ഒരു നാമത്തിൽനിന്നോ നാമവിശേഷങ്ങളിൽനിന്നോ
ഉണ്ടാക്കിയെടുക്കുന്ന മറ്റൊരു നാമത്തിനാണ് തദ്ധിതം
എന്നു പറയുന്നത്.
ഉദാ: 'മിടുക്ക്' എന്ന നാമപദത്തോട് 'അൻ' എന്ന പ്രത്യയം ചേരുമ്പോൾ 'മിടുക്കൻ' എന്ന നാമം ഉണ്ടാകുന്നു.
കാട്ടാളൻ - കാട്ടാളത്തം
അടിമ - അടിമത്തം
തദ്ധിതം എന്ന പദത്തിന്റെ അർഥംതന്നെ അതിൽനിന്നും ഉണ്ടാകുന്നത് എന്നാണ്. തദ്ധിതങ്ങളെ നാലായി തിരിക്കുന്നു.
1) തന്മാത്രാ തദ്ധിതം
2) തദ്വത് തദ്ധിതം
3) നാമനിർമായി തദ്ധിതം
1. തന്മാത്രാ തദ്ധിതം
'തന്മാത്രം' എന്നാൽ അതുമാത്രം എന്നർഥം. അനേകം ധർമങ്ങൾ ഉള്ള ഒരു ധർമിയിൽനിന്നും അതിന്റെ ഒരു ധർമത്തെ മാത്രം എടുത്തുകാണിക്കുന്നത് തന്മാത്രാ തദ്ധിതം.
പുതു - പുതുമ,
ജന്മി - ജന്മിത്തം,
മണ്ടൻ മണ്ടത്തരം,
കൂട്ട് - കൂട്ടായ്മ
മ, ത്തം, തരം, തനം എന്നീ പ്രത്യയങ്ങളാണ് തന്മാത്രാ തദ്ധിതം നിർമിക്കാനുപയോഗിക്കുന്ന പ്രത്യയങ്ങൾ.
2. തദ്വത് തദ്ധിതം
'തദ്വത്' എന്ന വാക്കിന് അതുപോലെയുള്ളത് എന്നർഥം. അതുള്ളത്, അതിലുള്ളത്, അവിടെനിന്ന് വരുന്നത്,
അവിടെ ജനിച്ചത്, അത് സംസാരിക്കുന്നത് മുതലായ
അർഥമുള്ള തദ്ധിതരൂപങ്ങൾക്കാണ് 'തദ്വത് തദ്ധിതം' എന്നു പറയുന്നത്. 'അൻ' എന്ന പ്രത്യയം ചേർത്താണ്
തദ്വത് തദ്ധിതം ഉണ്ടാക്കുന്നത്.
തടിയുള്ളവൻ - തടിയൻ,
നര ഉള്ളവൻ - നരയൻ,
പണം ഉള്ളവൻ - പണക്കാരൻ,
തമിഴ് സംസാരിക്കുന്നവൻ - തമിഴൻ
3. നാമനിർമായി തദ്ധിതം
നാമനിർമായി എന്നാൽ നാമത്തെ നിർമിക്കുന്നത് എന്നർഥം. പേരെച്ചം തുടങ്ങിയ അപൂർണ രൂപങ്ങളോട് അൻ,അൾ, തു (ലിംഗപ്രത്യയങ്ങൾ) ചേർക്കുമ്പോൾ ഉണ്ടാകുന്ന
തദ്ധിതമാണ് നാമനിർമായി തദ്ധിതം.
ചെയ്യുന്ന - ചെയ്യുന്നവൻ, ചെയ്യുന്നവൾ, ചെയ്യുന്നത്
കാണുന്ന - കാണുന്നവൻ, കാണുന്നവൾ, കാണുന്നത്
4. പൂരണി തദ്ധിതം
പൂരണി എന്ന പദത്തിന് പൂരിപ്പിക്കുന്നത് എന്നർഥം.
സംഖ്യാവാചികളായ നാമങ്ങളോട് 'ആം' എന്ന പ്രത്യയം
ചേർത്ത് പൂരണി തദ്ധിതം ഉണ്ടാക്കാം. പുല്ലിംഗ വിവക്ഷയിൽ 'അൻ' എന്ന പ്രത്യയം ചേർത്ത് പൂരണി തദ്ധിതം ഉണ്ടാക്കാം.
ഒന്ന് - ഒന്നാം - ഒന്നാമൻ
രണ്ട് - രണ്ടാം - രണ്ടാമൻ
Post a Comment