
ലോദി വംശം
8295. ചാർമിനാർ എവിടെയാണ് ?
ഹൈദരാബാദ്
8296. കാസ്റ്റിക് സോഡാ എന്നറിയപ്പെടുന്ന പദാർത്ഥം ?
സോഡിയം ഹൈഡ്രോക്സൈഡ്
8297. അലോപ്പതിയുടെ പിതാവ് ആര് ?
ഹിപ്പോക്രാറ്റസ്
8298. ഫോസിലുകൾ കാണപ്പെടുന്നത് ഏതിനം ശിലകളിലാണ് ?
അവസാദശില
8299. ഏറ്റവും കൂടുതൽ കാലം ഭരിച്ച കമ്യൂണിസ്റ്റ് ഭരണാധികാരി?
ഫിഡൽ കാസ്ട്രോ
8300. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?
ആർടിക് ടേൺ
8301. കേരള കലാമണ്ഡലത്തെ കേരള സർക്കാർ ഏറ്റെടുത്ത വർഷം?
1957
8302. ചിദംബരത്തെ നടരാജവിഗ്രഹം നിർമിച്ചത് ?
ചോളൻമാർ
8303. തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്ന് അറിയപ്പെടുന്ന സ്ഥലം ?
ബാലരാമപുരം
8304. ഇന്ത്യൻ യൂണിയനിലെ ഏറ്റവും ചെറിയ ജില്ല?
മാഹി
8305. ചുവന്ന ത്രികോണം എന്തിന്റെ ചിഹ്നമാണ് ?
കുടുംബാസൂത്രണം
8306. ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന പോയിന്റ് ഏത് സമുദ്രത്തിലാണ് ?
അറ്റ്ലാന്റിക് സമുദ്രം
8307. ഉത്തർപ്രദേശിന്റെ സാമ്പത്തിക വ്യാവസായിക തലസ്ഥാനം?
കാൺപൂർ
8308. 'കേരള അശോകൻ' എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യ വരഗുണൻ
8309. വാഷിങ്ടൺ നഗരം ഏത് നദിയുടെ തീരത്താണ് ?
പോട്ടോമാക്
8310. വാഷിംഗ്ടൺ മെമ്മോറിയൽ എവിടെയാണ് ?
വാഷിംഗടൺ ഡി.സി.
8311. ഓറഞ്ച് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫാർമസ്യൂട്ടിക്കൽസ്
8312. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
മറീനാ ബീച്ച്
8313. ചന്ദേലന്മാർ ഭരിച്ചിരുന്ന രാജ്യം?
ബുന്ദേൽഖണ്ഡ്
8314. ഏതിന്റെ കവാടമാണ് അലൈ ദർവാസ?
കുത്തബ്മിനാർ
8315. ജനാധിപത്യത്തെ നിർവചിച്ച ലിങ്കന്റെ പ്രശസ്തമായ പ്രസംഗം?
ഗെറ്റിസ്ബർഗ്
8316. ഏതിന്റെ സാന്നിധ്യം മൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത് ?
ഹെപ്പാരിൻ
8317. 'കോക്ക് ഡിസീസ്' എന്നറിയപ്പെടുന്നത് ?
ക്ഷയം
8318. ജനിതക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത് ?
ഗ്രിഗർ മെൻഡൽ
8319. ജപ്പാനിൽ ബോംബിടാൻ അനുമതി നൽകിയ അമേരിക്കൻ പ്രസിഡന്റ് ?
ഹാരി എസ്. ട്രൂമാൻ
8320. ആധുനിക തിരുവിതാംകൂറിന്റെ ശില്പി ?
മാർത്താണ്ഡവർമ
8321. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം ?
1986
8322. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റൻ?
സി. കെ. നായിഡു
8323. രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത് ?
സർദാർ കെ. എം. പണിക്കർ
8324. മോണ്ടി കാർലോ കാർ റാലി നടക്കുന്ന രാജ്യം?
മൊണാക്കോ
8325. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
മഡഗാസ്കർ
8326. ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദു ചക്രവർത്തി?
