PSC EXAM
Live
wb_sunny Mar, 17 2025

10000 General Knowledge Questions and Answers PART 27

10000 General Knowledge Questions and Answers PART 27


 

3901. പുകയിലയിലെ മൊസയിക് രോഗത്തിന് കാരണം? 

 വൈറസ്

3902. ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ്?

 ചാൾസ് ബാബേജ്

3903. ചണ്ഡാലന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?

 ഖുജുറാവോ

3904. വിയർപ്പിൽ അടങ്ങിയിരിക്കുന്ന ലവണം?  

 സോഡിയം ക്ലോറൈഡ് 

3905. രാഷ്ട്രകൂടന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?

 മാൻഘട്ട്

3906. വയനാട് പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും ശരാശരി എത്ര ഉയരം ഉണ്ട് ?

 900 മീറ്റർ 

3907. ഭരത് അവാർഡ് നേടിയ ആദ്യ മലയാളി നടൻ? 

 പി.ജെ. ആന്റണി

3908. അഡ്രിയാറ്റിക്കിന്റെ രാജ്ഞി എന്നറിയപ്പെടുന്നത്? 

 വെനീസ്

3909. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസുകൾ ഏത്?   

 അവതല ലെൻസ്

3910. ഗദ്യരൂപത്തിലുള്ള വേദം? 

 യജുർവേദം

3911. മുദ്രാരാക്ഷസം രചിച്ചത് ?

 വിശാഖദത്തൻ

3912. കേരളത്തിൽ ആദ്യ സുപ്രീം കോടതി വനിതാ ജഡ്ജ്? 

 ഹാത്തിമ ബീവി

3913. മൗറീഷ്യസിന്റെ തലസ്ഥാനം?

 പോർട്ട് ലൂയിസ് 

3914. മൗറീഷ്യസിന്റെ നാണയം?

 രൂപ

3915. ഓക്സിജൻ എന്ന മൂലകത്തിന് ആ പേര് നൽകിയത് ?

 ലാവോസിയ

3916. ഒറ്റക്കമ്പിയുള്ള തംബുരു എന്ന ഖണ്ഡകാവ്യം രചിച്ചത്? 

 പി. ഭാസ്കരൻ

3917. രാമൻ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? 

 സി.വി. രാമൻ 

3918. ബ്രിട്ടീഷുകാർ അവരുടെ ആദ്യ ഫാക്ടറി ഇന്ത്യയിൽ സ്ഥാപിച്ചതെവിടെ? 

 സൂററ്റ്

3919. ഏത് നദിയുടെ തീരത്താണ് ചൈനീസ് സംസ്കാരം ഉടലെടുത്തത് ? 

 ഹൊയാങ്ഹോ

3920. മലയാള സിനിമയിൽ നിന്നും ആദ്യമായി ഉർവ്വശി അവാർഡ് നേടിയതാരം? 

 ശാരദ

3921. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് ? 

 ശിപായി ലഹള 

3922. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്? 

 മാനന്തവാടി (വയനാട്)

3923. ഹൊയ്സാലൻമാരുടെ തലസ്ഥാനം?

 ദ്വാരസമുദ്രം

3924. തിരുവിതാംകൂറിൽ നടന്ന ഏറ്റവും വലിയ രക്തരൂക്ഷിത വിപ്ലവം? 

 പുന്നപ്ര വയലാർ സമരം

3925. ലോകാരോഗ്യദിനം? 

 ഏപ്രിൽ 7

3926. ഓക്സിജൻ കണ്ടുപിടിച്ചതാര് ?

 ജോസഫ് പ്രീസ്റ്റിലി

3927. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിയറ്ററുകൾ ഉള്ള സംസ്ഥാനം?

 ആന്ധ്രാപ്രദേശ് 

3928. ക്വോക്കർ നഗരം എന്നറിയപ്പെടുന്നത് ?

 ഫിലാഡെൽഫിയ 

3929. മലയാള സിനിമയ്ക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ നൽകുന്ന അവാർഡ് ? 

