901. 'വെളുത്ത ഭൂഖണ്ഡം' എന്നറിയപ്പെടുന്നത് ഏത്?
അന്റാർട്ടിക്ക്
902. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി?
ശ്രീ നാരായണഗുരു
903. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിലെ മഹാരാജാവ് ആര്?
ശ്രീചിത്തിര തിരുനാൾ
904. സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ ആര്?
വില്യം ബെന്റിക്ക്
905. ഭൂമിയുടെ ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന ഗ്രഹം ഏത്?
ശുക്രൻ
906. കത്തിക്കൊണ്ടിരിക്കുന്ന
ബൾബിന് താഴെ ഇരിക്കുന്നയാൾക്ക് ബൾബിൽ നിന്നുമുള്ള ചൂട് അനുഭവപ്പെടുന്നത് ഏത് രീതിയിലൂടെ?
വികിരണം വഴി
907. ഗ്രാന്റ് ട്രങ്ക് റോഡിന്റെ നിർമാണം നടത്തിയ ഭരണാധികാരി ആര്?
ഷേർഷാ സൂരി
908. കായകളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന
രാസവസ്തു ഏത്?
കാത്സ്യം കാർബൈഡ്
909. ഭാരതത്തിന്റെ തപാൽ
സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട
ആദ്യത്തെ മലയാളി ആര്?
ശ്രീനാരായണ ഗുരു
910. 'ഹോർത്തൂസ് മലബാറിക്കസ്' എന്ന സസ്യശാസ്ത്ര ഗ്രന്ഥം ഏത് വിദേശികളുടെ സംഭാവനയാണ്?
ഡച്ചുകാരുടെ
911. ദേശീയ യുവജനദിനമായി
ആചരിക്കുന്ന ജനുവരി-12
ആരുടെ ജൻമദിനമാണ്?
സ്വാമി വിവേകാനന്ദന്റെ
912. ഒരു നിർവീര്യ വസ്തുവിന്റെ പി.എച്ച്. മൂല്യം എപ്പോഴും എത്രയായിരിക്കും?
ഏഴ്
913. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
ത്വക്ക്
914. 'ഇന്ത്യയിലെ വന്ദ്യവയോധികൻ' എന്നറിയപ്പെട്ട ദേശീയ നേതാവ് ആര് ?
ദാദാഭായ് നവറോജി
915. 'ഏഷ്യയുടെ പ്രകാശം'എന്നു വിളിക്കുന്നത് ആരെയാണ്?
ശ്രീബുദ്ധൻ
916. പ്രകൃതിയിൽ സ്വത്രന്താവസ്ഥയിൽ കാണപ്പെടുന്ന ലോഹത്തിന് ഏറ്റവും മികച്ച ഉദാഹരണമേത്?
സ്വർണം
917. കണിക്കൊന്നയുടെ ശാസ്ത്രീയനാമം എന്ത്?
കാഷ്യഫിസ്റ്റുല
918. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?
ബോംബെസമാചാർ
919. 'ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്ന് വിളിക്കപ്പെട്ടത് ആര്?
എ.പി.ജെ. അബ്ദുൾകലാം
920. 'സുന്ദർബൻസ്' എന്നറിയപ്പെടുന്ന കണ്ടൽവനങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണുള്ളത്?
പശ്ചിമബംഗാൾ
921. ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ എന്ന ആശയം ഏത് രാജ്യത്തുനിന്നുമാണ് കടംകൊണ്ടത്?
അമേരിക്ക
922. ഭയപ്പെടുമ്പോൾ ശരീര
ത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏത്?
അഡിനാലിൻ
923. സ്കർവി രോഗത്തിന് കാരണമാവുന്നത് ഏത് ജീവകത്തിന്റെ അഭാവമാണ് ?
ജീവകം സി
924. ശരീരത്തിലെ ഏത് അവയവത്തെയാണ് ന്യൂമോണിയ രോഗം ബാധിക്കുന്നത്?
ശ്വാസകോശങ്ങൾ
925. കേരളത്തിലെ ഏറ്റവുംവലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായൽ
ഏത് ജില്ലയിലാണ്?
