LDC MODEL QUESTIONS AND ANSWERS PART 6
★ ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ?
വെല്ലസ്ലി
★ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?
ഹൈദരാബാദ്
★ 1802- ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?
വെല്ലസ്ലി
★ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം?
വെല്ലൂർ കലാപം
★ പേഷ്വാ പദവി നിർത്തലാക്കിയതാര് ?
മിന്റോ പ്രഭു
★ പിണ്ടാരി യുദ്ധം നടന്നപ്പോൾ ഗവർണ്ണർ ജനറൽ?
മിന്റോ പ്രഭു
★ അമൃത്സർ സന്ധിയിൽ ഒപ്പുവച്ച പഞ്ചാബ് രാജാവ്?
രാജാ രഞ്ജിത്ത് സിംഗ്
★ നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ?
ഹേസ്റ്റിംഗ്സ് പ്രഭു
★ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ?
വില്യം ബന്റിക്
★ ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
വില്യം ബന്റിക് പ്രഭു
★ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?
മെക്കാളെ പ്രഭു
★ സതി നിരോധിച്ച ഗവർണർ ജനറൽ?
വില്യം ബന്റിക് (1829)
★ തഗ്ഗുകളെ ( കൊള്ള സംഘങ്ങൾ) അമർച്ച ചെയ്ത ഗവർണർ ജനറൽ?
വില്യം ബന്റിക്
★ ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത് ?
ചാൾസ് മെറ്റ്കാഫ്
★ ഒന്നാം അഫ്ഗാൻ യുദ്ധം നടന്നപ്പോൾ ഗവർണർ ജനറൽ?
ഓക്ക്ലാന്റ് പ്രഭു
★ സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ?
എല്ലൻബെറോ പ്രഭു
★ ഗോൺസ് വർഗ്ഗക്കാരുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത അധികാരി?
ഹാർഡിഞ്ച് 1
★ ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗവർണ്ണർ ജനറൽ?
ഡൽഹൗസി
★ ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് ?
വുഡ്സ് ഡെസ്പാച്ച് (1854)
★ ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഭരണാധികാരി?
ഡൽഹൗസി (1848)
Post a Comment