ഹർഷ വർദ്ധനൻ
8327. ഏറ്റവും പഴക്കമുള്ള വിവരാവകാശനിയമസംവിധാനം നിലവിലുള്ള രാജ്യം?
സ്വീഡൻ
8328. ഉണ്ണായി വാര്യർ സ്മാരക കലാനിലയം എവിടെയാണ് ?
ഇരിങ്ങാലക്കുട
8329. 'പുരുഷസിംഹം' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ?
ബ്രഹ്മാനന്ദ ശിവയോഗി
8330. ദേശീയ പഞ്ചസാര ഗവേഷണ കേന്ദ്രം?
കാൺപൂർ
8331. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോ സാപിയൻസ് ?
മനുഷ്യൻ
8332. ജഹാംഗീറിന്റെ മുഖ്യരാജ്ഞിയായിരുന്നത് ?
നൂർജഹാൻ
8333. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത് ?
ജംഷഡ്ജി ടാറ്റ
8334. റഷ്യ വിക്ഷേപിച്ച ആദ്യ ബഹിരാകാശ വാഹനം?
സ്പുട്നിക്
8335. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് ?
ഡെറാഡൂൺ
8336. റഷ്യയുടെ ദേശീയ കായിക വിനോദം?
സാംബോ
8337. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
അരിസ്റ്റോട്ടിൽ
8338. _______ന്റെ പ്രവാഹമാണ് വൈദ്യുതി?
ഇലക്ട്രോണുകൾ
8339. 'എടയ്ക്കൽ ഗുഹ' ഏത് ജില്ലയിലാണ് ?
വയനാട്
8340. റസിയാ സുൽത്താന വധിക്കപ്പെട്ട വർഷം?
1240
8341. റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായികതാരം?
ഷൊയ്ബ് അക്തർ
8342. കേരളത്തിൽ പൂർണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?
കണ്ണാടി
8343. കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിച്ച വ്യവസായ സംരംഭം?
കണ്ണൻ ദേവൻ കമ്പനി
8344. ഉട്ടോപ്പിയ രചിച്ചത് ?
തോമസ് മൂർ
8345. ഉല്ലേഖ ഗായകൻ എന്നറിയപ്പെട്ട മലയാള കവി?
ഉള്ളൂർ
8346. റയോൺ കണ്ടുപിടിച്ചത് ?
ജോസഫ് സ്വാൻ
8347. ഗോബർ ഗ്യാസിന്റെ പ്രധാന ഘടകമേത് ?
മീഥേയ്ൻ
8348. ഊർജത്തിന്റെ എസ്. ഐ. യൂണിറ്റ്
ജൂൾ
8349. റൗലറ്റ് നിയമം ഏതു വർഷമാണ് ?
1919
8350. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
ചൊവ്വ
8351. പെന്റഗൺ എന്നത് ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
യു.എസ്.എ.
8352. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധ വ്യഞ്ജനം?
കുങ്കുമം
8353. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
കേണൽ ഗോദവർമരാജ
8354. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം?
വത്തിക്കാൻ
8355. ശക്തൻ തമ്പുരാൻ അന്തരിച്ചത് ഏത് വർഷത്തിൽ?
എ.ഡി. 1805
8356. ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള ദ്വീപുരാഷ്ട്രങ്ങൾ?
മൗറീഷ്യസ്, ഫിജി
8357. കർണാടകത്തിലെ നൃത്തരൂപം?
യക്ഷഗാനം
8358. ഋഷികേശിൽവച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?
ചന്ദ്രഭാഗ
8359. ലഘുഭാസ്കരീയത്തിന്റെ കർത്താവ്?
ശങ്കരനാരായണൻ
8360. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
ഇന്ത്യ
8361. പെലെയുടെ യഥാർഥ പേര് ?
എഡ്ഗർ അരാന്റസ് ഡോനാസിമെന്റോ
8362. പെട്രോളിയത്തിന്റെ അസംസ്കൃതരൂപം അറിയപ്പെടുന്ന പേര്?