കൊല്ലം
926. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം:
രാജസ്ഥാൻ
927. ധവള വിപ്ലവത്തിന്റെ പിതാവ്?
വർഗീസ് കുര്യൻ
928. 0° അക്ഷാംശരേഖ അറിയപ്പെടുന്നത്?
ഭൂമധ്യരേഖ
929 . അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
വി.പി. സിങ്
930 . ഭാരതരത്‌നം നേടിയ ആദ്യ വനിത?
ഇന്ദിരാഗാന്ധി
931 . ലോക്സഭ സ്പീക്കർ ആയ ആദ്യ വനിത?
മീരാ കുമാർ
932 . ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കമിട്ടതാര്?
കെ.എം. മുൻഷി
933 . ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി:
ശരാവതി
934 . ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം:
കാണ്ട്ല
935 . കേരളത്തിലെ ഏറ്റവും ചെറിയ നദി?
മഞ്ചേശ്വരം പുഴ
936 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം?
മധ്യപ്രദേശ്
937 . 'യൂണിവേഴ്‌സൽ ഫൈബർ' എന്നറിയപ്പെടുന്നത്?
പരുത്തി
938 . ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും മെച്ചമുണ്ടായ ധാന്യവിള?
ഗോതമ്പ്
939 . ഉപ്പ് സത്യാഗ്രഹം കേരളത്തിൽ നടന്നത് എവിടെയാണ്?
പയ്യന്നൂർ
940 . വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കാണപ്പെടുന്ന 'ഹംപി'ഏത് സംസ്ഥാനത്താണ്?
കർണാടക
941 . 'കേരള വാത്മീകി'എന്നറിയപ്പെടുന്നത്:
വള്ളത്തോൾ നാരായണ മേനോൻ
942 . 'ഭരണഘടനയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്ന സ്ഥാപനമേത്?
സുപ്രീംകോടതി
943 . ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ അന്താരാഷ്ട്ര വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
944 . ശരീരത്തിന്റെ ഏത് അവയവത്തെയാണ് എക്സിമാ രോഗം ബാധിക്കുന്നത്?
ത്വക്ക്
945 . വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന്റെ നിറം ഏതാണ്?
ഓറഞ്ച്
946 . സ്വാകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ എയർപോർട്ട്?
നെടുമ്പാശ്ശേരി എയർപോർട്ട്
947 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം ഏത്?
മർമഗോവ
948 . ഏറ്റവും കുറച്ച് ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം?
സിക്കിം
949 . ആവർത്തനപ്പട്ടികയിലെ അമ്പതാമത്തെ മൂലകം?
ടിൻ
950 . കേരളത്തിലെ ഏക പീഠഭൂമി?
വയനാടൻ പീഠഭൂമി
951. ബ്രിട്ടീഷ് മലബാർ നിലവിൽ വന്നത് ഏത് വർഷത്തിൽ?
എ.ഡി. 1793
952. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്നത്?
പയ്യന്നൂർ
953. ശ്രീശങ്കര സംസ്‌കൃത സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ?
ആർ. രാമചന്ദ്രൻ നായർ
954. കേരളത്തിലെ ആദ്യ ഗവർണർ?
രാമകൃഷ്ണറാവു
955. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ ഡാം
956. ഏത് ക്ഷേത്രത്തിലെ ഉൽസവമാണ് 'ഭരണി' എന്നറിയപ്പെടുന്നത്?
കൊടുങ്ങല്ലൂർ
957. കേരളത്തിൽ ഏതു വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപീകരിക്കാൻ കഴിയാതെ പോയത്?
1965
958. മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ് ചലച്ചിത്രം?
മില്ലെനിയം സ്റ്റാർസ്
959. 'ആംഗല സാമ്രാജ്യം' രചിച്ചത് ആര് ?
എ ആർ രാജരാജവർമ
960. മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം?
ജർമ്മനി
961. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി?
മുത്തശ്ശി
962. തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായ വർഷം ?
1881
963. ബാലചന്ദ്രമേനോനെ ഭരത് അവാർഡിനർഹനാക്കിയ ചിത്രം?
