★ പ്രാചിന കാലത്ത് " കാഥേയ് "എന്നറിയപ്പെട്ടിരുന്ന രാജ്യം?
ചൈന
★ ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി?
ഹൊയാങ്ഹോ
★ മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യം?
ചൈന
★ ഏറ്റവും കൂടുതൽ ആപ്പിൾ
ഉത്പാദിപ്പിക്കുന്ന രാജ്യം ?
ചൈന
★ ഏറ്റവും കൂടുതൽ പച്ചക്കറി
ഉത്പാദിപ്പിക്കുന്ന രാജ്യം ?
ചൈന
★ തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?
ചൈന
★ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?
ഹൊയാങ്ഹോ
★ ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?
ചൈന
★ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?
ഇന്ത്യ
★ കൈലാസപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ചൈന
★ മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?
ചൈന
★ മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം?
ചൈന
★ ബ്രിട്ടൺ 1997ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം?
ഹോങ്കോങ്
★ ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ?
ചൈനയിലെ ഗ്രാൻഡ് കനാൽ
★ ത്രീഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി?
യാങ്റ്റ്സി
★ ചൈനയിൽ 1958ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം?
ഗ്രേറ്റ് ലീപ് ഫോർവേഡ്
★ ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?
മാൻഡാരിൻ- (ചൈനീസ്)
★ ചൈനയിലെ വൻമതിൽ നിർമ്മിച്ചത്?
ഷിഹുവാങ് തി
★ സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?
ബീജിംങ്
★ 1934 ൽ ചൈനയിൽ ലോങ് മാർച്ച് നയിച്ച നേതാവ്?
മാവേ സേതൂങ്
★ ടിബറ്റിന്‍റെ ആത്മീയ നേതാവ്?
ദലൈലാമ
★ മാവേ സേതൂങ് ജനകീയ ചൈനാ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചത്?
1949 ഒക്ടോബർ 1
★ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
റഷ്യ & ചൈന (പതിനാല് വീതം)
Post a Comment