ക്രൂഡ് ഓയിൽ
8363. കർണാടകസംഗീതത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെട്ടത്?
എം എസ്. സുബ്ബലക്ഷ്മി
8364. ഇന്ത്യൻ സ്റ്റാറ്റിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ?
പി. സി. മഹലനോബിസ്
8365. കടുവകളെ സംരക്ഷിക്കുന്നതിനായുള്ള 'പ്രൊജക്റ്റ് ടൈഗർ' നിലവിൽ വന്ന വർഷം ?
1973
8366. ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയ വർഷം?
1861
8367. ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം?
സൗദി അറേബ്യ
8368. ഇന്ത്യൻ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ആർ.സി.കാർവെ
8369. മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത് ?
ജിബ്രാൾട്ടർ
8370. കനാൽ ശൃംഗല വിപുലമായ രീതിയിൽ നിർമിച്ച തുഗ്ലക് സുൽത്താൻ?
ഫിറോസ് ഷാ തുഗ്ലക്
8371. ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത് ?
മുംബൈ
8372. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
പ്ലേഗ്
8373. കൽപന ചൗള ബഹിരാകാശത്തുപോയത് ഏത് പേടകത്തിലാണ്?
കൊളംബിയ
8374. കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ് ?
കോയമ്പത്തൂർ
8375. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ?
ഡോ.പൽപ്പു
8376. രണ്ടാം ചോള സാമ്രാജ്യത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
വിജയാലയൻ
8377. കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം?
കുണ്ടറ
8378. ഇന്ത്യടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം?
ബാംഗ്ലൂർ
8379. ഇന്ത്യയിലെ ടൈഡൽ തുറമുഖം?
കാണ്ട്ല
8380. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
സാംബെസി
8381. ഐക്യരാഷ്ട്രസഭയുടെ സർവകലാശാലയുടെ ആസ്ഥാനം?
ടോക്കിയോ
8382. വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കു പുറപ്പെട്ട പോർച്ചുഗൽ തുറമുഖം ?
ബേലം
8383. യമുനയുടെ ഉത്ഭവസ്ഥാനം എവിടെയാണ് ?
യമുനോത്രി
8384. ലിയോപോൾഡ് ബ്ളൂം ആരു സൃഷ്ടിച്ച കഥാപാത്രമാണ് ?
ജെയിംസ് ജോയ്സ്
8385. കേരളത്തിൽ ചന്ദനക്കാടുള്ള പ്രദേശം?
മറയൂർ
8386. ലിംഗായത്തുകളുടെ ആരാധനാമൂർത്തി?
ശിവൻ
8387. ആറ്റത്തിലെ കേന്ദ്ര ഭാഗത്തിന് പറയുന്ന പേര് ?
ന്യൂക്ലിയസ്
8388. ഏത് രാജാവിനാണ് മലയാളി മെമ്മോറിയൽ സമർപ്പിച്ചത് ?
ശ്രീമൂലം തിരുനാൾ
8389. കേരളത്തിൽ പോലീസ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
കൊല്ലം
8390. ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജമ ചെയ്തത് ?
ഫെയ്സി
8391. ടിപ്പു സുൽത്താന്റെ തലസ്ഥാനമായിരുന്നത് ?
ശ്രീരംഗപട്ടണം
8392. ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത?
മായാവതി
8393. സൂര്യകാന്തി രിചിച്ചതാര് ?
ജി. ശങ്കരക്കുറുപ്പ്
8394. റോളക്സ് വാച്ചുകമ്പനിയുടെ ആസ്ഥാനം എവിടെയാണ് ?
ജനീവ
8395. റോവേഴ്സ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
8396. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ?
എഫ്. സി. കൊച്ചിൻ
8397. ജെർസോപ്പ് വെള്ളച്ചാട്ടം ഏതു നദിയിൽ?
ശരാവതി
8398. വിരലുകളില്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി?
ആന
8399. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
മീരാഭായി
8400. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം
Post a Comment