സമാന്തരങ്ങൾ
964. 1934ൽ ഏതു സ്ഥലത്തുവച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്കു നൽകിയത്?
വടകര
965. 'കിസ്തു ഭാഗവതം' രചിച്ചത് ആര് ?
പി സി ദേവസ്യ
966. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?
വയൽവാരം വീട്
967. ഗാന്ധിജിയുടെ ജന്മദിനം?
1869 ഒക്ടോബർ 2
968. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?
ജ്യോതി വെങ്കടാചലം
969. അട്ടപ്പാടിയിൽക്കൂടി ഒഴുകുന്ന നദി?
ശിരുവാണി
970. കേരളത്തിലെ ആദ്യ നിയമ സർവകലാശാല?
നുയാൽസ്
971. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
കച്ച് (ഗുജറാത്ത്)
972. ബംഗാൽ വിഭജനം നിലവിൽ വന്ന വർഷം ?
1905
973. മലബാർ കലാപം നടന്ന വർഷം?
1921
974. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
ഇ.എം.എസ്.
975. ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
ഇടുക്കി
976. ആറ്റത്തിലെ ചാർജില്ലാത്ത കണം ഏത്?
ന്യൂട്രോൺ
977. കായംകുളം താപവൈദ്യുത നിലയം ഏത് ജില്ലയിൽ?
ആലപ്പുഴ
978. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?
രംഗനാഥ് മിശ്ര
979. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ?
എ.ഡി. 1779
980. ബ്രിട്ടീഷുകാർ പാലിയത്തച്ചനെ കൊച്ചിയിൽ നിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ?
എ.ഡി. 1809
981. സ്വാതന്ത്ര്യസമര ചരിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച മോഹൻലാൽ ചിത്രം?
കാലാപാനി
982. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്കു നേതൃത്വം നൽകിയത്?
ജോസ് ചാക്കോ പെരിയപ്പുറം
983. ഒന്നാം കേരള നിയമസഭയിൽ എത്ര സീറ്റുകൾ ഉണ്ടായിരുന്നു ?
126
984. കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്
985. മലയാളം ഏതു ഭാഷാ ഗോത്രത്തിൽപ്പെടുന്നു?
ദ്രാവിഡം
986. അഹമ്മദാബാദിന്റെ പഴയ
പേരെന്താണ്?
കർണാവതി
987. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
ദയാനന്ദ സരസ്വതി
988. ഹിന്ദുമതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നതാര്?
ദയാനന്ദ സരസ്വതി
989. മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി?
വർഗീസ് കുര്യൻ
990. ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപ്പത്രം?
ഹരിജൻ
991. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ്?
നെഹ്റു
992. ആരുടെ വിദ്വൽസദസ്സായിരുന്നു 'കുന്നലക്കോനാതിരിമാർ'?
സാമൂതിരി
993. അറബി വ്യാപാരി സുലൈമാന്റെ കേരള സന്ദർശനം ഏതു വർഷത്തിൽ?
എ.ഡി. 851
994. ഏത് രാജാവിന്റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരുന്നത്?
മാർത്താണ്ഡവർമ
995. ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് ?
യൂസഫ് മെഹ്റലി
996. അഹാർഡ്സ് ഏതു പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്?
അട്ടപ്പാടി
997. മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം?
കൃഷ്ണനാട്ടം
998. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച യുദ്ധം?
കുളച്ചൽ
999. മാർത്താണ്ഡവർമ്മ അന്തരിച്ചത് ഏത് വർഷത്തിൽ?
എ.ഡി. 1758
1000. മാർക്കോ പോളോ കേരളത്തിലെത്തിയ വർഷം?
1292
1001. 'ശവകുടീരങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്?
ഡൽഹി
1002. ബുദ്ധൻ ജനിച്ചവർഷം?
ബി. സി. 563
1003. ഡൈനാമിറ്റ് കണ്ടു പിടിച്ചത്?
ആൽഫ്രഡ് നോബേൽ
1004. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?
1962
1005. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പട്ട് രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
വി.പി. സിങ്
1006. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവിൽ വന്ന വർഷം?
1986
1007. ജലം തിളയ്ക്കുന്ന ഊഷ്മാവ്?
