Bookmark

LDC MODEL QUESTIONS AND ANSWERS PART 7



★ ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ?

 കൊൽക്കത്തെ - ഡയമണ്ട് ഹാർബർ

★ ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച വർഷം?

 1853 ഏപ്രിൽ 16

★ ഇന്ത്യയിലെ ആദ്യ റെയിൽവേ പാത?

 ബോംബെ - താന

★ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണർ ജനറലും?

 കാനിംഗ് പ്രഭു

★ വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?

 എൽഗിൻ പ്രഭു

★ സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ആരംഭം കുറിച്ചത് ?

 മേയോ പ്രഭു

★ ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

 മേയോ പ്രഭു


★ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

 റിപ്പൺ പ്രഭു (1881)

★ ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയത് ?

 മേയോ പ്രഭു (1872)

★ 1875 ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്തെ വൈസ്രോയി?

 നോർത്ത ബ്രൂക്ക്

★ വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്?

 ലിട്ടൺ പ്രഭു

★ പ്രാദേശിക പത്ര ഭാഷാ നിയമം കൊണ്ടുവന്ന വൈസ്രോയി?

 ലിട്ടൺ പ്രഭു (1878)

★ പ്രാദേശിക പത്ര ഭാഷാ നിയമം പിൻവലിച്ച വൈസ്രോയി?

 റിപ്പൺ പ്രഭു (1882)

★ ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്?

 റിപ്പൺ പ്രഭു


★ ഇൽബർട്ട് ബിൽ പാസാക്കിയതാര് ?

 റിപ്പൺ പ്രഭു (1883)

★ ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവ്വീസ് കമ്മിഷന് രൂപം നൽകിയത്?

 ഡഫറിൻ പ്രഭു

★ കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്നു വിളിച്ചത് ?

 ഡഫറിൻ പ്രഭു

★ ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മിഷനെ നിയമിച്ചതാര് ?

 ലാൻസ്ഡൗൺ പ്രഭു

★ 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ ഭരണാധികാരി?

 കഴ്സൺ പ്രഭു

★ ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത് ?

 റൊണാൾഡ് ഷെ

Post a Comment

Post a Comment