 ജെ.സി. ഡാനിയൽ അവാർഡ്

3930. 1867 ൽ പ്രാർത്ഥനാസമാജം സ്ഥാപിച്ചത് ?

 ആത്മാറാംപാണ്ഡുരംഗ്

3931. നാഡികളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ? 

 ന്യൂറോളജി 

3932. ഏഷ്യൻ ഡ്രാമ ആരുടെ രചനയാണ്? 

 ഗുന്നാർ മിർഡൽ

3933. ആര്യവംശം ദക്ഷിണേന്ത്യയിൽ വ്യാപിപ്പിച്ച ജ്ഞാനി?

 അഗസ്ത്യൻ 

3934. കോവിലന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?

 തട്ടകം

3935. ബ്രഹ്മപുരം ഡീസൽ വൈദ്യുത പദ്ധതി എവിടെ? 

 എറണാകുളം

3936. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?

 ജെ.ജെ. തോംസൺ 

3937. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാനഗരം?

 ഹൈദരാബാദ് 

3938. ട്രക്കോമ ബാധിക്കുന്നത് എന്തിനെ? 

 കണ്ണ്

3939. ഇന്ത്യയിൽ അവസാനം വന്ന വിദേശ കച്ചവടക്കാർ? 

 ഫ്രഞ്ച് 

3940. 1556- ലെ രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബർ തോൽപ്പിച്ചതാരെ? 

 ഹെമുവിനെ

3941. ജെ.സി. ഡാനിയൽ അവാർഡ് ഏർപ്പെടുത്തിയ വർഷം? 

 1992 

3942. കോശശാസ്ത്രത്തിന്റെ പിതാവ്?

  റോബർട്ട് ഹുക്ക്

3943. ചോളത്തിൽ നിന്നും ഉള്ള എണ്ണ? 

 മാർഗറിൻ

3944. കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായ ആദ്യ ഇന്ത്യൻ നടിയാര്?

 ഐശ്വര്യാറായ് 

3945. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം? 

 പ്ലാസി

3946. ലോകത്തിന്റെ മേൽക്കുര?

 പാമീർ

3947. വാസ്കോഡഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവ് ?

 മാനുവൽ

3948. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ? 

 ബുധൻ, ശുക്രൻ

3949. ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡ് നേടിയ വ്യക്തി?

 ഭാനു അത്തയ്യ

3950. മലേഷ്യയുടെ തലസ്ഥാനം ?  

 കോലാലംപൂർ

3951. മലേഷ്യയുടെ നാണയം?

 റിംഗിറ്റ്

3952. ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പ്രസ്താവിച്ച ഗ്രന്ഥം? 

 ചന്ദോഗ്യ ഉപനിഷത്ത്

3953. കേരളത്തിലെ വലിയ ശുദ്ധജലതടാകം? 

 ശാസ്താംകോട്ട 

3954. ഏറ്റവും വേഗതയുള്ള പക്ഷി? 

 സ്വിഫ്റ്റ്

3955. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ?

 റോബർട്ട് ക്ലൈവ് 

3956. കേരളത്തിലെ ആദ്യത്തെ പത്രം?

 രാജ്യസമാചാരം

3957. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി? 

 ആനമുടി

3958. തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് നൽകിയ ബിരുദം ഏത് ?

മഹാകവി ബിരുദം (1937)

3959. കൊച്ചി മഹാരാജാവ് ഉള്ളൂരിന് നൽകിയ പട്ടം ഏത്? 

 കവിതിലകൻ പട്ടം

3960. കാശിവിദ്യാപീഠം ഉള്ളൂരിന് നൽകിയ ബിരുദം?

 സാഹിത്യഭൂഷൻ 

3961 ഉള്ളൂരിന്റെ മഹാകാവ്യം ഏത്? 

 ഉമാകേരളം (1913)

3962. ഉള്ളൂർ ജനിച്ച വർഷം? 