100°C (212°F)
1008. 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?
ഫ്രാൻസ്
1009. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?
1986
1010. ആവിയന്ത്രം കണ്ടു പിടിച്ചത്?
ജെയിംസ് വാട്ട്
1011പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?
തമിഴ്നാട്
1012. 1986 - ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?
ഉക്രയിൻ
1013. കേരളത്തിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എവിടെയാണ്?
തിരുവനന്തപുരം
1014. മലബാർ കലാപം നടന്നവർഷം?
1921
1015. ഫ്യൂജിയാമ അഗ്‌നിപർവതം എവിടെയാണ്?
ജപ്പാൻ
1016. കേന്ദ്രമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായ ആദ്യ മലയാളിയാര്?
ഡോ. ജോൺ മത്തായി
1017. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?
1985
1018. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ?
ശിരുവാണിപ്പുഴ
1019. ആൾക്കൂട്ടത്തിന്റെ നേതാവ് എന്നറിയപ്പെട്ടതാര്?
കെ. കാമരാജ്
1020. ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരി?
അരുന്ധതി റോയ്
1021. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
1986
1022. പുളി, മുന്തിരി എന്നിവയിലടങ്ങാടിയ ആസിഡ്?
ടാർടാറിക് ആസിഡ്
1023. 'ഇന്ത്യയുടെ ഋതുരാജൻ' എന്ന് രവീന്ദ്രനാഥ് ടാഗോർ വിശേഷിപ്പിച്ചതാരെയാണ്?
ജവഹർലാൽ നെഹ്‌റു
1024. ഭ്രാന്തൻചന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
മാർത്താണ്ഡവർമ്മ
1025. ഇന്ത്യയിൽ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത്?
കാർട്ടൂണിസ്റ്റ് ശങ്കർ
1026. ആർദ്രത അളക്കുന്ന ഉപകരണം?
ഹൈഗ്രോ മീറ്റർ
1027. ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനായി ഉപവാസമനുഷ്ഠിച്ച് രക്തസാക്ഷിയായതാര്?
പോറ്റി ശ്രീരാമലു
1028. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ എത്ര ?
7
1029. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം?
1498
1030. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ?
ഭൂട്ടാൻ
1031. വിവാദമായ 'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകൻ?
അയ്യങ്കാളി
1032. ജവഹർലാൽ നെഹ്രു ജനിച്ചവർഷം?
1889
1033. ഓട്ടോ മൊബൈലുകളുടെ പിതാവ്?
കാൾ ബെൻസ്
1034. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?
1600
1035. INSAT ന്റെ പൂർണ രൂപം ?
ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്
1036. ജവഹർലാൽ നെഹ്രു അന്തരിച്ചത്?
1964 മെയ് 27
1037. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി?
റസൂൽ പൂക്കുടി
1038. ശാസ്താംകോട്ട കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?
2002
1039. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യ സാഹിത്യകാരൻ?
ശൂരനാട് കുഞ്ഞൻപിള്ള
1040. കേരളത്തിലെ ആദ്യ ഗവർണ്ണർ?
ബി.രാമക്രുഷ്ണറാവു
1041. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്?
മൈസൂർ
1042. 'ഇന്ത്യൻ ബിസ്മാർക്ക്' എന്നറിയപ്പെടുന്നതാര്?
സാർദാർ വല്ലഭ്ഭായ് പട്ടേൽ
1043. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
1951
1044. ‘ഉദ്യാന വിരുന്ന്’ രചിച്ചത്?
പണ്ഡിറ്റ് കെ പി .കറുപ്പൻ
1045. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?
1945
1046. ദയാനന്ദ സരസ്വതിയുടെ പ്രധാന പുസ്തകം?
സത്യാർഥ പ്രകാശം
1047. സിംബാവെയുടെ പഴയ പേര്?
സതേൺ റൊഡേഷ്യ
1048. ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?
സി.രാജഗോപാലാചാരി
1049. എം കെ മേനോന്റെ തൂലികാനാമം?
വിലാസിനി
1050. ഫ്രഞ്ചു വിപ്ലവം നടന്നവർഷം?
1789
Post a Comment