 1877

3963. കമാരനാശാന്റെ ചെറുപ്പകാലത്തെ പേര്?

 കുമാരു 

3964. കുമാരനാശാന്റെ വീണപൂവ് എന്ന ഖണ്ഡകാവ്യം പുറത്തിറക്കിയ വർഷം?

 1907

3965. ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറി?

 കുമാരനാശാൻ

3966. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? 

 ഇടുക്കി

3967. കുമാരനാശാനെ മുണ്ടശ്ശേരി വിശേഷിപ്പിച്ചിരുന്നത് ?

 വിപ്ലവത്തിന്റെ ശുക്രനക്ഷത്രം

3968. മലയാളത്തിന്റെ ദേശീയ കവി? 

 വള്ളത്തോൾ 

3969. മഹാത്മാഗാന്ധിയെ പുരസ്കരിച്ച് വള്ളത്തോൾ രചിച്ച കാവ്യം? 

 എന്റെ ഗുരുനാഥൻ (1924)

3970. മലയാളത്തിന്റെ ഓർഫ്യൂസ് എന്നു വിളിക്കപ്പെടുന്ന കവി?

 ചങ്ങമ്പുഴ

3971. ചങ്ങമ്പുഴയുടെ ആദ്യ കവിതാസമാഹാരം?

 ബാഷ്പാഞ്ജലി 

3972. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

 മലപ്പുറം

3973. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? 

 കല്ലട 

3974. കേരളത്തിലെ ഏറ്റവും ജലസമൃദ്ധിയുള്ള നദി? 

 പെരിയാർ

3975. ഡോ. പൽപ്പു, കുമാരനാശാനെ വിളിച്ചിരുന്ന പേര്?

 ചിന്നസ്വാമി

3976. ഡോ. പൽപ്പു, ശ്രീനാരായണഗുരുവിനെ വിളിച്ചിരുന്നത് ?

 പെരിയസ്വാമി

3977. കുമാരനാശാൻ ജനിച്ചത്?

 1873 ഏപ്രിൽ 12 

3978. കേരളത്തിലെ ഏറ്റവും വലിയ കായൽ? 

 വേമ്പനാട്ടു കായൽ 

3979. കേരളത്തിലെ ഏറ്റവും വലിയ ജില്ല? 

 പാലക്കാട്

3980. ഇടപ്പള്ളി രാഘവൻപിള്ളയുടെ ആദ്യ കവിതാസമാഹാരം?

 തുഷാരഹാരം

3981. പി. കുഞ്ഞിരാമൻനായരുടെ ആദ്യ കവിത? 

 പ്രകൃതിഗീതം

3982. 1947 ൽ പി. കുഞ്ഞിരാമൻനായർക്ക് നൽകിയ ബിരുദം? 

 ഭക്തകവിപ്പട്ടം

3983. 1963 ൽ സർക്കാർ പി. കുഞ്ഞിരാമൻനായർക്ക് നൽകിയ ബിരുദം? 

 സാഹിത്യ നിപുണ ബിരുദം

3984. പി. കുഞ്ഞിരാമൻനായർക്ക് 1968 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയക്കൊടുത്ത കവിതാസമാഹാരം?

 താമരത്തോണി

3985. ഇടശ്ശേരി കവിതയെ വിശേഷിപ്പിക്കാറുള്ളതെങ്ങനെ?

 എല്ലുറപ്പുള്ള കവിത 

3986. ഇടശ്ശേരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

 ഒരുപിടി നെല്ലിക്ക

3987.  'ബ്യൂട്ടിഫുൾ സിറ്റി' എന്നറിയപ്പെടുന്ന നഗരം?

 ഛണ്ഡീഗഡ്

3988. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ഇടശ്ശേരി കൃതി?

 കാവിലെ പാട്ട്

3989. വൈലോപ്പിള്ളിയുടെ ആദ്യ കവിതാസമാഹാരം?

 കന്നിക്കൊയ്ത്ത് 

3990. വൈലോപ്പിള്ളിയുടെ ഏറ്റവും പ്രശസ്തമായ കവിതാസമാഹാരം?

 കുടിയൊഴിക്കൽ

3991. വൈലോപ്പിള്ളി രചിച്ച നാടകങ്ങൾ? 

 ഋഷ്യശൃംഗൻ, അലക്സാണ്ടർ 

3992. വൈലോപ്പിള്ളിയുടെ ആത്മകഥാപരമായ കൃതി?

 കാവ്യലോകസ്മരണകൾ

3993. ഇടശ്ശേരിക്ക് എം.പി. പോൾ പുരസ്കാരം നേടിക്കൊടുത്ത കൃതി?

 ശ്രീരേഖ

3994. കാല്പനികതയുടേയും ഇമേജിസത്തിന്റേയും മിസ്റ്റിസിസത്തിന്റേയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെടുന്ന കവിയാര് ? 

 ജി. ശങ്കരക്കുറുപ്പ് 

3995. രാജ്യസഭയിൽ അംഗമായ ആദ്യ മലയാളകവി? 

 ജി. ശങ്കരക്കുറുപ്പ്

3996. ജി. ശങ്കരക്കുറുപ്പിന് ഇഞാനപീഠം പുരസ്കാരം നേടിക്കൊടുത്ത കൃതി? 

 ഓടക്കുഴൽ 

3997. ബാലാമണിയമ്മയുടെ ആദ്യ കവിത? 

 വിലാപം

3998. തകഴിയുടെ ആദ്യ കഥ?

 സാധുക്കൾ 

3999. തകഴിയുടെ ആദ്യ നോവൽ?

 പതിതപങ്കജം

4000. തകഴിയുടെ അപരനാമധേയം? 

 കേരള മോപ്പസാങ്

4001. തകഴിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

 ചെമ്മീൻ

4002. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി? 

 പെരിയാർ 

4003. ശുദ്ധമായ സ്വർണ്ണം എത്ര കാരറ്റ് ? 

 24

4004. ലോക പുസ്തക ദിനം?

 ഏപ്രിൽ 23 

4005. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി?

 അമീർ ഖുസ്രു

4006. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ? 

 3 

4007. ഡിഫ്തീരിയ ബാധിക്കുന്നത്?

 തൊണ്ട

4008. പറങ്കിമാവിന്റെ ജന്മദേശം?

 ബ്രസീൽ

4009. വെള്ളക്കാരന്റെ ശവകുടീരം എന്നറിയപ്പെടുന്നത് ? 

 ഗ്വിനി കോസ്റ്റ് 

4010. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയ ആദ്യ മലയാള ചിത്രം?

 എലിപ്പത്തായം

4011. അക്ബർ പണികഴിപ്പിച്ച പുതിയ തലസ്ഥാനം? 

 ഫത്തേപൂർ സിക്രി

4012. മുട്ടത്തോടിന്റെ പ്രധാന ഘടകം? 

 കാത്സ്യം കാർബണേറ്റ്

4013. ബിസിനസ് അറ്റ് ദി സ്പീഡ് ഓഫ് തോട്ട് രചിച്ചത്?

 ബിൽ ഗേറ്റ്സ് 

4014. പാറ തുരന്ന് നിർമ്മിച്ച എല്ലോറയിലെ ക്ഷേത്രം?

 കൈലാസനാഥക്ഷേത്രം

4015. കേരളത്തിലെ ചിറാപുഞ്ചി?

 ലക്കിടി (വയനാട്) 

4016. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്? 

 ഇസബെല്ലാ പേരോൺ

4017. ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം?

 ബീഹാർ

4018. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം? 

 സൂര്യൻ

4019. ആര്യസമാജം സ്ഥാപിച്ചത്?

 സ്വാമി ദയാനന്ദ സരസ്വതി 

4020. മലയാളത്തിൽ സിനിമയാക്കിയ ആദ്യ നോവൽ?

 മാർത്താണ്ഡവർമ്മ

4021. ബയോ കെമിസ്ട്രിയുടെ പിതാവ്? 

 ജസ്റ്റസ് വോൺ 

4022. തിരുവിതാംകൂറിന്റെ നെല്ലറ?

 നാഞ്ചിനാട്

4023. നൈട്രജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന സംയുക്തം?

 അമോണിയ 

4024. കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത പദ്ധതി? 

 നല്ലളം (കോഴിക്കോട്)

4025. ബാപ്പുജി എന്ന മലയാള ഖണ്ഡകാവ്യം രചിച്ചത്?

 വള്ളത്തോൾ

4026. വന്യജീവി സംരക്ഷണ നിയമം നിലവിൽവന്നത്? 

 1972 

4027. മഴവില്ലിന്റെ നാട്? 

 ഹവായ് (അമേരിക്ക)

4028. സിക്കിം ഗാന്ധി എന്നറിയപ്പെടുന്നത് ?

 ത്രിലോചൻ പൊഖ്റൽ

4029. യുനെസ്കോയുടെ പൈതൃക പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം ?

 അഹമ്മദാബാദ്

4030. ഒമാന്റെ തലസ്ഥാനം?

  മസ്കറ്റ്

4031. ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം? 

 കാത്സ്യം ഹൈപ്പോ ക്ലോറൈഡ്

4032. ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി? 

 ജവഹർലാൽ നെഹ്റു 

4033. കേരള ഗാന്ധി എന്നറിയപ്പെടുന്നത്? 

 കെ. കേളപ്പൻ

4034. ബ്രിംസ്റ്റോൺ എന്നറിയപ്പെടുന്ന മൂലകം ?

 സൾഫർ 

4035. ഏറ്റവും വിഷമുള്ള ലോഹം ?

 പ്ലൂട്ടോണിയം

4036. ഡൽഹി സുൽത്താന്റെ ഭരണകാലത്ത് ഔദ്യോഗികഭാഷ?

 പേർഷ്യൻ 

4037. കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്താണ്?

 തെക്കുപടിഞ്ഞാറ്

4038. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായത് ?

 1993 ഓഗസ്റ്റ് 14 

4039. നീലക്കുയിലിന്റെ തിരക്കഥ എഴിതയതാര്? 

 ഉറൂബ്

4040. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

 സൈറസ്

4041. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് നിയമിച്ചതാരെ? 

 അബ്ബാസ് തിയാബ്ജി

4042. സംസ്ഥാനത്ത് ആദ്യമായി അയൽക്കൂട്ടം പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് ?

 കല്യാശ്ശേരി (കണ്ണൂർ)

4043. ഖലീഫ സാറ്റ് ഏത് രാജ്യത്തിന്റെ ആദ്യ തദ്ദേശീയ ഉപഗ്രഹമാണ് ?

 യു. എ. ഇ

4044. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചത് എവിടെ?

 മുംബൈ 

4045. വിപരീതങ്ങളുടെ മിശ്രിതം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?

 മുഹമ്മദ്ബിൻ തുഗ്ലക്ക്

4046. സീസർ ആന്റ് ക്ലിയോപാട്ര ആരുടെ രചനയാണ്? 

 ജോർജ്ജ് ബർണാഡ് ഷാ

4047. കുമാരനാശാന്റെ കരുണയിലെ നായകൻ?

 ഉപഗുപ്തൻ

4048. ഏത് വസ്തു രൂപാന്തരം പ്രാപിച്ചാണ് മാർബിൾ ഉണ്ടാകുന്നത്? 

 ചുണ്ണാമ്പുകല്ല്

4049. രമ്യഹർമ്യങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ? 

 ജപ്പാൻ 

4050. മോൺസ് ഹൈഗൻസ് പർവതം സ്ഥിതിചെയ്യുന്ന ആകാശഗോളം ?

 ചന്ദ്രൻ

Tags

Post a Comment